ബാഗമതിയായി അനുഷ്ക തകർത്തു! മാസ് പ്രകടനം; ആദ്യ ഷോ കഴിഞ്ഞ് പ്രേക്ഷകരുടെ പ്രതികരണം ഇങ്ങനെ...
സസ്പെൻസ് ഹൊറർ ത്രില്ലർ ചിത്രമായ ബാഗമതിയെ കാണ്ടതിന്റെ അവേശത്തിലാണ് ജനങ്ങൾ.
ബാഹുബാലിയുടെ തകർപ്പൻ അഭിനയത്തിനു ശേഷം തെന്നിന്ത്യൻ താര റാണി അനുഷ്ക ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ബാഗമതി പ്രദർശനത്തി. സസ്പെൻസ് ഹൊറർ ത്രില്ലർ ചിത്രമായ ബാഗമതിയെ കാണ്ടതിന്റെ അവേശത്തിലാണ് ജനങ്ങൾ. ചിത്രത്തിന്റെ ട്രെയിലറും ടീസറുമൊക്കെ പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് നേടിയത്.

അന്യഭാഷ ചിത്രമാണെങ്കിൽ പോലും മലയാളികൾക്ക് അഭിമാനിയ്ക്കാൻ ഒട്ടേറെ ചേരുവകൾ ചിത്രത്തിനുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങൾ ബാഗമതിയിൽ മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. മലയാളത്തിന്റെ സ്വന്തം താരം ജയറാമാണ് ബാഗമതിയിൽ പ്രതിനായകനായി എത്തിയത്.. നായകനായി ഉണ്ണി മുകുന്ദനും.

സൂപ്പർ പ്രകടനം
''മരണ മാസ് പ്രകടനം'' എന്ന് ഒറ്റവാക്കിൽ പറയാമത്രേ. ബാഗമതിയുടെ ആദ്യ പ്രദർശനത്തിനു ശേഷം ആരാധകർ പറഞ്ഞത് ഇങ്ങനെയാണ്. അനുഷ്കയുടെ ത്രില്ലർ ചിത്രങ്ങളായി ബാഹുബലി, അരുദ്ധതി എന്നീ ചിത്രങ്ങളിലേക്കാലും വ്യത്യസ്ത പ്രകടനമായിരുന്നു ബാഗമതിയിൽ.

രണ്ടു രൂപത്തിൽ
സഞ്ചല ബാഗമതി എന്നീ രണ്ടു വേഷത്തിലാണ് അനുഷ്ക ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ നേരത്തേ ഇറങ്ങിയിരുന്നെങ്കിലും ഹൊറര്‍ സിനിമയ്ക്ക് വേണ്ട സസ്പെന്‍സ് ഒളിപ്പിച്ച് വച്ചാണ് ട്രെയിലര്‍ ഇറക്കിയത്.

മലയാളത്തിനും അഭിമാനിക്കാം
ചിത്രത്തിൽ നായകനും പ്രതി നായകനും മലയാളത്തിൽ നിന്നു തന്നെയാണ്. നായകനായി യുവതാരം ഉണ്ണി മുകുന്ദൻ എത്തുമ്പോൾ പ്രതിനായകനായി മലയാളികളുടെ പ്രിയപ്പെട്ട ജയറാമാണ് . വളരെ ചുരങ്ങി സമയം കൊണ്ട് തന്നെ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത ആശ ശരത്തും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.

സസ്പെൻസ് ഹൊറർ ചിത്രം
വെറും ഒരു ഹൊറർ മൂവി മാത്രമല്ല ബാഗമതി, സസ്പെൻസ് ഹൊറർ മൂവിയാണ്. ചിത്രത്തിന്റെ ട്രെയിലർ തന്നെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന തരത്തിലുള്ളതായിരുന്നു.

അനുഷ്കയുടെ ലൂക്ക്
അനുഷ്കയുടെ ലുക്കും ഏറെ ശ്രദ്ധേയമാണ്. താരത്തിന്റെ ഹൊറർ ലുക്കും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു അനുഷ്കാ ചിത്രമാണിത്.

അരുദ്ധതിയുമായി ഒരു ബന്ധവുമില്ല
ബാഗമതിയിലെ അനുഷ്കയുടെ കഥാപാത്രത്തിന് അരുദ്ധതിയുമായി സാമ്യ മുണ്ടെന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ താരം ഇരിക്കുന്ന ചിത്രം അരുദ്ധതിയുമായി സാമ്യമുണ്ടെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍. എന്നാല്‍ അനുഷ്‌കയുടെ ലുക്ക് മുതല്‍ എല്ലാത്തിലും മാറ്റമുണ്ടെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

ടീസർ
ബാഗമതി ഒരു ഹൊറർ ത്രില്ലർ ചിത്രമാണ്. നേരത്തെ തന്നെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രേക്ഷ ശ്രദ്ധ നേടിയിരുന്നു. സ്വന്തം കൈകളിലേയ്ക്ക് ആണി അടിക്കുന്നതുൾപ്പെടെയുള്ള ഭീതിജനകമായ രംഗം ഉൾപ്പെടുത്തിയിട്ടുള്ള ടീസർ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു.

ദേവസേനയുമായി താരതമ്യപ്പെടുത്തല്ലേ
ബാഹുബലിയ്ക്ക് ശേഷം പുറത്തിറങ്ങിയ അനുഷ്ക ചിത്രമാണ് ബാഗമതി. അതു കൊണ്ട് ഇതിനു ദേവസേനയുമായി ബന്ധമുണ്ടെന്നു തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് ശരിയല്ലെന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു.

മലയാളത്തിൽ എത്തിച്ചത്
അന്യഭാഷ ചിത്രമായ ബാഗമതിയെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍ഡി ഇല്ല്യൂമിനേഷന്‍സാണ് കേരളത്തിലെത്തിച്ചിരിക്കുന്നത്. മലയാളം സിനിമകള്‍ക്ക് ലഭിക്കുന്നത് പോലെ തന്നെയുള്ള വൈഡ് റിലീസാണ് ബാഗമതിക്കായി കേരളത്തില്‍ ഉണ്ണികൃഷ്ണന്‍ ഒരുക്കിയിരിക്കുന്നത്. നൂറില്‍ അധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.


Click it and Unblock the Notifications











