താരനിര്‍ണയം പാളി

By Nirmal Balakrishnan
<ul id="pagination-digg"><li class="previous"><a href="/movies/review/balyakalasakhi-movie-review-do-not-miss-this-1-117916.html">« Previous</a>

ബാല്യകാലസഖി എന്ന നോവല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതിയാണെങ്കില്‍ ബാല്യകാലസഖി എന്ന ചിത്രം മമ്മൂട്ടി ചിത്രമാണ്. ഏഴു മമ്മൂട്ടിയാണ് ഈ ചിത്രത്തിലുള്ളത്. മജീദായി അഞ്ച് വ്യത്യസ്ത ഗെറ്റപ്പിലും മദീജിന്റെ ഉപ്പയായി രണ്ടു ഗെറ്റപ്പിലും. ഒരുതരത്തില്‍ മമ്മൂട്ടിയുടെ ഈ വ്യത്യസ്തത ചിത്രത്തിനു ഗുണമാകുമ്പോള്‍ മറ്റൊരുതരത്തില്‍ അതൊരു പരിമിതിയായി പ്രേക്ഷകനു ബോധ്യപ്പെടുന്നു.

മജീദ് സുഹറ പ്രണയമാണ് ബാല്യകാലസഖി എന്ന നോവലിന്റ കാതല്‍. എന്നാല്‍ അത് സിനിമയാകുമ്പോള്‍ മജീദ് എന്ന വ്യക്തിയുടെ ജീവിതമായി മാറുന്നു. അങ്ങനെ അത് മജീദായി വേഷമിട്ട മമ്മൂട്ടിയുടെ ചിത്രമായി മാറുന്നു. സുഹറ മജീദിന്റെ നിഴല്‍പറ്റിയൊരു ജീവിതമായി ചുരുങ്ങിപ്പോകുന്നു എന്ന പരാതിയുമുണ്ട്.

Balyakalasakhi

കൊല്‍ക്കത്തയില്‍ ജീവിതം തേടിയെത്തിയ മജീദിലാണ് സിനിമ തുടങ്ങുന്നത്. യുവാവായ മജീദാണ് ഇവിടെ കാണുന്നത്. മുടിയെല്ലാം നീട്ടി സംന്യാസിരൂപത്തില്‍ വരുന്ന മജീദിന് ഹിജഡ( സീമ ബിശ്വാസ്) അഭയം നല്‍കുന്നു. അവരാണ് മജീദിനെ അവിടെയുള്ള മലയാളിയായ സാഹിബിന്റെ അടുത്തെത്തിക്കുന്നത്. പിന്നീട് മുടിയെല്ലാം വെട്ടിയൊതുക്കിയ മജീദാണ് സിനിമയില്‍ വരുന്നത്. കൊല്‍ക്കത്തയില്‍ നിന്നാണ് മജീദ് ജീവിതം പറയുന്നത്. പ്രതാപിയായ ബാപ്പ (മമ്മൂട്ടി), ഉമ്മ (മീന) കാമുകി സുഹറ (ഇഷ തല്‍വാര്‍) എന്നിവരെല്ലാം മജീദിന്റെ കഥയിലൂടെയാണ് പ്രേക്ഷകനിലേക്കു വരുന്നത്. മജീദിന്റെ കുട്ടിക്കാലത്തിലൂടെയാണ് ആജീവിതം തുടങ്ങുന്നത്. ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് എന്ന വിശ്വവിഖ്യാതമായ സത്യത്തെ മജീദ് ഇവിടെ വച്ചാണു പറയുന്നത്. കണക്കില്‍ മണ്ടനായ അവന് സുഹറ ആശ്വാസമാകുന്നു. പിന്നീട് സുഹറ അവന്റെ സ്പ്‌ന നായികയായി വളരുകയാണ്.

പക്ഷേ പിതാവിന്റെ പ്രതാപം തകരുന്നതോടെ മജീദിന്റെ ജീവിതത്തിന്റെ നിറങ്ങളും കെടുന്നു. സുഹറയെ പ്രേമിക്കുന്ന വളരെ ചെറുപ്പക്കാരനായ മജീദായി മമ്മൂട്ടിയെ ഒരുക്കാന്‍ മേക്കപ്പ്മാന്‍ ഒത്തിരി പ്രയാസപ്പെട്ടിരിക്കുന്നുവെന്ന് മമ്മൂട്ടിയുടെമുഖത്തു നോക്കിയാല്‍ മനസ്സിലാകും. കൊല്‍ക്കത്തയിലെ ജീവിതവും മജീദിന് ആശ്വാസമല്ല പകരുന്നത്. ഒരു കാല്‍ നഷ്ടമായിട്ടും അയാള്‍ പ്രതീക്ഷയോടെ ജീവിക്കുകയാണ്. ആ നിറം കെട്ട ജീവിതത്തിലേക്ക് അവസാനത്തെ പ്രതീക്ഷയും നശിപ്പിച്ചുകൊണ്ടാണ് നാട്ടില്‍ നിന്ന് ആ കത്തു വരുന്നത്.

മജീദും പിതാവും മമ്മൂട്ടിയുടെ കൈകളില്‍ ഭദ്രമായിരുന്നു, ഇഷാ തല്‍വാര്‍ സുഹറയായി മജീദിന്റെ മുന്നില്‍ എത്തുന്നതുവരെ. മമ്മൂട്ടിക്കു പറ്റിയ നായികയായി വളരാന്‍ ഇഷയ്ക്കു സാധിച്ചില്ല. സംവിധായകനു പറ്റിയ പാളിച്ചയും ഇതു തന്നെ. വെറുമൊരു മൊഞ്ചത്തിപെണ്ണല്ല മലയാളിക്ക് സുഹറ. അത് ബഷീര്‍ സമ്മാനിച്ച വലിയൊരു കഥാപാത്രമാണ്. അത് ഉള്‍ക്കൊള്ളാന്‍ പറ്റിയ താരത്തെയായിരുന്നു വേണ്ടിയിരുന്നത്. അതിനു പകരം തൊലിപ്പുറത്തെ സൗന്ദര്യമാണ് സംവിധായകന്‍ നോക്കിയത്.

മമ്മൂട്ടിയെ തന്നെ പലതായി കാണുമ്പോള്‍ പ്രേക്ഷകനില്‍ ഉണ്ടാകുന്ന വിരസതയ്ക്കും മരുന്നു നല്‍കാന്‍ സംവിധായകനു സാധിച്ചില്ല. മജീദിന്റെ യൗവനം അവതരിപ്പിക്കാന്‍ മറ്റൊരു താരമായിരുന്നു നല്ലത്. എല്ലായിടത്തും മമ്മൂട്ടി തന്നെ വേണമെന്ന നിര്‍ബന്ധബുദ്ധിയൊന്നും പ്രേക്ഷകനില്ല. അവര്‍ക്ക് പ്രിയപ്പെട്ടൊരു സൃഷ്ടിയുടെ ചലച്ചിത്രഭാഷ്യമാണു കാണേണ്ടത്. അത് സംവിധായകന്‍ ഓര്‍ത്തതുമില്ല.

കഥയുടെ സുല്‍ത്താനു നല്‍കുന്ന മികച്ച ഉപഹാരം

<ul id="pagination-digg"><li class="previous"><a href="/movies/review/balyakalasakhi-movie-review-do-not-miss-this-1-117916.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X