For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊളിച്ചടുക്കുന്ന സുരാജ്; മനസ്സ് കീഴടക്കുന്ന ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ — ശൈലന്റെ റിവ്യൂ

|

ശൈലൻ

ജേര്‍ണലിസ്റ്റ്
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Rating:
3.5/5
Star Cast: Soubin Shahir, Suraj Venjaramoodu, Kendy Zirdo
Director: Ratheesh Balakrishnan Poduval

മലയാള സിനിമയ്ക്ക് പൊതുവെ അന്യമായൊരു ഴോനർ ആണ് സൈ-ഫൈ ഡ്രാമ/എന്റർടൈനർ. സാധ്യതകൾ വിശാലമാണെങ്കിലും കൈ പൊള്ളുമോയെന്ന ഭയം കാരണമാവാം സീനിയർ സംവിധായകർ വരെ ഈയൊരു മേഖലയിലേക്ക് തിരിഞ്ഞ് നോക്കാൻ ധൈര്യപ്പെടാറില്ല. എന്നാൽ ഈയാഴ്ച തിയേറ്ററിൽ എത്തിയിരിക്കുന്ന ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ഒന്നാന്തരം സയൻസ് ഫിക്ഷൻ സിനിമയാണ്. ക്ളീൻ എന്റർടൈനർ. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് ബാലകൃഷ്ണപൊതുവാൾ എന്ന പുതിയ ആളാണ്.

വിചിത്രമായ ഒരു ബ്ലെൻഡിങ് ആണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പന് വേണ്ടി സംവിധായകൻ ഒരുക്കിയിരിക്കുന്ന സ്ക്രിപ്റ്റ്. സയൻസ് ഫിക്ഷൻ + ശുദ്ധഹാസ്യം + ഫാമിലി സെന്റ്‌മെന്റ്സ് ചേരുവയിൽ ഉടനീളം മുന്നോട്ട് പോവുന്ന സിനിമയിൽ കലങ്ങാതെ കിടക്കുന്നതോ തൊണ്ടയിൽ കുടുങ്ങുന്നതോ ആയ അധികഘടകങ്ങൾ ഒന്നുമില്ല. ഇക്കാരണത്താൽ സിനിമയുടെ ആസ്വാദ്യതയും വർധിക്കുന്നു.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയ്ക്ക് കൃത്യമായ ഒരു ദേശമുണ്ട് --- പയ്യന്നൂർ. നഗരസഭയിൽ പെട്ട സ്ഥലമാണെങ്കിലും കഥാനായകന്റെ വീടും പരിസരവും കുറച്ച് ഉള്ളിലേക്കാണ്. അതുപോലെ നായകനും അച്ഛനും ജാതിയുണ്ട്. പൊതുവാൾമാരാണ്. എന്തുകൊണ്ട് പൊതുവാൾ എന്നുചോദിച്ചാൽ കൃത്യമായ ഉത്തരമൊന്നുമില്ല. സംവിധായകൻ പൊതുവാൾ ആയതിനാലാവാം. അയാൾക്ക് പരിചിതമായ ജീവിതാന്തരീക്ഷങ്ങൾ പകർത്താൻ സൗകര്യത്തിനാവാം. ഏതായാലും സവർണ്ണതയെ ഉദ്‌ഘോഷിക്കാനല്ല.

നായകനെന്ന് പറയുമ്പോൾ കേന്ദ്രകഥാപാത്രങ്ങൾ മൂന്നാണ്. ടൈറ്റിലിൽ കാണുന്ന ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഒരു ഹ്യുമനോയ്ഡ് ആണ്. അതായത് യന്ത്രമനുഷ്യൻ അഥവാ എന്തിരൻ. മുപ്പത്തിനാല് വയസുള്ള എഞ്ചിനിയറിങ് ബിരുദധാരിയായ സുബ്രഹ്മണ്യൻ സൗബിൻ സാഹിറാണ്. സുബ്രഹ്മണ്യന്റെ കിഴവനും പിടിവാശിക്കാരനുമായ അച്ഛൻ ഭാസ്കരപൊതുവാളാണ് സിനിമയിലെ മുത്ത്, സുരാജ് വെഞ്ഞാറമൂട്.

രണ്ട് വയസായപ്പോൾ അമ്മ മരിച്ചു പോയ സുബ്രനും പിന്നീട് വിവാഹം കഴിക്കാതെ അവനെ പരിചരിച്ചു വളർത്തിയ ഭാസ്കര പൊതുവാളും തമ്മിലുള്ള പിതൃപുത്ര ബന്ധത്തിലെ ആർദ്രത പടത്തിന്റെ ഹൈലൈറ്റാണെന്ന് പറയണം. അത് സീരിയൽ ലെവലിൽ വികസിപ്പിക്കാതെ കോമിക്ക് ആയി ട്രീറ്റ് ചെയ്തത് പടത്തിന്റെ ഫ്രഷ്നസ്.

ലാൽജോസും ബിജുമേനോനും ശബരിമല ചവിട്ടുമ്പോൾ; 41 ഒരു തികഞ്ഞ അരാഷ്ട്രീയ ഉദ്യമം - ശൈലന്റെ റിവ്യൂ

അതിനിടയിലേക്കാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വരുന്നത്. കുഞ്ഞപ്പൻ എന്നത് ഹ്യൂമനോയിഡിന് നാട്ടുകാർ ഇട്ടുകൊടുക്കുന്ന വിളിപ്പേരാണ്. അതിനിടയാക്കുന്ന സംഭവങ്ങളൊക്കെ കിടു. ആദ്യ ഘട്ടത്തിൽ കുഞ്ഞപ്പനെ അംഗീകരിക്കാൻ മടിച്ച് കെറുവ് കാട്ടി നടക്കുന്ന പൊതുവാളിന്റെ നിത്യജീവിതത്തിൽ പിന്നീട് കുഞ്ഞപ്പൻ അവിഭാജ്യമായി മാറുന്നു. കുഞ്ഞപ്പനും പൊതുവാളും തമ്മിലെ ബന്ധമാണ് പടത്തിന്റെ അടുത്ത ഹൈലൈറ്റ്.

മൂത്തോൻ കൊള്ളാം; നിവിൻ ശരിയ്ക്കും മൂത്തിരിക്കുന്നു - ശൈലന്റെ റിവ്യൂ

കുഞ്ഞപ്പൻ ഒരു മനുഷ്യനല്ല റോബോട്ട് ആണെന്ന് സിനിമയുടെ ഒരു ഘട്ടത്തിലും നമ്മൾക്ക് തോന്നുകയേയില്ല. സ്ക്രിപ്റ്റിന്റെ മികവിൽ ഉപരി ഓപ്പോസിറ്റ് നടിച്ച സുരാജിന്റെ മിടുക്ക് കൂടിയാണത്. കുത്തിത്തിരുപ്പുകാരനും പിടിവാശിയുള്ളവനും തെല്ലൊരു കുസൃതിയുമായ മുരത്ത വൃദ്ധനെ വിസ്മയാവഹമായിട്ടാണ് ഉടലിലും ചലനങ്ങളിലും സന്നിവേശിപ്പിച്ചിരിക്കുന്നത്. തന്റെ യാഥാർത്ഥപ്രായത്തിൽ നിന്നും ഇരട്ടിയോളമുള്ള സ്ക്രീൻ ഏജിലേക്കുള്ള ഈ പരകായപ്രവേശം സിനിമയിലെ മറ്റൊരു ഹൈലൈറ്റാണ്.

മാമാങ്കത്തിലെ അവസരം നഷ്ടമായത് അങ്ങനെ! മാളവികയുടെ തിരക്ക് അനുസിത്താരയ്ക്ക് അനുഗ്രഹമായി!

അങ്ങനെ എണ്ണിയെണ്ണിപ്പറഞ്ഞാൽ ഹൈലൈറ്റുകളുടെ ഒരു മാൾ തന്നെയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമ (ഹൈലൈറ്റ് മാൾ!).

കട്ടയ്ക്ക് കട്ട നിൽക്കുന്ന സുരാജിന്റെ എനർജിലെവലും ക്വിക്ക് വിറ്റുകളും. സൈജുകുറുപ്പിന്റെ പ്രസന്നൻ. റഷ്യൻ ലൊക്കേഷൻ. ജപ്പാൻകാരി ഹിറ്റോമി ആയി വരുന്ന അരുണാചലുകാരി നായിക. സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന നാട്ടുകാർ. സാഹചര്യങ്ങളിൽ നിന്നും സന്ദർഭങ്ങളിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും തിയേറ്ററിൽ ഉയരുന്ന പ്രസാദാത്മകമായ പൊട്ടിച്ചിരി. ക്യാമറ ബിജിഎം --- അങ്ങനെ സിനിമയെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ എണ്ണിയെണ്ണി പറയാം.

അപ്പോൾ നെഗറ്റീവ് തെല്ലുമില്ലേ എന്ന് ചോദിക്കും. ക്ളൈമാക്സ് തെല്ലൊരു ക്ളീഷേ ആയില്ലേ എന്നു വേണമെങ്കിൽ ആരോപിക്കാം; അത്രതന്നെ.

വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന ഒരുക്ളീൻ എന്റർടൈനർ എന്ന് അടിവര

Read more about: review റിവൃൂ
English summary
android kunjappan version 5.25 movie review
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more