twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിയും ലാല്‍ജോസും കസറി

    By നിര്‍മല്‍
    |
    <ul id="pagination-digg"><li class="next"><a href="/reviews/ayalum-njanum-thammil-laljose-prithviraj-review2-105442.html">Next »</a></li></ul>

    പ്രയോഗിക്കാനറിയാവുന്നവന്റെ കയ്യില്‍ വേണം ആയുധം കൊടുക്കാന്‍. അല്ലാത്തവന് അതു കിട്ടിയിട്ട് ഒരു കാര്യവുമില്ല. ഒരു നല്ല നടനെ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയണമെങ്കില്‍ അയാള്‍ നല്ലൊരു സംവിധായകനായിരിക്കണം. അതെ അയാളും ഞാനും തമ്മിലൂടെ ലാല്‍ ജോസ് തെളിയിച്ചിരിക്കുന്നു- മലയാളത്തിലെ ഏറ്റവും മികച്ച യുവ സംവിധായകന്‍ താനെന്ന്. ഈ ചിത്രത്തിലെ രവി തരകന്‍ എന്ന ഡോക്ടറിലൂടെ പൃഥ്വി വിമര്‍ശകരുടെ വായടച്ച് മറുപടി നല്‍കി- ഞാന്‍തന്നെ മലയാളത്തിലെ ഏറ്റവും കഴിവുറ്റ യുവ നടനെന്ന്. പൃഥ്വിയുടെയും ലാല്‍ജോസിന്റെയും സിനിമാ ജീവിതത്തിലെ നാഴികക്കല്ലായിരിക്കുകയാണ് ഈ ചിത്രം. അതോടൊപ്പം പ്രതാപ് പോത്തന്‍ എന്ന പഴയ നടന്റെ ശക്തമായ തിരിച്ചുവരവും.

    Ayalum Njanum Thammil

    നല്ല സമയമായിരുന്നില്ല പൃഥ്വിരാജിന്്. ചെയ്ത ചിത്രങ്ങളെല്ലാം ഒന്നൊന്നായി പരാജയപ്പെട്ടു. സിക്‌സ് പാക്കും ഉഗ്രന്‍ ഡയലോഗുകളും തമിഴിനെ വെല്ലുന്ന സംഘട്ടനമൊന്നും അയാളുടെ രക്ഷയ്‌ക്കെത്തിയില്ല. ഓരോ ചിത്രമിറങ്ങുമ്പോഴും കളിയാക്കലും വിമര്‍ശനവും ഏറി വന്നു. ഇതിനിടെ ഹിന്ദിയില്‍ ഒരു കൈ നോക്കിയെങ്കിലും ആ വിജയത്തിന്റെ ക്രെഡിറ്റ് റാണി മുഖര്‍ജി കൊണ്ടുപോയി. അയ്യയ്ക്കു ശേഷം ഇറങ്ങിയ അയാളും ഞാനും തമ്മില്‍ പൃഥ്വിയുടെ ശക്തമായ തിരിച്ചുവരവിന് കളമൊരുക്കി.

    കൂടെ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രമായ ജവാന്‍ ഓഫ് വെള്ളിമലയെ ഏറെ പിന്നിലാക്കി എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിച്ചുകൊണ്ട് ചിത്രം മുന്നേറുകയാണ്. ശക്തമായ തിരക്കഥ, താരങഌടെയും പശ്ചാത്തലത്തിന്റെയും കഴിവും സൗന്ദര്യവും പകര്‍ത്താന്‍ പറ്റിയ കാമറ, പശ്ചാത്തലത്തിനു പറ്റിയ സംഗീതം, എല്ലാറ്റിലുമുപരി ലാല്‍ജോസ് എന്ന സംവിധായകന്റെ കൈയ്യൊപ്പ്. ഇതൊക്കെയാണ് അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തെ വ്യത്യസ്തമാക്കിയത്.

    പൃഥ്വിക്കൊപ്പം അഭിനയിച്ച നരേന്‍, കലാഭവന്‍ മണി, സലിംകുമാര്‍, സംവൃത സുനില്‍, റീമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ എന്നിവരെല്ലാം തങ്ങളുടെ കഴിവ് പൂര്‍ണമായും പുറത്തെടുത്ത ചിത്രമാണിത്. ചിത്രത്തെക്കുറിച്ച് മോശം പറയാന്‍ ഒരു നിരൂപകനും പറ്റാത്ത രീതിയിലാണ് സഞ്ജയ്- ബോബി സഖ്യം തിരക്കഥയൊരുക്കിയിരിക്കുന്നത്. ആശുപത്രിയുടെ പശ്ചാത്തലത്തില്‍ പറയുന്ന കഥയില്‍ ചികില്‍സാരംഗത്തെ എല്ലാ മോശം പ്രവണതകളും എടുത്തുകാണിക്കുന്നുണ്ട്.

    ജോമോന്‍ ടി ജോസഫിന്റെ കാമറയാണ് എടുത്തുപറയേണ്ടത്. മൂന്നാറിന്റെ എല്ലാ സൗന്ദര്യവും എടുത്തുകാണിക്കാന്‍ അദ്ദേഹത്തിന്റെ കാമറയ്ക്കു സാധിച്ചു. തട്ടത്തിന്‍മറയത്തിനു ശേഷം ജോമോന്റെ മറ്റൊരുഹിറ്റ്. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ ഒരുക്കിയ സംഗീതവും മികച്ചതായി. പ്രകാശ് മൂവി ടോണ്‍ നിര്‍മിച്ച ചിത്രം ഡയമണ്ട് നെക്ക്‌ലേസിനു തൊട്ടുപിന്നാലെ ലാല്‍ജോസിന് സമ്മാനിച്ചത് മറ്റൊരു ഹിറ്റുകൂടി.


    അടുത്ത പേജില്‍

    ജീവിതം മാറ്റിമറിക്കപ്പെടുന്നതെങ്ങനെ?ജീവിതം മാറ്റിമറിക്കപ്പെടുന്നതെങ്ങനെ?

    <ul id="pagination-digg"><li class="next"><a href="/reviews/ayalum-njanum-thammil-laljose-prithviraj-review2-105442.html">Next »</a></li></ul>

    English summary
    Prithviraj and Laljose have given their career's best performance in Ayalum Njanum Thammil
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X