twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ജീവിതം മാറ്റിമറിക്കപ്പെടുന്നതെങ്ങനെ?

By നിര്‍മല്‍

Next »

« Previous

എറണാകുളം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ കാര്‍ഡിയോ തൊറാസിക് സര്‍ജനാണ് രവി തരകന്‍( പൃഥ്വിരാജ്). ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെയും കൊണ്ട് രാത്രി അച്ഛനും അമ്മയും എത്തുകയാണ്. അടിയന്തിരമായി ശസ്ത്രക്രിയ വേണമെന്ന് ഡോ. രവി പറഞ്ഞെങ്കിലും അച്ഛന്‍ സമ്മതിക്കുന്നില്ല. അയാളുടെ സമ്മതം കൂടാതെ ഡോക്ടര്‍ ശസ്ത്രക്രിയ ചെയ്യുകയാണ്. പക്ഷേ കുഞ്ഞ് ശസ്ത്രക്രിയയ്ക്കിടെ മരിക്കുന്നു.

Ayalum Njanum Thammil

അതോടെ ബന്ധുക്കള്‍ ആശുപത്രി തല്ലിതകര്‍ക്കുന്നു. രോഷാകുലരായ ജനക്കൂട്ടത്തില്‍ നിന്നു രക്ഷപ്പെടാന്‍ ഡോ. രവിയെ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിക്കുമെങ്കിലും അയാള്‍തയ്യാറാകുന്നില്ല. അന്നേരമാണ് അയാള്‍ക്ക് ഫോണ്‍ വരുന്നത്.ഉടന്‍ തന്നെ ഡോക്ടര്‍ കാറെടുത്തുപോകുന്നു. എന്നാല്‍ പിന്നാലെ വന്ന അക്രമികളില്‍ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തില്‍ കാര്‍ അപകടത്തില്‍പ്പെടുന്നു. പിന്നീട് രവിയെ കാണാനില്ല. തുടര്‍ന്ന്് ബന്ധുക്കളും മാധ്യമങ്ങളും രവിയെ വേട്ടയാടാന്‍ തുടങ്ങുമ്പോഴാണ് സംവിധാകന്‍ പ്രേക്ഷകരെ പഴയ കാലത്തിലേക്കു കൊണ്ടുപോകുന്നത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പഠിക്കുകയാണ് രവിയും സൂഹൃത്തായ വിവേകും( നരേന്‍). കൂടെയുള്ള സൈന (സംവൃത)യുമായി രവി പ്രണയത്തിലാണ്. പഠനത്തില്‍ പിന്നിലാണ് രവിയും വിവേകും. പതിവിലും കൂടുതല്‍ വര്‍ഷമെടുത്താണ് അവര്‍ പഠനം പൂര്‍ത്തിയാക്കുന്നത്. കോഴ്‌സിനൊടുവില്‍ നടത്തേണ്ട ഗ്രാമീണ സേവനത്തിനായി രവി മൂന്നാറിലെ റിഡംപ്ഷന്‍ ആശുപത്രിയിലെ ഡോ. സാമുവലിന്റെ (പ്രതാപ് പോത്തന്‍) അടുത്തെത്തുകയാണ്. ഒരു മാതൃകാ ഭിഷഗ്വരനാണ് സാമുവല്‍. രോഗികള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അയാളൊപ്പമുള്ള രണ്ടുവര്‍ഷം രവിക്ക് പൊരുത്തപ്പെടാന്‍ പറ്റാത്തതായി തോന്നുന്നു. നഗരത്തിലെ സുഖസൗകര്യത്തില്‍ നിന്നു വന്ന രവിക്ക് അവിടുത്തെ സാഹചര്യം പിടിക്കുന്നില്ല.

അന്നേരമാണ് അവിടെ ജോലി ചെയ്യാന്‍ ഡോ. സുപ്രിയ (രമ്യ നമ്പീശന്‍) വരുന്നത്. ജീവിതത്തെ പോസിറ്റീവായി നോക്കുന്ന യുവതിയാണ് സുപ്രിയ. ഡോ. സാമുവലിന്റെ സാമീപം രവിയുടെ ചിന്തയില്‍ മാറ്റം വരുത്തുന്നു. മുസ്ലിമായ സൈനയെ നഷ്ടപ്പെടാതിരിക്കാന്‍ സുഹൃത്തുക്കള്‍ രഹസ്യമായി രജിസ്റ്റര്‍ വിവാത്തിന് അവസരമൊരുക്കുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്നു വരുന്ന വഴിക്ക് പൊലീസ് പരിശോധനയില്‍ അയാളുടെ കാറും പെടുന്നു. മുന്‍വൈരാഗ്യമുള്ള എഎസ്‌ഐ (കലാഭവന്‍മണി) അയാളെ പോകാന്‍ അനുവദിക്കുന്നില്ല. രജിസ്റ്റര്‍ ഓഫിസില്‍ എത്തുമ്പോഴേക്കും സൈറയെ അവളുടെ പിതാവ് പിടിച്ചുകൊണ്ടുപോയിരുന്നു.

പിന്നീട് ഇതേ എഎസ്‌ഐ മകളെയും കൊണ്ട് ചികില്‍സയ്ക്കു വരുമ്പോള്‍ രവി കുട്ടിയ്ക്കു ചികില്‍സ നിഷേധിക്കുന്നു. ഇതറിഞ്ഞെത്തുന്ന സാമുവല്‍ രവിയോട് പ്രതികരിക്കുന്നത് മുഖത്തടിച്ചുകൊണ്ടാണ്. ചികില്‍സ നിഷേധിച്ചത് വന്‍ പ്രശ്‌നമാകുകയും രവിക്കു വേണ്ടി മെഡിക്കല്‍ കൗണ്‍സിലിനു മുമ്പില്‍ ഡോ. സാമുവല്‍ കുറ്റം ഏറ്റെടുക്കുകയാണ്. രവിക്കു വേണ്ടി അയാള്‍ ആദ്യമായി നുണ പറയുകയാണ്. ഈ സംഭവം രവിയുടെ ജീവിതത്തെ മാറ്റി മറിക്കുകയാണ്. അതോടെ രവി ജനകീയനായ ഡോക്ടറായി മാറുന്നു.

വീണ്ടും കാമറ മുന്‍സംഭവത്തിലേക്കു വരുമ്പോള്‍ രവിയെ രക്ഷിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് ദിയ( റിമ കല്ലിങ്കല്‍) എന്ന ആശുപത്രിയിലെ മുന്‍ ജീവനക്കാരി. അവള്‍ കാമറയ്ക്കു മുമ്പില്‍ കൊണ്ടുവരുന്നത് മരിച്ച കുട്ടിയുടെ അമ്മയെയാണ്. ആ അമ്മയുടെ നിര്‍ബന്ധം കൊണ്ടാണ് രവി കുഞ്ഞിനെ ശസ്ത്ര്ക്രിയയ്ക്കു നിര്‍ബന്ധമായി വിധേയമാക്കുന്നത്. കാര്‍ അപകടത്തില്‍ പരുക്കേറ്റ രവി നേരെ പോകുന്നത് മൂന്നാറിലെ ആശുപത്രിയിലേക്കാണ്.

സംഭവ ദിവസം അയാള്‍ക്കു വന്ന ഫോണ്‍ ആശുപത്രിയില്‍ നിന്നായിരുന്നു. ഡോ. സാമുവല്‍ മരിച്ച വാര്‍ത്തയായിരുന്നു ഫോണില്‍. അവിടെ എത്താന്‍ അയാള്‍ വൈകിയെങ്കിലും പിന്നീടുള്ള ജീവിതം അയാള്‍ റിഡംപഷന്‍ ആശുപത്രിക്കു വേണ്ടി മാറ്റി വയ്ക്കുകയാണ്. തന്റെ ജീവിതത്തില്‍ വഴിവിളക്കായ ഡോ. സാമുവലിനു വേണ്ടി.

അടുത്ത പേജില്‍

അയാളിലൂടെ പൃഥ്വിരാജ് തിരിച്ചറിയുന്നത്അയാളിലൂടെ പൃഥ്വിരാജ് തിരിച്ചറിയുന്നത്

Next »

« Previous

English summary
Prithviraj and Laljose have given their career's best performance in Ayalum Njanum Thammil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X