twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: സല്‍മാന്റെ അഭിനയം കാണേണ്ടത് തന്നെ; ബജ്രംഗി ഭായിജാന്‍

    |

    ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് മാറ്റ്ച്ച്. അവിടെയാണ് ബജ്രംഗി ഭായിജാന്‍ തുടങ്ങുന്നത്. ആ ദൃശ്യത്തില്‍ നിന്ന് ക്യാമറ ചലിക്കുന്നത് സുല്‍ത്താന്‍പൂര്‍ എന്ന കൊച്ചു ഗ്രാമത്തിലേക്കാണ്. അവിടെ പൂര്‍ണ്ണ ഗര്‍ഭിണിയായ ഒരു സ്ത്രീ. അവള്‍ക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഷാഹിത എന്ന പേരിടുന്നു. പിന്നീട് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം, ഷാഹിതയെ നമ്മള്‍ കാണുന്നത് അമ്മയോടൊപ്പം സംജോത എകസ്പ്രസ്സില്‍ യാത്ര ചെയ്യുന്നതാണ്.

    അത് ഡല്‍ഹയിലേക്കുള്ള യാത്രയായിരുന്നു. അവിടെ വച്ച് മകളെ (ഷാഹിത) നഷ്ടപ്പെട്ട ആ അമ്മയുടെ നിസാഹായവസ്ഥയാണ് പിന്നീട്. ആ ദൃശ്യത്തില്‍ നിന്ന് സെല്‍ഫി ലെ ലെ എന്ന് തുടങ്ങുന്ന ഗംഭീര ഗാനമാണ്. നായകനായ പവന്‍ കുമാര്‍ ചതുര്‍വേദി(സല്‍മാന്‍ ഖാന്‍) യുടെ രംഗ പ്രവേശം ചെയ്യുന്നത് ഈ ഗാനത്തിലൂടെയാണ്. പിന്നീട് സല്‍മാന്‍ പലവഴികശിലൂടെയും ആ പെണ്‍ക്കുട്ടിയെ കണ്ടെത്താന്‍ ശ്രമിക്കുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഒപ്പം പവന്‍ കുമാര്‍ എന്ന വ്യക്തിയുടെ ജീവിതത്തെ കുറിച്ചും പറഞ്ഞു പോകുന്നുണ്ട്.

    bajrangi-bhaijaan

    ഇവിടെ പവന്‍ കുമാര്‍ എന്ന കഥാപാത്രത്തിന്റെ ഫഌഷ്ബാക്കാണ് കാണിക്കുന്നത്. പവന്‍ തന്റെ അച്ഛന്റെ മരണ ശേഷം ഡല്‍ഹിയിലേക്ക് പോകുന്നതും, അവിടെ വച്ചാണ് നായകന്‍ നായികയായ രസിക(കരീന കപൂര്‍)യെ കണ്ടുമുട്ടുന്നതും.

    കഥയുടെ പകുതിയില്‍ വെച്ച് ഷാഹിത എന്ന പെണ്‍ക്കുട്ടിയെ കണ്ടെത്തുന്നുണ്ട്. അതിന് ശേഷം ഷാഹിതയെ സുരക്ഷിതമായി അവളുടെ വീട്ടില്‍ എത്തിക്കുകയാണ്.മതത്തിന്റെയും ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തിയുടെയും മനം കവരുന്ന വൈകാരിത ഉണര്‍ത്തുന്ന ബജ്രംഗി ഭായിജാന്‍ നല്ലൊരു ദൃശ്യമാണ് ഒരുക്കുന്നത്.

    നിഷ്‌ക്കളങ്കവും ലളിതവുമായ സല്‍മാന്‍ ഖാന്റെ അഭിനയം പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തരത്തിലുള്ളതാണ്. ചിത്രത്തില്‍ കരീന കപൂറിന്റെ സാന്നിദ്ധ്യം വളരെ ചെറുതാണെന്ന് തോന്നുമെങ്കിലും പരമപ്രധാനമായ ഒരു കഥാപാത്രത്തെ തന്നെയാണ് താരം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നവാസുദ്ദീന്റെ അഭിനയവും വളരെ മികച്ചതാണ്.

    bajrangi-bhaijaan1

    സല്‍മാന്‍ ഹര്‍ഷാലിയുമായുള്ള അടുപ്പം കാണിക്കുന്ന സീനുകള്‍ ഹൃദയസ്പര്‍ശിയായ ഒന്നാണ്. ഒപ്പം നവാസുദ്ദീനും സല്‍മാനും തമ്മിലുള്ള തമാശകള്‍ ചിത്രത്തെ ആസ്വാദ്യമായ മറ്റൊരു തലത്തിലേക്കും എത്തിക്കുന്നുണ്ട്.

    വൈകാരിതയും അദ്ഭുതാവഹമായ ചിത്രീകരണത്തിലൂടെയും സംവിധായകന്‍ പ്രേക്ഷകരില്‍ എത്തിക്കുന്നത് ഒരു മികച്ച ദൃശ്യവിഷ്‌കാരം തന്നെയാണ്. കെ വി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വളരെ ലളിതമായി പറഞ്ഞാല്‍ സല്‍മാന്റെ അഭിനയം കാണേണ്ടത് തന്നെ.

    English summary
    Bajrangi Bhaijaan Movie Review: Salman Khan's Finest Performance, Has Outdone Himself
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X