ഒടുവില്‍ എല്ലാം കൈവിട്ടുപൊകുന്നു

By Nirmal Balakrishnan

Next »

« Previous

കൊച്ചിയുടെയോ സമീപ പ്രദേശത്തിന്റെയോ കഥ പറയുകയാണെങ്കില്‍ അതില്‍ ഗുണ്ടായിസം വരും. നല്ലൊരു പ്രണയ കഥ പറയാന്‍ അനാവശ്യമായി ഗുണ്ടായിസം കൊണ്ടുവന്നതാണ് അന്നയ്ക്കും റസൂലിനും ജീവിതം നഷ്ടമാകാന്‍ കാരണം, പ്രേക്ഷകനു പണം നഷ്ടമാകാനും. സിനിമയ്‌ക്കൊടുവില്‍ എല്ലാവര്‍ക്കും നഷ്ടം മാത്രമേയുള്ളൂ.

മട്ടാഞ്ചേരിയിലെ ഒരു ടാക്‌സി ഡ്രൈവറാണ് റസൂല്‍ (ഫഹദ്). സഹോദരന്‍ (ആഷിക് അബു) ബോട്ട് ഡ്രൈവറും. ഇവരുടെ ഉപ്പ (രഞ്ജിത്) രണ്ടാം വിവാഹം കഴിച്ച് പൊന്നാന്നിയില്‍ മല്‍സ്യക്കച്ചവടമൊക്കെയായി കഴിയുകയാണ്. റസൂലും സഹോദരനും ഒന്നിച്ചാണു കഴിയുന്നത്. ഗള്‍ഫിലേക്കു പോകാന്‍ വേണ്ടി പാസ്‌പോര്‍ട്ടിനു അപേക്ഷ കൊടുത്ത്‌പൊലീസുകാരുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ് സഹോദരന്‍. പക്ഷേ തീവ്രവാദ ബന്ധം പറഞ്ഞ് പൊലീസ് പാസ്‌പോര്‍ട്ട് നല്‍കുന്നില്ല.

Fahad-Andria

കപ്പല്‍ ജോലിക്കാരനായ ആഷ്‌ലി (സണ്ണി വെയ്ന്‍) മംഗലാപുരത്തു നിന്ന് അവധിയെടുത്ത് നാട്ടില്‍ വരികയാണ്. റസൂലിന്റെ കാറിലാണ് വരുന്നത്. ആ യാത്രയിലാണ് അവര്‍ പരിചയപ്പെടുന്നത്. റസൂലിന്റെ സുഹൃത്ത് ബാവയും കാനനും അത്യാവശ്യം ഗുണ്ടായിസവുമായാണ് ജീവിക്കുന്നത്. രണ്ടുപേരും എടുത്തുചാട്ടക്കാര്‍. ഒരിക്കല്‍ അവര്‍ക്കു വേണ്ടി കാര്‍ പിടിക്കാന്‍ റസൂലും പോകുന്നു. അവിടെ നിന്നു മടങ്ങുമ്പോഴാണ് അന്ന (ആന്‍ഡ്രിയ) കാറിനു കുറുകെ ചാടുന്നത്.

ആദ്യ നോട്ടത്തില്‍ തന്നെ അന്ന റസൂലിന്റെ മനസ്സില്‍ കുടിയേറുന്നു. പിന്നീട് ആഷ്‌ലിയുടെ വീട്ടില്‍ പോയപ്പോള്‍ അയല്‍വാസിയായ അന്നയെ കാണുന്നു. ആഷ്‌ലിക്കൊപ്പം ബോട്ടില്‍ വച്ചും അന്നയെ കാണുന്ന റസൂലിന് പതുക്കെ അവളോട് പ്രണയം തോന്നുന്നു. അതു സഫലമാക്കാന്‍ അവളുടെ പിന്നാലെ നടക്കുകയാണ്.

ദുരിതം നിറഞ്ഞതാണ് അന്നയുടെ ജീവിതം. അമ്മ മരിച്ചതില്‍ പിന്നെ അച്ഛന്‍ മിണ്ടിയിട്ടില്ല. സഹോദരന്‍ തെറിച്ച പയ്യനാണ്. ചേച്ചി പ്രണയം തകര്‍ന്ന് കന്യാസ്ത്രീയായി. കൊച്ചി സീമാസില്‍ സെയില്‍സ് ഗേളാണ് അവള്‍. ദിവസങ്ങളോളം പിന്നാലെ നടന്ന് റസൂല്‍ അന്നയുടെ ഇഷ്ടം സമ്പാദിക്കുന്നു. എന്നാല്‍ അന്നയുടെ സഹോദരനുമായി റസൂലിന്റെ സുഹൃത്തുക്കള്‍ ഒരിക്കല്‍ റോഡില്‍ വച്ച് ഏറ്റുമുട്ടുന്നു.

അതോടെ അന്ന അവനെ വെറുക്കുന്നു. ആഷ്‌ലിയുടെ വീട്ടില്‍ വച്ച് രണ്ടുപേരും വീണ്ടും അടുക്കുമ്പോള്‍ സഹോദരനും ഗുണ്ടകളും വന്ന് റസൂലിനെ തല്ലി അവശനാക്കുന്നു. ഉപ്പയുടെ നാടായ പൊന്നാനിയിലെത്തിയ റസൂല്‍ മുറിവെല്ലാംമാറി കുറച്ചു ദിവസ ശേഷം പോയി അന്നയെ കൂട്ടിക്കൊണ്ടുവരുന്നു. ഒന്നിച്ചു ജീവിക്കാമെന്നു കരുതിയ അവരുടെ ജീവിതം തുടങ്ങുമ്പോഴേക്കും വിധി എല്ലാം തകര്‍ക്കുകയാണ്. എല്ലാ ഇരു മതക്കാരുടെ പ്രണയം പോലെ ഇതും തകര്‍ന്നടിയുകയാണ്. അന്ന- റസൂല്‍ മറ്റൊരു ദുരന്ത പ്രണയജോടികളായി പ്രേക്ഷക മനസ്സില്‍ അവസാനിക്കുന്നു.

ഇതാണ് പ്രമേയമെങ്കിലും മൂന്നു മണിക്കൂര്‍ കൊണ്ട് സംഭവം പറഞ്ഞുവരുമ്പോഴേക്കും സിനിമ കൈവിട്ടു പോകുന്നു. ഇപ്പോള്‍ അവസാനിക്കുമെന്ന് ഓരോ സമയത്തു തോന്നുമ്പോഴും സിനിമ നീണ്ടുപോകുകയാണ്. അങ്ങനെ കോട്ടുവായിട്ട് തളര്‍ന്ന് പ്രേക്ഷകന്‍ മൂന്നുമണിക്കൂര്‍ കുത്തിയിരിക്കുന്നു.

Next »

« Previous

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X