ബാങ്ക് നടത്തിപ്പിലെ പാളിച്ചകള്‍
ചിത്രത്തിന്റെ അണിയറക്കാര്‍ ശ്രദ്ധിക്കാത്ത നിരവധിപാളിച്ചകള്‍ ചിത്രത്തിലുണ്ട്. ഇത്രയും സെക്യൂരിറ്റിയുള്ള ബാങ്കില്‍ ഇടപാടു നടത്താന്‍ എത്തുന്നവര്‍ കാത്തിരിക്കുന്നത് ദീര്‍ഘസമയമാണ്. ബാങ്ക് തുടങ്ങി നിമിഷങ്ങള്‍ക്കകം ടോക്കണ്‍ നൂറു കടക്കുകയാണ്. എന്നാല്‍ ബാങ്കില്‍ ഇടപാടിനെത്തുന്നത് ഇരുപതില്‍ താഴെ ആളുകളും. ആഭരണം പണയം വയ്്ക്കാനെത്തുന്ന യുവതിക്ക് (ലക്ഷ്മിപ്രിയയ്ക്ക്) ടോക്കണ്‍ ലഭിക്കുന്നത് നൂറിനു മുകളിലേക്കാണ്.

ബാങ്കില്‍ കാര്‍ ലോണ്‍ അന്വേഷിക്കാനെത്തുന്ന ഐടി പ്രഫഷണലുകള്‍ പിന്നീട് പോകുന്നേയില്ല. അവരും അവിടെ തിരിഞ്ഞുകളിക്കുന്നു. സംശയാസ്പദമായ സാഹചര്യത്തിലാണ് കൊള്ളയടിക്കാനെത്തിയ സംഘം ബാങ്കില്‍ തിരിഞ്ഞുകളിക്കുന്നത്. എന്നിട്ടുപോലും ആരും ശ്രദ്ധിക്കുന്നില്ല. ബാങ്കിന്റെ ജനറേറ്ററിനെക്കുറിച്ച് അറിയാത്ത ആള്‍ക്കുപോലും പെട്ടന്നു വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ സാധിക്കുന്നു.
ഏതെങ്കിലും ബാങ്കില്‍ ഇത്രയധികം സമയം ആരെയും തിരിഞ്ഞുകളിക്കാന്‍ സമ്മതിക്കില്ല. പക്ഷേ ഈ ബാങ്കില്‍ അതൊന്നും പ്രശ്‌നമല്ല.
കേസന്വേഷിക്കുന്ന സംഘത്തില്‍ മേഘ്‌നരാജന്റെ സാന്നിധ്യമെന്തിനെന്നറിയുന്നില്ല. ഒരുവേള ട്രാഫിക് എന്ന സിനിമയില്‍ അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന പൊലീസ് ഓഫിസറെ പോലെ തന്നെ ഇവിടെയും തോന്നിപ്പിക്കുന്നു.


Click it and Unblock the Notifications











