twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രവി തരകന്‍ പൃഥ്വിയുടെ തിരിച്ചുവരവ്

    By വിവേക്‌ കെ ആര്‍
    |
    <ul id="pagination-digg"><li class="previous"><a href="/reviews/ayalum-njanum-thammil-review-1-105555.html">« Previous</a>

    പൃഥ്വിരാജിന്റെ ശക്തമായ തിരിച്ചുവരവാണ് ഡോക്ടര്‍ രവി തരകന്‍ സാധ്യമാക്കുന്നത്.നിസ്സഹായതകള്‍ക്കും, തിരിച്ചറിവുകള്‍ക്കും മുമ്പില്‍ കരയുന്ന സാധാരണ മനുഷ്യന്‍ മാത്രമാണ് ഡോക്ടര്‍ രവി തരകന്‍. എന്തിന് ചെയ്യണമെന്ന് മനസ്സിലാക്കുന്നിടത്താണ് എന്ത് ചെയ്യണമെന്ന അറിവ് തെളിയുന്നത്. പിന്നെ എങ്ങനെ ചെയ്യണമെന്ന് കണ്ടെത്തുന്നിടത്ത് അറിവ് പൂര്‍ണത പ്രാപിയ്ക്കുന്നു. അയാളും ഞാനും തമ്മില്‍ സംവദിയ്ക്കുന്നതും ഇതേ അറിവിന്റെ സാധ്യമാകല്‍
    തന്നെയാണ്.

    നോണ്‍ ലീനിയര്‍ ശൈലിയിലുള്ള മികച്ച തിരക്കഥയും, ജോമോന്‍ ടി ജോണ്‍ എന്ന ഛായാഗ്രാഹകന്റെ പ്രതിഭയും, രഞ്ജന്‍ എബ്രഹാമിന്റെ സന്നിവേശവും, ഔസേപ്പച്ചന്റെ സംഗീതവും അടക്കമുള്ള ഘടകങ്ങള്‍ തെല്ലൊന്നുമല്ല ലാല്‍ ജോസ് എന്ന സംവിധായകന്റെ സങ്കല്പ സാക്ഷാത്ക്കാരത്തെ സഹായിച്ചിരിയ്ക്കുന്നത്. ഏറെക്കാലത്തിന് ശേഷം വയലാര്‍ ശരത് എന്ന ഗാനരചയിതാവിന്റേതായി ശ്രദ്ധിയ്ക്കപ്പെടുന്ന ഗാനങ്ങളും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

    'അഴലിന്റെ ആഴങ്ങളില്‍' എന്ന ഗാനം എടുത്ത് പറയാം. മനോഹരമായ വരികളും, ഒത്ത സംഗീതവും, ആലാപന മികവും ചേരുന്നിടത്ത് അപൂര്‍വമായ ക്യാമറാഭാഷ്യമാണ് ജോമോന്‍ ഈ ഗാനത്തിന് നല്‍കിയിരിയ്ക്കുന്നത്. ഒരു സുഹൃത്ത് പറഞ്ഞതു പോലെ എന്തോ ഒരു കൊളുത്തി വലിയ്ക്കല്‍ ആ ഗാനം സമ്മാനിയ്ക്കുന്നുണ്ട്.

    നരേന്‍,സംവൃത, റീമ, രമ്യ, സലിം കുമാര്‍ തുടങ്ങിയ എല്ലാ അഭിനേതാക്കളും ഒന്നിനൊന്ന് മികച്ചതായി ഈ ചിത്രത്തില്‍ അണിനിരക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ പ്രതിഭാസംഗമമാണ് 'അയാളും ഞാനും തമ്മില്‍'.

    സിനിമയില്‍ ഡോക്ടര്‍ സാമുവലിന്റെ മൂന്നാറിലെ ആശുപത്രിയുടെ പേര് റിഡെംപ്ഷന്‍ എന്നാണ്. ആ പേര് രോഗികളില്‍ മാത്രമല്ല ഡോക്ടര്‍ രവി തരകനിലും അന്വര്‍ത്ഥമാണ്.ഒരു തരം വിടുതലാണ് രവിയിലും സംഭവിയ്ക്കുന്നത്. ഉള്ളിലുറച്ചുപോയ ധാരണകളില്‍ നിന്നും അജ്ഞതയില്‍ നിന്നും ഒരു ഡോക്ടറായും വെറും മനുഷ്യനായും മോചനം നേടുകയാണ് ഈ കഥാപാത്രം. അതിന് അയാളുടെ കവിളത്തടിച്ച്, മനസ്സുടച്ച് വാര്‍ക്കുന്ന ഡോക്ടര്‍ സാമുവലിന്റെ സ്വാധീനമാണ് സിനിമയുടെ പേരില്‍ നിഴലിയ്ക്കുന്നത്.

    സിനിമയുടെ അവസാനത്തില്‍ റിഡെംപ്ഷന് മുമ്പിലിരിയ്ക്കുന്ന രവി തരകന്റെ ആത്മഗതങ്ങളില്‍, ഡോക്ടര്‍ രവി തരകന്‍ ജനിച്ചത് ഇവിടെയാണെന്ന് പറയുന്നുണ്ട്. ഒരു മനുഷ്യായുസ്സില്‍ പലകുറി പിറക്കേണ്ടി വരാം. പല വേഷപ്പകര്‍ച്ചകളും അണിയേണ്ടിയും വരാം. അവിടെ കണ്ടുമുട്ടുന്ന മറ്റൊരാളുണ്ടാകും. നമ്മളിലേയ്ക്ക് തിരിച്ച കണ്ണാടി പോലെ ഒരാള്‍. നമ്മെ അത്ഭുതപ്പെടുത്തി പറക്കമുറ്റിയ്ക്കുന്ന ആ ഒരാള്‍. അതാണ് ലാല്‍ ജോസിന്റെ 'അയാള്‍'...

    ആദ്യ പേജില്‍
    അയാളും ഞാനും തമ്മില്‍ പറയുന്നത്...

    <ul id="pagination-digg"><li class="previous"><a href="/reviews/ayalum-njanum-thammil-review-1-105555.html">« Previous</a>

    English summary
    Ayalum Njanum Thammil is a story of the transformation of a happy-go-lucky medical student into a responsible, duty-conscious doctor who finds the meaning of his life.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X