യുവ നായകര്‍ക്ക് തിരിച്ചുവരവൊരുക്കുന്നു

By Nirmal

Next »

« Previous

മലയാള സിനിമയില്‍ നായകരായി എത്തിയവരാണ് കൈലാഷ്, കൃഷ്ണ, നിഷാന്ത് സാഗര്‍, ജിഷ്ണു, മുന്ന എന്നിവരൊക്കെ. പക്ഷേ ഇടക്കാലത്ത് ഇവര്‍ക്കെല്ലാം കാലിടറിപ്പോയി. ചിലര്‍ക്ക് തീരെ അവസരം നഷ്ടപ്പെട്ടുപോയതാണെങ്കില്‍ ചിലര്‍ ചെറിയവിജയത്തില്‍ മതിമറന്ന് അഹങ്കരിച്ചു. പെട്ടന്നുതന്നെ സൂപ്പര്‍സ്റ്റാര്‍ ആയതുപോലെ പെരുമാറിയതോടെ സംവിധായകരും നിര്‍മാതാക്കളും കൈവിട്ടു. അവര്‍ക്കെല്ലാം തിരിച്ചുവരവൊരുക്കാന്‍ കെ.മധുവിന്റെ പുതിയ ചിത്രത്തിലൂടെ സാധിച്ചു.

Banking Hours

എം.ടി.യും- ലാല്‍ജോസും ഒന്നിച്ച നീലത്താമരയിലൂടെ നായകനായതാണ് കൈലാഷ്. ചിത്രം വന്‍ വിജയമായപ്പോള്‍ കൈലാഷിനും അവസരങ്ങള്‍ ധാരാളമെത്തി. പക്ഷേ പിന്നീടുള്ള ചിത്രങ്ങള്‍ക്കൊന്നും നീലത്താമരയുടെ അടുത്തെത്താന്‍ പോലും സാധിച്ചില്ല. അതോടെ കൈലാഷിനും അവസരമില്ലാതായി. ടി.വി. ചന്ദ്രന്റെ ഭൂമിയുടെ അവകാശികള്‍ എന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുകയാണ് കൈലാഷിപ്പോള്‍. ഈ ചിത്രത്തിലെ മദ്യപാനിയും പെണ്ണുപിടിയനുമായ യുവാവിന്റെ വേഷത്തില്‍ കൈലാഷ് നന്നായി ചെയ്തു.

എം.ടിയും വേണുവും ഒന്നിച്ച ദയയിലൂടെയയാണ് കൃഷ്ണ സിനിമയില്‍എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകനായെങ്കിലും ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല. ട്രാഫിക് ആയിരുന്നു അല്‍പമെങ്കിലും ബ്രേക്കു നല്‍കിയത്. ഇതിലെ ബാങ്ക് മാനേജരുടെ വേഷം കൃഷ്ണയ്ക്കു വരും നാളില്‍ ഗുണം ചെയ്യും.

ചെറിയചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ടാണ് നിഷാന്ത് സാഗര്‍ വന്നതെങ്കിലും ലോഹിതദാസിന്റെ ജോക്കര്‍ വന്‍ ബ്രേക്കു നല്‍കി. നിരവധി ചിത്രങ്ങളില്‍ സഹനടനായി അഭിനയിച്ചു. ഇതില്‍ കൊള്ളസംഘാംഗമാണ്. കൂടെയുള്ള അരുണ്‍ ഫാസിലിന്റെ ലൈഫ് ഈസ് ബ്യൂട്ടിഫുളിലൂടെ സിനിമയിലെത്തിയതാണ്. സിബി മലയിലിന്റെ അമൃതത്തിലും നല്ല വേഷം ചെയ്തു. തമിഴിലും മലയാളത്തിലും കുറച്ചു വേഷങ്ങളേ ചെയ്തിട്ടുള്ളൂവെങ്കിലും മുന്നയെ മലയാളികള്‍ക്കു നന്നായി അറിയാം.

നടന്‍ രാഘവന്റെ മകനായ ജിഷ്ണു കമലിന്റെ നമ്മളിലെ നായകനായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകനായെങ്കിലും ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ അഭിനയം തല്‍ക്കാലം ഉപേക്ഷിച്ചിരുന്നു. ഓര്‍ഡിനറിയിലൂടെയാണ് ജിഷ്ണു തിരിച്ചെത്തിയത്. പിന്നീട് ഉസ്താദ് ഹോട്ടലിലും നല്ലൊരു വേഷം ചെയ്തു.

ഈ യുവതാരങ്ങള്‍ക്കെല്ലാം പുതിയ ചിത്രം ഗുണം ചെയ്യുമെന്നതില്‍ സംശയമില്ല. പള്ളീലച്ചനായി എത്തിയ അശോകനും മന്ത്രി ബന്ധുവായ ശങ്കറും ചെറിയ വേഷമാണെങ്കിലും നല്ലരീതിയില്‍ ചെയ്തു എന്ന് അഭിനന്ദിക്കാം. കൊമേഡിയനായി എത്തിയ ടിനിടോമിന്റെ പൊലീസ് വേഷവും നല്ലതായി. ചിത്രത്തിലെ സംഘര്‍ഷാവസ്ഥയില്‍ അല്‍പമെങ്കിലും ആശ്വാസമാകുന്നത് ടിനി ടോമിന്റെ തമാശയാണ്.

Next »

« Previous

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X