»   » പ്രിവ്യു റിവ്യു: ഉറപ്പായും അങ്കമാലി ഡയറീസ് കണ്ടിരിക്കണം!!! ചിത്രത്തിന്റെ എട്ട് പ്രത്യകതകള്‍!!!

പ്രിവ്യു റിവ്യു: ഉറപ്പായും അങ്കമാലി ഡയറീസ് കണ്ടിരിക്കണം!!! ചിത്രത്തിന്റെ എട്ട് പ്രത്യകതകള്‍!!!

Posted By:
Subscribe to Filmibeat Malayalam

ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ അങ്കമാലി ഡയറീസ് വെള്ളിയാഴ്ച തിയറ്ററുകളിലെത്തുകയാണ്. നടന്‍ ചെമ്പന്‍ വിനോദ് ജോസ് ആദ്യമായി തിരക്കഥയൊരുക്കുന്ന ചിത്രമാണ് അങ്കമാലി ഡയറീസ്. എണ്‍പതിലധികം പുതുമുഖങ്ങളുമായി എത്തുന്ന ചിത്രം പ്രേക്ഷക പങ്കാളിത്തം കൂടെ അതിന്റ കഥ പറിച്ചിലില്‍ ഉറപ്പു വരുത്തുന്നു. ബുധനാഴ്ച കൊച്ചിയില്‍ സംഘടിപ്പിച്ച ചിത്രത്തിന്റെ പ്രവ്യൂ ഷോയില്‍ മലയാള സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

സിനിമ നല്‍കുന്ന ഒരു ഫീല്‍ അതായിരുന്നു എല്ലാവര്‍ക്കും സിനിമയുടെ ഒടുവില്‍ ചിത്രത്തേക്കുറിച്ച് പറയാനുണ്ടായിരുന്നത്. എന്തുകൊണ്ട് പ്രേക്ഷകര്‍ ഈ സിനിമ കാണണം എന്ന ചോദ്യത്തിനും ഉത്തരമുണ്ട്. ചിത്രത്തിന്റെ പ്രവ്യു ഷോ കണ്ട ശേഷം സിനിമയുടെ പ്രത്യേകതകള്‍ ഫിലിമി ബീറ്റിനോട് പങ്കുവയ്ക്കുകയാണ് ഫിലിപ്പ് ആന്‍ഡ് ദി മങ്കിപെന്‍, ജോ ആന്‍ഡ് ദി ബോയ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ സംവിധായകനായ റോജിന്‍ തോമസ്.

അഭിനേതാക്കളാണ് അങ്കമാലി ഡയറീസിലെ എടുത്തു പറയേണ്ട ഘടകം. ചിത്രത്തില്‍ 86ഓളം പുതുമുഖങ്ങളാണ് അഭിനിയിക്കുന്നത്. അതും പ്രധാന വേഷങ്ങളില്‍. ഒരാളില്‍ പോലും പ്രേക്ഷകനെ നിരാശപ്പെടുത്തില്ല. ആദ്യ ചിത്രത്തിന്റെ സങ്കോചമില്ലാതെ പ്രേക്ഷകര്‍ക്ക് മികച്ച അഭിനയ മുഹൂര്‍ത്തങ്ങളാണ് ചിത്രം നല്‍കുന്നത്.

സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ ഇന്റര്‍വെല്‍ പഞ്ചാണ്. പത്ത് നിമിഷത്തെ ഇടവേളയ്ക്കായി സിനിമ വിട്ടിറങ്ങുന്ന പ്രേക്ഷകനെ സിനിമയില്‍ തന്നെ പിടിച്ചു നിറുത്തുന്നതാകണം ഇന്റര്‍വെല്‍ എന്നാണ് പറയുക. അങ്കമാലി ഡയറീസ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത് അത്തരത്തിലൊരു ഇന്റര്‍വെല്‍ പഞ്ചാണ്.

ഇന്റവെല്‍ പഞ്ച് പോലെ തന്നെ പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍ മുനയില്‍ നിറുത്തുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്‌സും. ക്ലൈമാക്‌സ് ലീഡ് മുതല്‍ ചിത്രത്തിന്റെ അവസാന രംഗം വരെ പ്രേക്ഷകരെ ഒപ്പം നിറുത്താന്‍ ചിത്രത്തിന് സാധിക്കും. നമ്മളും ചിത്രത്തിന് ഒപ്പമായിരിക്കും. അതുകൊണ്ട് തന്നെ അത് നമ്മളെ വല്ലാതെ വേട്ടയാടുകയും ചെയ്യും. പതിനൊന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒറ്റ ഷോട്ടിലാണ് ക്ലൈമാക്‌സ് ചിത്രീകരിച്ചിരിക്കുന്നത്.

പ്രേക്ഷക പങ്കാളിത്തം ഉള്ള സിനിമകളാണ് എക്കാലത്തും മികച്ച ചിത്രങ്ങളായിട്ടുള്ളത്. അക്കാര്യത്തില്‍ മുഴുവന്‍ മാര്‍ക്കും അങ്കമാലി ഡയറീസിന് നല്‍കാം. തിയറ്ററില്‍ പോയിരുന്ന് രണ്ടര മണിക്കൂര്‍ സിനിമ കണ്ടിറങ്ങി വരുന്ന അനുഭവമല്ല പകരം ആദിയോടന്തം പ്രേക്ഷകരെ സിനിമ ഒപ്പം കൂട്ടുന്നു. അങ്കമാലിയില്‍ പോയി അവിടുത്തെ ആളുകളോടൊപ്പം രണ്ടര മണിക്കൂര്‍ ചെലവഴിച്ചെത്തുന്ന അനുഭവമായിരിക്കും സിനിമ കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷക്കര്‍ക്കുണ്ടാകുക.

റിയലിസ്റ്റിക് സിനിമ എന്നൊരു വിശേഷണം എന്തുകൊണ്ടും ഏറെ അനുയോജ്യമായ സിനിമയാണ് അങ്കമാലി ഡയറീസ്. നായകന്റെ ചെറുപ്പകാലം മുതലുള്ള ജീവിതമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആ കഥാപാത്രത്തിനൊപ്പം അവന്റെ അനുഭവങ്ങളൊപ്പം അവന്റെ കൂട്ടുകാരില്‍ ഒരാളായി വീട്ടുകാരില്‍ ഒരാളായി നാട്ടുകാരില്‍ ഒരാളായി പ്രേക്ഷകരും ഒപ്പമുണ്ടാകും. കഥാപാത്രത്തിനൊപ്പം നടക്കുന്ന അനുഭവം.

ചിത്രം എന്തുകൊണ്ട് പ്രേക്ഷകര്‍ കാണണം എന്നുള്ളതിന് പ്രധാന ഉത്തരം ലിജോ ജോസ് എന്ന സംവിധായകന്‍ തന്നെയാണ്. പരീക്ഷണ ചിത്രങ്ങളൊരുക്കുന്ന അദ്ദേഹത്തിന്റെ മികവ് പ്രേക്ഷകര്‍ക്ക് സുപരിചിതവുമാണ്. ആമേന്‍ പോലൊരു ദൃശ്യാനുഭവം സമ്മാനിക്കാന്‍ കഴിഞ്ഞ അദ്ദേഹം ഇക്കുറിയും പ്രേക്ഷകര്‍ക്കായി ചിലതൊക്കെ ഒരുക്കിയട്ടുണ്ട്. ക്ലൈമാക്‌സ് രംഗം തന്നെയാണ് അതില്‍ പ്രധാനം. ഒറ്റ ഷോട്ടിലെ ഫൈറ്റ് രംഗത്തിനും ഗാന രംഗത്തിനും ശേഷം ക്ലൈമാക്‌സില്‍ നടത്തിയ പരീക്ഷണം മികവുറ്റതായി.

ആമേനും ഡബിള്‍ ബാരലും ഉള്‍പ്പെടെ നിരവധി പരീക്ഷണ ചിത്രങ്ങല്‍ മലയാളിക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലിജോ ജോസ്. അദ്ദേഹത്തിന്റെ മുന്‍കാല ചിത്രങ്ങളുമായി ഒരു സാദൃശ്യം, ഒരു താരതമ്യം ഇതിന് സാധ്യമല്ല. ഇത് തികച്ചും പുതിയ ഒരു സിനിമയാണ്. ആ പുതിയ അനുഭവം ചിത്രം പ്രേക്ഷകന് നല്‍കും. സംവിധായകനെ പൂര്‍ണമായും സംതൃപ്തിപ്പെടുത്തുന്ന ഒരു ചിത്രത്തെ നമുക്ക് കാണാം.

എണ്‍പത്തി ആറ് പുതുമുഖ നടീനടന്മാരെ വച്ച് സിനിമ നിര്‍മിക്കാന്‍ ഫ്രൈഡേ ഫിലിം ഹൗസും നിര്‍മാതാവ് വിജയ് ബാബുവും കാണിച്ച ധൈര്യമാണ് ഈ ചിത്രത്തിന്‍ മറ്റൊരു പ്രധാന ഘടകം. അദ്ദേഹത്തിന്റെ വിശ്വാസത്തിന് ആ പുതുമുഖങ്ങള്‍ ഒരുകോട്ടവും വരുത്തിയില്ലെന്ന് ചിത്രം സാക്ഷ്യപ്പെടുത്തുന്നു. ഒരാളില്‍ നിന്നും ഒരു പുതിയ അഭിനേതാവിന്റെ ഭാഷ്യം നമുക്ക് അനുഭവപ്പെടില്ല.

English summary
Director Rojin Thomas pointing eight peculiarities of the movie Ankamali Diaries, which make the movie a must watch movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam