twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വില്ലനോട് മുട്ടാന്‍ ഈ അഞ്ച് പയ്യന്മാര്‍ക്ക് പറ്റുമോ? വേറെ ഒരു ദിവസവും കണ്ടില്ലേ എന്ന് പ്രേക്ഷകര്‍

    By Aswini
    |

    ഇന്ന് (ഒക്ടോബര്‍ 27) കേരളക്കരയില്‍ വില്ലന്‍ തരംഗമാണ്. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്ന ബി ഉണ്ണികൃഷ്ണന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ വില്ലന്റെ റിലീസിനായി കാത്തിരുന്നത്. റിലീസിന് മുന്‍പേ തന്നെ ഷോകളുടെ എണ്ണത്തില്‍ വില്ലന്‍ റെക്കോഡ് തീര്‍ത്തു.

    മലയാളത്തിലെ രണ്ട് സൂപ്പര്‍താരങ്ങളുടെ മക്കള്‍ കണ്ടുമുട്ടിയപ്പോള്‍, ഇനി അറിയേണ്ടത് ഒന്ന് മാത്രം!!മലയാളത്തിലെ രണ്ട് സൂപ്പര്‍താരങ്ങളുടെ മക്കള്‍ കണ്ടുമുട്ടിയപ്പോള്‍, ഇനി അറിയേണ്ടത് ഒന്ന് മാത്രം!!

    വില്ലന്റെ വരവിനൊപ്പം ഒരു കൊച്ചു ചിത്രവും ഈ ദിവസം റിലീസ് ചെയ്തിട്ടുണ്ട്. എന്നാല്‍ വില്ലന്റെ കുത്തൊഴുക്കില്‍ ആരും ആ ചിത്രത്തെ കാണുന്നില്ല. വിശ്വവിഖ്യതരായ പയ്യന്മാരെ റിലീസ് ചെയ്യാന്‍ മറ്റൊരു ദിവസവും കണ്ടില്ലേ എന്നാണ് പ്രേക്ഷകരുടെ ചോദ്യം.

    അത്ര വലിയ സംഭവമൊന്നുമല്ല, എന്നിട്ടും വമ്പന്‍ തുകയ്ക്ക് യുവതാരത്തെ ടെലിവിഷനിലേക്ക് വിളിക്കുന്നു!!അത്ര വലിയ സംഭവമൊന്നുമല്ല, എന്നിട്ടും വമ്പന്‍ തുകയ്ക്ക് യുവതാരത്തെ ടെലിവിഷനിലേക്ക് വിളിക്കുന്നു!!

    വിശ്വവിഖ്യാതരായ പയ്യന്മാര്‍

    വിശ്വവിഖ്യാതരായ പയ്യന്മാര്‍

    ഒന്‍പത് സീരിയലുകളും അറുപതിലധികം പരസ്യ ചിത്രങ്ങളും സംവിധാന ചെയ്ത പരിചയവുമായി രാജേഷ് കണ്ണങ്കര തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് വിശ്വവിഖ്യാതരായ പയ്യന്മാര്‍.

    കഥാപാത്രങ്ങള്‍

    കഥാപാത്രങ്ങള്‍

    ദീപക് പറമ്പോല്‍, അജു വര്‍ഗ്ഗീസ്, മനോജ് കെ ജയന്‍, ഹാരിഷ് പെരുമണ്ണ, സുധി കോപ്പ, ദോവന്‍, തരുഷി വൈഗ, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പാത്ര സൃഷ്ടി കണ്ടാല്‍ തന്നെ അറിയാം, ഇതൊരു ഹാസ്യ ചിത്രമാണ്.

    കഥാ പശ്ചാത്തലം

    കഥാ പശ്ചാത്തലം

    വ്യത്യസ്തരായ അഞ്ച് പയ്യന്മാരുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് വിശ്വവിഖ്യാതരായ പയ്യന്മാര്‍. നമ്മള്‍ നന്മ ചെയ്താല്‍ മറ്റേതെങ്കിലും വഴി ആ നന്മ നമുത്ത് തിരിച്ചുവരും. തിന്മ ചെയ്താലും അങ്ങനെ തന്നെ എന്ന പ്രപഞ്ച സത്യം ഹാസ്യത്തിന്റെ മേമ്പടിയോടെ പറയുകയാണ് ചിത്രത്തില്‍.

    അണിയറയില്‍

    അണിയറയില്‍

    കീര്‍ത്തന മൂവീസിന്റെ ബാനറില്‍ രെജിമോന്‍ കപ്പപറമ്പിലാണ് ചിത്രം നിര്‍മിയ്ക്കുന്നത്. പ്രശാന്ത് കൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിലെ ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

    എന്തായിരിയ്ക്കും വിധി

    എന്തായിരിയ്ക്കും വിധി

    വില്ലന്റെ റിലീസിനെ തുടര്‍ന്ന് വിശ്വവിഖ്യാതരായ പയ്യന്മാര്‍ക്ക് ആളില്ല എന്നാണ് കേള്‍ക്കുന്നത്. വില്ലനോട് മത്സരിച്ച് ജയിച്ചാല്‍ അതൊരു ചരിത്രമായിരിയ്ക്കും. എന്നിരുന്നാലും പയ്യന്മാരുടെ ധൈര്യം സമ്മതിക്കുന്നു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

    English summary
    Vishwa Vikyatharaya Payyanmar is based on the friendship of five fun-loving youngsters and spreads the message that "the goodness in your heart never goes unrewarded".
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X