പാളിയത് സംവിധാനവും തിരക്കഥയും
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍മറയത്ത്, രാജീവ് രവിയുടെ അന്നയും റസൂലും എന്നീ ചിത്രങ്ങള്‍ക്ക് പ്രമേയത്തിലൊരു ചെറിയ സാമ്യമുണ്ട്. രണ്ടുചിത്രങ്ങളിലും പ്രണയിനികള്‍ ഇരുമതത്തില്‍പ്പെട്ടവരാണ്. തട്ടത്തിന്‍ മറയത്തില്‍ മാപ്പിള പെണ്‍കുട്ടിയെ സ്‌നേഹിച്ച നായരു ചെക്കനാണെങ്കില്‍ അന്നയും റലൂസിലും ക്രിസത്യന്‍ പെണ്‍കുട്ടിയെ പ്രേമിച്ച മാപ്പിളചെക്കനാണ്. ഇരുമതക്കാര്‍ തമ്മിലുള്ള പ്രണയമാകുമ്പോള്‍ സ്വാഭാവികമായും മതപരമായ പ്രശ്‌നങ്ങള്‍ വരും. എന്നാല്‍ ഒരു ചിത്രമെന്ന നിലയില്‍ അത് പ്രമേയ സ്വീകരണത്തെ ബാധിക്കാത്ത രീതിയില്‍ കൊണ്ടുപോകുന്നതാണ് സംവിധായകന്റെ മിടുക്ക്. ആ മിടുക്കാണ് വിനീതിനുള്ളതും രാജീവ് രവിക്ക് ഇല്ലാതെ പോയതും.

ഇപ്പോഴത്തെ കാലത്ത് സിനിമ ആദ്യം കാണുന്നത് യുവാക്കളാണ്. അവര്‍ക്കിഷ്ടപ്പെട്ടാല്‍ സിനിമ ഹിറ്റാകും. അത് അറിയാവുന്നതുകൊണ്ട് വിനീത് ചെയ്തത് യുവാക്കള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ചിത്രത്തെ ആഘോഷമാക്കുകയായിരുന്നു. ഈ ആഘോഷത്തിനൊപ്പം സിനിമയും മുന്നേറി. നായിക കുറച്ചു വാക്കുകള്‍ മാത്രം പറഞ്ഞിട്ടുള്ളൂവെങ്കിലും ചിത്രം വന്‍ വിജയമായിരുന്നു.
അന്നയിലും റസൂലിലും ചിത്രം ആഘോഷമാക്കാന്‍ പറ്റിയില്ല. ഇനി അങ്ങനെ ആഘോഷമാക്കിയല്ല തങ്ങളുടെ കഥ പറയാന്‍ സംവിധായകനും തിരക്കഥാകൃത്തും തീരുമാനിച്ചതെങ്കിലും അതിനും നല്ല മാര്‍ഗം സ്വീകരിക്കാമായിരുന്നു. പണ്ടത്തെ അവാര്‍ഡ് ചിത്രങ്ങള്‍ കാണുന്നതുപോലെ ചിത്രം വലിച്ചിലില്ലാതെ കൊണ്ടുപോകാമായിരുന്നു.
തട്ടത്തിന്‍മറയത്തില്‍ വിജയഘടമായത് അതിലെ പാട്ടുകളായിരുന്നു. ഇവിടെയും ധാരാളം പാട്ടുകളുണ്ട്. പക്ഷേ അവ അവിടെയവിടെ മുറിച്ചു കാണിക്കുന്നതു ഗുണത്തേക്കാളേറെ ദോഷമായി. തുടക്കത്തില്‍ കൊച്ചിയെക്കുറിച്ചുള്ളപാട്ടുതന്നെ ഈണം പിഴച്ചൊരു ഗാനമായി.
രഞ്ജിത്, ആഷിക് അബു, ബാലചന്ദ്രന്‍, ജോയ്മാത്യു, എം.ജി. ശശി എന്നിങ്ങനെ അഞ്ചു സംവിധായകര്‍ ചിത്രത്തിലുണ്ട്. അതില്‍ ആരെങ്കിലും ഒരാള്‍ ഈ തിരക്കഥയൊന്നു വായിച്ചുനോക്കിയിരുന്നെങ്കില്‍ ചിത്രം രക്ഷപ്പെടുമായിരുന്നു. സണ്ണി വെയ്ന്‍, ആന്‍ഡ്രിയ എന്നീ താരങ്ങളുടെ പ്രകടനമാണ് അല്‍പമെങ്കിലും നന്നായി എന്ന് എടുത്തുപറയാവുന്നത്.


Click it and Unblock the Notifications