»   » ചെമ്പന്‍ വിനോദ് ഞെട്ടിക്കുന്നു! ലിജോ പെല്ലിശേരി അണ്‍പ്രെഡിക്ടബിള്‍!! അങ്കമാലി ഡയറീസ് ഒരു വിപ്ലവം!!!

ചെമ്പന്‍ വിനോദ് ഞെട്ടിക്കുന്നു! ലിജോ പെല്ലിശേരി അണ്‍പ്രെഡിക്ടബിള്‍!! അങ്കമാലി ഡയറീസ് ഒരു വിപ്ലവം!!!

Posted By: Desk
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്‌നേഹിക്കുന്നവര്‍ക്കും സോഷ്യല്‍ മീഡിയയില്‍ സജീവമായവര്‍ക്കും മുന്നില്‍ ശൈലനെ അവതരിപ്പിക്കാന്‍ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങള്‍ ഏറെ ശ്രദ്ധേയമാണ്

86 പുതുമുഖങ്ങളെയും ചെമ്പന്‍ വിനോദിന്റെ ഡൗണ്‍ റ്റു എര്‍ത്ത് സ്‌ക്രിപ്റ്റിനെയും കൈമുതലാക്കി ലിജോ പെല്ലിശേരി എന്ന അണ്‍പ്രെഡിക്ടബിള്‍ ചുള്ളന്‍ ഗഡി സംവിധാനിച്ചിരിക്കുന്ന 'അങ്കമാലി ഡയറീസ്' കട്ടലോക്കല്‍ എന്ന ടാഗ് ലൈനിനോട് മാക്‌സിമം ലെവലില്‍ നീതി പുലര്‍ത്തുന്നു..

ഇത് ലിജോ വേറെ

സിറ്റി ഓഫ് ഗോഡിലും ആമേനിലും ഡബിള്‍ ബാരലിലും കണ്ട ലിജോയെ അങ്കമാലിയില്‍ കാണുകയേ ഇല്ല.. റിയലിസത്തിന്റെ പരകോടിയില്‍ സംവിധായകന്റെ സാന്നിധ്യം എവിടെയും മുഴച്ചുനില്‍ക്കുകയോ ഫീല്‍ ചെയ്യിപ്പിക്കുക പോലുമോ ചെയ്യാത്തത്രയ്ക്കും സിനിമയുമായി സിങ്കായിക്കൊണ്ടുള്ള ഒരു പുതിയ ക്രാഫ്റ്റുമായാണ് മച്ചാന്റെ പുതിയ വരവ്..

തിരക്കഥയാണ് നട്ടെല്ല്

തിരക്കഥ തന്നെ ആണ് അങ്കമാലി ഡയറീസിന്റെ നട്ടെല്ല്. എണ്ണം പറഞ്ഞ റോളുകളിലൂടെ പലവട്ടം വിസ്മയിപ്പിച്ചിട്ടുള്ള ചെമ്പന്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ ഞെട്ടിക്കുന്നു.. അമ്പരപ്പിക്കുന്ന മെലോഡ്രാമയോ ട്വിസ്റ്റുകളോ ഹീറോയിസമോ മറ്റേതെങ്കിലും മസാല എലമന്റുകളോ അല്ല, സിനിമയെന്നുതന്നെ തോന്നിപ്പിക്കാത്രത്തയ്ക്കും നാച്ചുറലായ ഒഴുക്കും സംഭാഷണങ്ങളുമാണ് ഈ ഡയറിയെ വേറിട്ടതാക്കുന്നത്. സാങ്കേതികതയുടെ കാര്യവും അങ്ങനെ തന്നെ.. മരത്തെക്കാള്‍ വളര്‍ന്ന ചില്ലകള്‍ എവിടെയുമില്ല...

ഞെട്ടിച്ചത് പുതുമുഖങ്ങള്‍

86 പുതുമുഖങ്ങളില്‍ ഒരാള്‍ പോലും സിനിമാ നടന്‍/നടി എന്ന് തോന്നിപ്പിച്ചില്ല. അഭിനയിപ്പിക്കുകയാണെന്ന് പറയിപ്പിച്ചുമില്ല.. പ്രധാന കഥാപാത്രങ്ങളെന്ന് പറയാവുന്ന പെപ്പെയെയും ലിച്ചിയെയും ചെയ്തത് ആന്റണി , രേഷ്മ എന്നിവരാണെന്ന് ലാസ്റ്റ് ക്രെഡിറ്റ് ലിസ്റ്റില്‍ വായിച്ചു.. യൂക്ലാമ്പ് രാജന്‍, അപ്പാവി രവി എന്നീ അസാധ്യമൊതലുകളുടെ ഒന്നും ശെരിപ്പേര് വായിക്കാന്‍ കിട്ടിയുമില്ല.. പരിചയമുള്ളതെന്ന് പറയാന്‍ ഉള്ള ഒറ്റമുഖം ഒറ്റ ഫ്രെയിമില്‍ ചെമ്പനായിത്തന്നെ വരുന്ന ചെമ്പന്റെതാണ്.. അതില്‍ പോലും പറയുന്നത് മൊട ഡയലോഗാണ് താനും..

വിപ്ലവാണിത് വിപ്ലവം

തമിഴിലൊക്കെ പരിചിതമെങ്കിലും മലയാളത്തെ വച്ച് നോക്കുമ്പോള്‍ ഒരു വിപ്ലവമാണ് അങ്കമാലി ഡയറീസ്... 86 പുതുമുഖങ്ങളായിട്ടും കേരളത്തില്‍ 96 തിയേറ്റര്‍ കിട്ടിയെന്നത് അതിലും വലിയ വിപ്ലവം.. മുല്ലവള്ളിയും ഫുക്രിയും ജോമോനുമൊക്കെ കണ്ട് പുളിച്ച ഏമ്പക്കം വിട്ടിരിക്കുന്നവര്‍ക്ക് ഒരു പ്രായശ്ചിത്തം ആവാം...

English summary
Angamaly Diaries movie review

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam