»   » ഇഴയുന്ന അന്നയും റസൂലും

ഇഴയുന്ന അന്നയും റസൂലും

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/annayum-rasoolum-drags-review-2-106847.html">Next »</a></li></ul>

നല്ലൊരു കഥാകൃത്ത് നല്ലൊരു തിരക്കഥാകൃത്ത് ആകണമെന്നില്ല. നല്ലൊരു കാമറാമാന്‍ നല്ലൊരു സംവിധായകന്‍ ആകണമെന്നുമില്ല. 2013ലെ ആദ്യ റിലീസുകളിലൊന്നായ അന്നയും റസൂലും എന്ന ചിത്രം കണ്ടിറങ്ങിയ ശേഷം ആദ്യം പറയാനുള്ളത് ഇത്രയുമാണ്. കുറ്റം പറയുകയാണെന്നു തോന്നരുത്, 2013 തുടക്കം തന്നെ പിഴച്ചു. ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രേമിച്ച മുസ്ലിം ചെക്കന്റെ കഥയാണിത്.

പക്ഷേ ഒരു പ്രണയം സഫലമാക്കാന്‍ വേണ്ടി സിനിമയുടെ ഭൂരിഭാഗം സമയവും ചെലവഴിച്ചു. ന്യൂ ജനറേഷന്‍ ശൈലിയില്‍ കൊണ്ടുവരാന്‍ വേണ്ടി സംവിധായകനും തിരക്കഥാകൃത്തുമെല്ലാം കാട്ടിക്കൂട്ടിയത് ഇഴച്ചിലുകളില്‍ നഷ്ടപ്പെട്ടുപോകുകയാണ്. അനാവശ്യമായ പാട്ടുകളും, കൃത്രിമത്വം തോന്നുന്ന നാടന്‍പാട്ടുകളുമെല്ലാം അന്നയുടെയും റസൂലിന്റെയും നിശബ്ദ പ്രണയത്തിന്റെ പരിശുദ്ധിക്കു കോട്ടം വരുത്തുകയാണ്.

Annayum Rasoolum

കാമറാമാന്‍ ആയിരുന്ന രാജീവ് രവി ആദ്യമായി സംവിധാനംചെയ്ത അന്നയും റസൂലും പ്രതീക്ഷകള്‍ തല്ലിത്തകര്‍ത്തൊരു ചിത്രമായിപ്പോയി. ബാച്ചിലര്‍ പാര്‍ട്ടി, നിദ്ര എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ രചിച്ച സന്തോഷ് ഏച്ചിക്കാനത്തിന്റെ മൂന്നാമത്തെ പരാജയമാണീ ചിത്രം. അതുകൊണ്ടാണു പറഞ്ഞത് നല്ലൊരു കഥാകൃത്ത് നല്ലൊരു തിരക്കഥാകൃത്ത് ആകില്ലെന്ന്.

ഫഹദ് ഫാസിലിന്റെ അസ്വാഭാവികത തോന്നാത്ത അഭിനയമാണ് ഏക ആശ്വാസം. ഒരു ഡ്രൈവറുടെ സാധാരരണ ജീവിതം യഥാര്‍ഥമായി കാമറയ്ക്കു മുമ്പില്‍ കൊണ്ടുവരാന്‍ ഫഹദിനു സാധിച്ചു. നായികയായ ആന്‍ഡ്രിയയും കന്നി മലയാള സിനിമയിലെ പ്രകടനം മിഴിവുറ്റതാക്കി. മറ്റു താരങ്ങളെല്ലാം തങ്ങളുടെ കഴിവു പ്രകടിപ്പിച്ചപ്പോള്‍ സംവിധായകനും തിരക്കഥാകൃത്തുമാണ് പരാജയപ്പെട്ടത്. സ്വാഭാവികതയ്ക്കു വേണ്ടി സ്‌പോട്ട് റെക്കോര്‍ഡിങ് ആണെങ്കിലും ചില സ്ഥലത്ത് അത് സിനിമയുടെ ഇഴച്ചിലിന്റെ ആക്കം കൂട്ടുന്നു. മൂന്നു മണിക്കൂറോളമുള്ള സിനിമ എഡിറ്റ് ചെയ്ത് രണ്ടുമണിക്കൂറിലേക്കു കൊണ്ടുവന്നാല്‍ അന്നയും റസൂലും രക്ഷപ്പെട്ടേക്കും.

<ul id="pagination-digg"><li class="next"><a href="/reviews/annayum-rasoolum-drags-review-2-106847.html">Next »</a></li></ul>
English summary
Annayum Rasoolum fails to sustain the viewers. Direction drags in many parts.Review

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam