twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അയാളിലൂടെ പൃഥ്വിരാജ് തിരിച്ചറിയുന്നത്

    By നിര്‍മല്‍
    |
    <ul id="pagination-digg"><li class="previous"><a href="/reviews/ayalum-njanum-thammil-laljose-prithviraj-review2-105442.html">« Previous</a>

    സംവിധായകനും സഹപ്രവര്‍ത്തകരും തമ്മിലുള്ള മാനസിക പൊരുത്തമാണ് ഒരു ചിത്രത്തെ ഗംഭീരമാക്കുന്നത്. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തെ ലാല്‍ജോസും അവരും തമ്മില്‍ എന്നു മാറ്റി പറയാം. കമലിന്റെ ശിഷ്യനായ ലാല്‍ജോസ് ഇപ്പോള്‍ സഞ്ചരിക്കുന്നത് ഗുരുവിനും എത്രയോ മുമ്പിലാണ്. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിനു ശേഷം ലാലുവും പൃഥ്വിയും നരേനും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷയ്ക്കും മുകളിലാണ് ലാല്‍ജോസ് ഈ ചിത്രത്തെ കൊണ്ടുവന്നിരിക്കുന്നത്. ഡയമണ്ട് നെക്ലേസ് എന്ന ന്യൂജനറേഷന്‍ ചിത്രത്തിനു ശേഷം ലാലുമാജിക് വീണ്ടും ആവര്‍ത്തിക്കുകയാണ്. യുവാക്കളുടെ കഥ പറയുമ്പോള്‍ ലാലുവിന് പ്രത്യേക എനര്‍ജിയാണെന്നു തോന്നും ക്ലാസ്‌മേറ്റ്‌സും നെക്ലേസും ഈ ചിത്രവും കാണുമ്പോള്‍.

    Ayalum Njanum Thammil

    ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ന്യൂജനറേഷന്‍ ട്രാക്ക് തുറന്നവരാണ് തിരക്കഥാകൃത്തുക്കളായ സഞ്ജയും ബോബിയും. ചെറിയൊരു സംഭവത്തെ ഭയങ്കരമായ പിരിമുറുക്കമുണ്ടാക്കി അവതരിപ്പിക്കുന്നതിലുള്ള ഇവരുടെ വിജയമാണ് ഈ ചിത്രം. മോഹന്‍ലാലിന്റെ കസനോവയില്‍ കൈപൊള്ളിയെങ്കിലും തിരക്കഥ ഭദ്രമാക്കിയാല്‍ ചിത്രം വിജയിച്ചുവെന്ന് തെളിയിക്കുകയാണ് രണ്ടുപേരും. അച്ഛന്‍ പ്രേംപ്രകാശ് തന്നെയാണ് ചിത്രം നിര്‍മിച്ചതും.

    സ്വന്തം കഴിവ് തിരിച്ചറിയാത്തൊരു നടനാണ് പൃഥ്വി. അത് അറിയുമെങ്കില്‍ ഹീറോ, മാസ്‌റ്റേഴ്‌സ്, സിംഹാസനം എന്നീ ചിത്രങ്ങളിലൊന്നും അയാള്‍ അഭിനയിക്കില്ലായിരുന്നു. കാരണം മലയാളികള്‍ പ്രതീക്ഷിക്കുന്ന ചിത്രമായിരുന്നില്ല ഇതൊന്നും. ഒരു പുതിയ മുഖം വിജയിച്ചാല്‍ അതേപോലെ ചിത്രമെടുക്കുകയാണ് വേണ്ടതെന്ന് ചില സംവിധായകര്‍ വിചാരിച്ചാല്‍ അതിനു നിന്നുകൊടുക്കുകയല്ല ഒരു നടന്‍ വേണ്ടത്. അയാള്‍ വ്യത്യസ്ത വഴികള്‍ തേടണം. ഇപ്പോള്‍ ലാല്‍ജോസിന്റെ കഥാപാത്രത്തെ തിരിച്ചറിയാന്‍ സാധിച്ചതുപോലെ നല്ല തിരക്കഥാകൃത്തുക്കള്‍ നല്‍കുന്ന കഥാപാത്രത്തെ തിരിച്ചറിയാന്‍ പൃഥ്വിക്കു സാധിക്കണം.

    പ്രതാപ് പോത്തന്‍ എന്ന തകര പോത്തന്റെ ശക്തമായ തിരിച്ചുവരവാണ് ഈ ചിത്രം. 22 എഫ്‌കെയില്‍ പ്രതാപ് പോത്തന്‍ ഉണ്ടായിരുന്നെങ്കിലും അതിലെ സെക്‌സ് മാനിയാകിനെ വെല്ലുന്നതാണ് ഇതിലെ ഡോക്ടര്‍. ഡോ. സാമുവല്‍ ആകാന്‍ വേണ്ടി ജനിച്ചതാണ് പ്രതാപ് പോത്തനെന്നു തോന്നും ചിത്രം കാണുമ്പോള്‍. പൃഥ്വിയും പ്രതാപ് പോത്തനും തമ്മിലുള്ള മല്‍സര അഭിനയമായിരുന്നു ചിത്രം.

    ആദ്യ പേജില്‍
    പൃഥ്വിയും ലാല്‍ജോസും കസറി

    <ul id="pagination-digg"><li class="previous"><a href="/reviews/ayalum-njanum-thammil-laljose-prithviraj-review2-105442.html">« Previous</a>

    English summary
    Prithviraj and Laljose have given their career's best performance in Ayalum Njanum Thammil.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X