ഫഹദ് നീതി പുലര്‍ത്തി

By Nirmal Balakrishnan

Next »

« Previous

നാല്‍പതു ലക്ഷം രൂപയാണ് ഫഹദ് ഫാസിലിന്റെ പ്രതിഫലം. അതു നല്‍കുന്ന നിര്‍മാതാവിന് തന്റെ കഴിവിന്റെ പരമാവധി നല്‍കാന്‍ ഈ യുവതാരം ശ്രമിക്കാറുമുണ്ട്. ചാപ്പാ കുരിശിലൂടെ വ്യത്യസ്തമായൊരു ശൈലി രൂപീകരിച്ച ഫഹദ് ഫാസിലില്‍ നിന്നു നാം പ്രതീക്ഷിക്കുന്നത് ദിലീപിന്റെതുപോലെയുള്ള മാനറസിമോ പൃഥ്വിരാജിന്റെതുപോലുള്ള മസില്‍ പ്രകടനമോ അല്ല. നമ്മളില്‍ ഒരാളായ ചെറുപ്പക്കാരനായി.

രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തില്‍ കഥാപാത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ കഴിഞ്ഞു എന്ന് ഫഹദിന് സമാശ്വസിക്കാം. സിനിമയുടെ ഭാവി പ്രേക്ഷകരുടെ കൈവശമാണെങ്കിലും തന്റെ ഭാവി ഭദ്രമാക്കാന്‍ ഫഹദിനു സാധിച്ചു.

Fahad Fazil

കഴിഞ്ഞ വര്‍ഷം കരിയറില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ച നടനാണ് ഫഹദ്. ഡയമണ്ട് നെക്ലേസ്, 22 ഫീമെയില്‍ കോട്ടയം എന്നിവയിലെ കഥാപാത്രങ്ങളുടെ വൈവിധ്യം തന്നെയായിരുന്നു ഫഹദിനു ഗുണം ചെയ്തത്. ഒന്നിലേറെ സ്ത്രീകളുമായി ബന്ധമുള്ള ന്യൂജനറേഷന്‍ യുവാവായിട്ടാണ് നെക്ലേസില്‍ ഫഹദ് അഭിനയിച്ചത്. ലാല്‍ജോസ് ആദ്യമായി നിര്‍മിച്ച ഈ ചിത്രത്തിലേക്കു നായകനായി ഫഹദിനെ ക്ഷണിച്ചതു തന്നെ ഇങ്ങനെ വ്യത്യസ്തമായി പെരുമാറാന്‍ അറിയുന്നതു കൊണ്ടായിരുന്നു.

സ്‌നേഹിച്ച പെണ്‍കുട്ടികളെ വഞ്ചിക്കുന്ന കാമുകനായിട്ടായിരുന്നു 22 ഫീമെയില്‍ എത്തിയത്. ഒടുവില്‍ താന്‍ വഞ്ചിച്ച ടെസയെന്ന കാമുകി തന്റെ ലിംഗം മുറിച്ചുമാറ്റിയിട്ടും അയാള്‍ ചോദിക്കുന്നത് തനിക്ക് എന്നോട് പ്രണയമുണ്ടോയെന്നാണ്. ആഷിക് അബുവിന്റെ വ്യത്യസ്തമായൊരു ചിത്രമായിരുന്നു ഇത്. ലിജിന്‍ ജോസ് സംവിധാനം ചെയ്ത ഫ്രൈഡേയിലെ ഓട്ടോ ഡ്രൈവര്‍ ചെറിയൊരു വേഷമായിരുന്നെങ്കിലും അതും നന്നായി ചെയ്യാന്‍ ഫഹദിനു സാധിച്ചു.

ഈ വര്‍ഷവും നിരവധി ചിത്രങ്ങളാണ് ഫഹദിന്റെതായി റിലീസ് ചെയ്യാനുള്ളത്. ആദ്യമായി ഇരട്ട വേഷത്തില്‍ അഭിനയിക്കുന്ന നത്തോലി ചെറിയൊരു മീനല്ല എന്ന ചിത്രം ഉടന്‍ തന്നെ റിലീസ് ചെയ്യും. വി.കെ.പ്രകാശ് ആണ് സംവിധായകന്‍. അതിനു ശേഷമായിരിക്കും ലിജോ പെല്ലിശേരിയുടെ ചിത്രം.

Next »

« Previous

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X