For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അരുവം: പൊള്ളുന്ന പ്രമേയം, പഴകിത്തേഞ്ഞ അവതരണം — ശൈലന്റെ റിവ്യു

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  2.5/5
  Star Cast: Siddharth, Catherine Tresa, Kabir Duhan Singh
  Director: Sai Sekhar

  ഉരുവം എന്നാൽ രൂപം എന്നാണ് തമിഴിൽ അർത്ഥം. അരുവം എന്നാൽ രൂപമില്ലാത്തത്. അതായത് 'Shapeless'. ഒരു ഹൊറർ സിനിമയ്ക്ക് ഇടാൻ ഏറ്റവും അനുയോജ്യമായ പേരുതന്നെ.

  സിദ്ധാർത്ഥ് സത്യനാരായൺ, കാതറീൻ ട്രീസ എന്നിവർ മുഖ്യവേഷത്തിൽ അഭിനയിച്ച് സായി ശേഖർ സംവിധാനം ചെയ്തിരിക്കുന്ന ഉരുവം പക്ഷേ ഒരു ഹൊറർ സിനിമയെന്ന നിലയിൽ നൂറുശതമാനം പൊട്ടയാണ്. യെസ്, നൂറു ശതമാനമെന്ന് പറഞ്ഞാൽ ഒട്ടും അധികമല്ല. അത്രമാത്രം ബാലിശമാണ് അരുവത്തിന്റെ ആദ്യപാതിയും ക്ലൈമാക്സുമൊക്കെ.

  പക്ഷെ ഹൊറർ എന്ന എലമെന്റ് മാറ്റി നിർത്തിയാൽ നൂറു ശതമാനം സാമൂഹിക പ്രസക്തിയുള്ള ഉള്ളടക്കം സിനിമയിൽ കാണാം. കസ്റ്റമർ എന്നും കൺസ്യൂമർ എന്നും വിളിക്കപ്പെട്ന്ന പൊതുജനത്തെ ഫുഡ് അഡൽട്രേഷൻ മാഫിയ എങ്ങനെയാണ് മാറാരോഗങ്ങളിലേക്കും മരണത്തിലേക്കും തളളിവിടുന്നതെന്ന് ഈ ഭാഗം കൃത്യമായി കാണിച്ചുതരുന്നു.

  പബ്ലിക്കിന് സൗജന്യമായി കാണിച്ച് കൊടുത്തുകൊണ്ട് അവർ കഴിക്കുന്ന ദൈനംദിന ജീവിതത്തിലെ ഭക്ഷ്യവസ്തുക്കളിലെ കെമിക്കലുകളുടെയും മറ്റ് മായംചേർക്കലുകളിലെയും വിഷാംശം എത്രയധികമാണെന്ന് മനസിലാക്കിച്ച് കൊടുക്കാൻ കൂടി പ്രാപ്തമാണ് ഈ പോർഷൻ. പക്ഷേ കാലികപ്രസക്തമായ ഈ ഭാഗം കൂടി ഹൊററിന്റെ കുപ്പായമിട്ട കൂതറ അവതരണത്തിൽ പാഴായി പോവുന്നു.

  സ്മെല്ലിംഗ് സെൻസ് ഒട്ടും വർക്ക് ചെയ്യാത്ത ഗീത എന്ന പ്രൈമറി സ്കൂൾ ടീച്ചറാണ് കാതറിൻ ട്രീസ. ടിപ്പിക്കൽ തമിഴ് സിനിമ സ്പൂഫ് നായകി. തമന്നയ്ക്ക് ഡബ് ചെയ്യുന്ന പെണ്ണിനെ വിളിച്ചോണ്ട് വന്നതോട് കൂടി എല്ലാം പൂർണമായി. ഗീതയുടെ സ്കൂളിലും വീട്ടിലും നടക്കുന്ന ചില സംഭവങ്ങളിലൂടെയാണ് ആദ്യ പകുതി പുരോഗമിക്കുന്നത്.

  രണ്ടാം പകുതിയിലാണ് സിദ്ധാർത്ഥ് ഫുൾ പവറിൽ അരങ്ങേറുന്നത്. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർ ജഗന്നാഥൻ. അതുവരെ ജഗൻ എന്നും പറഞ്ഞ് ഗീതയുടെ പിന്നാലെ വായിൽ നോക്കി നടക്കയായിരുന്ന ലവൻ ആരായിരുന്നെന്ന് അപ്പോഴാണ് നമ്മക്ക് മനസിലാവുക.

  വമ്പന്‍ സിനിമകളുടെ ഘോഷയാത്ര! വിജയ് ചിത്രവുമായി പൃഥ്വിരാജിന്റെ വരവ്, ഇത്തവണ ബോക്‌സോഫീസ് തകരും

  പടത്തിലെ ഏറ്റവും പവർ പാക്ക്ഡ് ആയിട്ടുള്ള മുഹൂർത്തങ്ങൾ ഇന്റർവെൽ കഴിഞ്ഞുള്ള ഈ അര മണിക്കൂറിൽ കാണാം. രക്ഷപ്പെട്ടല്ലാ എന്നും കരുതി ഇരിക്കുമ്പോ ചങ്കരൻ പിന്നേം തെങ്ങിലേക്ക് കേറും. തികച്ചും നിരാശപ്പെടുത്തുന്ന ഹൊറർ.

  ഗംഭീരമായ പലവിധ സാധ്യതകളുള്ള ഉള്ളടക്കത്തെ ബാലിശമായ ഹൊററിന്റെ മുഖംമൂടിയിൽ ഒതുക്കാനുള്ള സംവിധായകന്റെ വിഡ്ഢിത്തം പൊറുക്കാനാവില്ല. അജ്ജാതി ചെയ്ത്തായിപ്പോയി. ക്യാമറ ഉൾപ്പടെയുള്ള ടെക്ക്നിക്കൽ ഡിപ്പാർട്ട്മെന്റ്കാരും ഡയറക്ടറുടെ മനസറിഞ്ഞ പോലെ 'ഫുൾ കഞ്ഞി'.

  പൊള്ളുന്ന പ്രമേയം. പഴകിത്തേഞ്ഞ അവതരണം എന്ന് അടിവര.

  Read more about: review റിവ്യൂ
  English summary
  Aruvam Tamil Movie Review In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X