ന്യൂജനറേഷന് അശ്ലീലം നിര്‍ബന്ധം
ന്യൂജനറേഷന്‍ സിനിമകള്‍ക്ക് പൊതുവായ ചില സ്വഭാവങ്ങള്‍ വേണമെന്ന് ആരെക്കെയോ ചേര്‍ന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് വേണം അനുമാനിയ്ക്കാന്‍. ഒരു കഠിനമായ ഇഷ്യുവേണം അവിഹിതം നിര്‍ബന്ധം ഒന്നോ രണ്ടോ അശ്‌ളീലം പാകത്തിന് നൈറ്റ് ഷോട്ടുകള്‍ നിറഞ്ഞു നില്ക്കണം ഫാസ്‌റ് കട്ട്‌സ് തുടങ്ങി കുറേ സംഭവങ്ങളാണ് ശീലിച്ചുകാണുന്നത്.ഇതൊക്കെയാണെങ്കിലും പറയുന്ന വിഷയത്തില്‍ കുറച്ചു പുതുമയുണ്ടെങ്കിലേ യുവാക്കളുടെ ഇഷ്ടസിനിമയാകൂ.

അന്യദേശചിത്രങ്ങളുടെ അനുകരണമാണോ എന്നൊന്നും പ്രേക്ഷകന് വിഷയമല്ല കാഴ്ചയിലെ ഫ്രഷ്‌നസ് ഉണ്ടാക്കുന്ന പ്രസരിപ്പാണ് ചിത്രത്തിലേക്ക് ആളെ കൂട്ടുന്നത്. ട്രാഫിക്കും സാള്‍ട്ട് ആന്റ് പെപ്പറും ചാപ്പാകുരിശും ബ്യൂട്ടിഫുളും ഈ അടുത്തകാലത്തും 22 ഫീമെയിലുമെല്ലാം ഇങ്ങനെ ഹിറ്റായി തീര്‍ന്നപ്പോള്‍ ഇതൊന്നുമല്ലാതെ ഓര്‍ഡിനറിയും സൂപ്പര്‍ ഹിറ്റായി.
ഈ ഒരു ഹാങ്ഓവറില്‍ മായാമോഹിനിയും ബോണസ്സോടെ പാസ്സായി. അപ്പോഴേക്കും തട്ടിപ്പ് പിടികിട്ടിയവണ്ണം കാസനോവയെ എഴുതിതള്ളി.ട്രെന്‍ഡ് സെക്ടര്‍ ഐറ്റംസ് കാച്ചി പണി ആദ്യമേ തുടങ്ങിയ ബാച്ചിലര്‍ പാര്‍ട്ടിക്ക് തിരിച്ചും പണികിട്ടി. ഐറ്റം നമ്പറിലേക്ക് ഏതുവിധത്തിലും വഴങ്ങുമെന്ന രൂപത്തില്‍ പത്മപ്രിയ ഒരുങ്ങി വന്നു എന്നതൊഴിച്ചാല്‍ മറ്റുമെച്ചമൊന്നും തല്ക്കാലം ഈ സിനിമ കൊണ്ട് ഉണ്ടായിട്ടില്ല.
രമ്യാനമ്പീശന്‍ പണ്ടേ ഒരുങ്ങി പുറപ്പെട്ടതിനാല്‍ പുതുമയൊന്നും അനുഭവപ്പെട്ടതുമില്ല . മലയാളികളായ ഇടത്തരം കഥ വായനക്കാര്‍ ഞെട്ടിയത് ഇതിന്റെ എഴുത്തുകാരുടെ കാര്യം ഓര്‍ത്താണ്. എരിവും പുളിയും ചേര്‍ന്ന അശ്‌ളീലഭാഷകൊണ്ട് ദൃശ്യഭാഷയെ വെല്ലുന്നവിധം കഥയെഴുതുന്ന ആര്‍ ഉണ്ണിയും,നല്ല കഥാകാരന്‍ എന്ന പേരുകേള്‍പ്പിച്ച സന്തോഷ് ഏച്ചിക്കാനവുമാണ് ഇതിനുപിന്നില്‍ എന്നത് കലിയടങ്ങാതെ കിടക്കുകയാണെന്നതാണ് സത്യം.
ആദ്യപേജില്‍
ബാച്ചിലര്‍ പാര്‍ട്ടി-നിരൂപണമല്ലിത്....


Click it and Unblock the Notifications











