വെറും ക്ലാസല്ല, മാസ്റ്റര്‍ക്ലാസ്...; അതാണ് ഈ സ്‌പൈ ത്രില്ലര്‍

By desk

Rating:
3.5/5

ഇന്ത്യന്‍ സിനിമയിലായാലും ലോക സിനിമയിലായാലും സ്‌പൈ ത്രില്ലറുകള്‍ക്ക് എന്നും ഒരു പ്രത്യേക ഫാന്‍ ബേസ് ഉണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് ബിടൌണിലെ വൈആര്‍എഫ് സ്‌പൈ യൂണിവേഴ്‌സെല്ലാം. വലിയ ബഡ്ജറ്റില്‍ വലിയ താരങ്ങള്‍ അണിനിരക്കുന്ന ഇത്തരം സിനിമകള്‍ കോടി ക്ലബുകള്‍ മാത്രം ലക്ഷ്യം വച്ചുള്ളവയാണ്. എന്നാല്‍ അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു സ്‌പൈ ത്രില്ലര്‍ ചിത്രമാണ് ഇപ്പോള്‍ ബോളിവുഡില്‍ തരംഗമാവുന്നത്.

അതിഗംഭീര ആക്ഷന്‍ സീനുകളോ ബിഗ് ബഡ്ജറ്റിന്റെ ബാധ്യതകളോ ഇല്ലാതെ വന്ന് ഒടിടിയില്‍ ആരാധകരുടെ പ്രശംസനേടുകയാണ് ബെര്‍ലിന്‍ എന്ന ചിത്രം. അതുല്‍ സബര്‍വാള്‍ സംവിധാനം ചെയ്ത ചിത്രം മേക്കിങ്ങ്, അഭിനയം തുടങ്ങി എല്ലാ മേഖലകളിലും വലിയ നിലവാരം പുലര്‍ത്തുന്നുണ്ട്. സ്ഥിരം കണ്ടു പരിചയിച്ച സ്‌പൈ ത്രില്ലറുകളില്‍ നിന്നും വളരെ അകലം പാലിക്കുന്നുണ്ട് ബെര്‍ലിന്‍.

Berlin

1993ന്റെ പശ്ചാത്തലത്തിലാണ് ബെര്‍ലിന്റെ കഥ പറഞ്ഞു തുടങ്ങുന്നത്. ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്ന റഷ്യന്‍ പ്രസിഡന്റിനെ വധിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി സംസാരശേഷിയില്ലാത്തതും കേള്‍വിയില്ലാത്തതുമായ അശോക് (ഇഷ്വക് സിംഗ്) എന്ന യുവാവിനെ ഗവണ്‍മെന്റ് സീക്രട്ട് എജന്‍സി അറസ്റ്റ് ചെയ്യുന്നതും അശോകിനെ ചോദ്യം ചെയ്യാന്‍ ആംഗ്യഭാഷ അറിയുന്ന സ്‌കൂള്‍ ടീച്ചറായി പുഷ്‌കിന്‍ വര്‍മ (അപാര്‍ശക്തി ഖുറാന) വരുന്നു. അശോക് ശരിക്കും കുറ്റവാളിയാണോ അല്ലയോ എന്നതാണ് ചിത്രം പറയുന്നത്. ഇതിനൊപ്പം തന്നെ ഭരണകൂടം ജനങ്ങളെ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി എങ്ങനെയെല്ലാം മോശമായ രീതിയില്‍ ഉപയോഗപ്പെടുത്തും എന്നതും ചിത്രം പറയുന്നുണ്ട്.

കാര്‍ ചേസോ, വെടിവെപ്പോ തുടങ്ങി സ്ഥിരം സ്‌പൈ ത്രില്ലറുകളില്‍ കാണുന്നതൊന്നും ഇല്ലാതെയാണ് ബെര്‍ലിന്‍ വരുന്നത്. വളരെ പതിഞ്ഞ താളത്തിലുള്ള കഥ പറച്ചില്‍ രീതിയും വ്യത്യസ്തമായ മേക്കിങ്ങും അതിനൊപ്പം തന്നെ മികച്ച അഭിനയവും ചിത്രത്തെ ശരിക്കും മാസ്റ്റര്‍പീസാക്കുന്നുണ്ട്. വളരെ മനോഹരമായി എഴുതിയ തിരക്കഥ തന്നെയാണ് ഈ സിനിമയുടെ നെടുംതൂണ്‍. സംവിധായകന്‍ അതുല്‍ സബര്‍വാള്‍ തന്നെയാണ് ചിത്രം എഴുതിയിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളെയും വളരെ വ്യക്തമായി സ്‌ക്രീനില്‍ പ്ലേസ് ചെയ്യാന്‍ സംവിധായകന് സാധിക്കുന്നുമുണ്ട്.

സംവിധായകനൊപ്പം തന്നെ ചിത്രത്തിന്റെ മറ്റുമേഖലകളിലുള്ളവരും പ്രശംസയര്‍ഹിക്കുന്നുണ്ട്. ശ്രീദത്ത നംജോഷിയുടെ ഇരുണ്ട ഷേഡുള്ള വിഷ്വല്‍സ് കാഴ്ചക്കാരന് പുത്തന്‍ അനുഭവമാണ് സമ്മാനിക്കുന്നത്. അതേസമയം കഥയെന്താണോ ആവശ്യപ്പെടുന്നത് അത് വളരെ വ്യക്തമായി എഡിറ്റ് ചെയ്തത് ഐറിന്‍ ഥര്‍ മാലിക്കും കയ്യടി നേടുന്നുണ്ട്. കൃഷ്ണ കുമാര്‍ എന്ന കെ യുടെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്.

അപാര്‍ശക്തി ഖുറാന, ഇഷ്വക് സിംഗ് എന്നിവര്‍ക്കൊപ്പം രാഹുല്‍ ബോസ്, അനുപ്രിയ ഗോയങ്ക, നിതേഷ് പാണ്ഡെ, കബീര്‍ ബേദി എന്നിങ്ങനെ വളരെ ചെറിയ കാസ്റ്റാണ് ചിത്രത്തിനുള്ളത്. എല്ലാവരും തങ്ങളുടെ ഭാഗങ്ങള്‍ മനോഹരമാക്കിയുണ്ട് എന്നത് എടുത്തു പറയണം. രാഹുല്‍ ബോസിന്റെ വില്ലനിസം കലര്‍ന്ന നോട്ടവും ഭാവവും പലയിടങ്ങളിലും മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്. ചിത്രത്തില്‍ ഒരു സ്ത്രീ കഥാപാത്രം മാത്രമാണുള്ളത്.

Berlin

ഫുള്‍ ആക്ഷന്‍ പാക്കഡ് സ്‌പൈ ത്രില്ലറുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ചിലപ്പോള്‍ ഈ ചിത്രം നിരാശയായേക്കാം. ആദ്യാവസാനം എന്താണ് നടക്കുന്നതെന്ന് കാഴ്ചക്കാരന് മനസ്സിലാവാതിരിക്കുകയും എന്നാല്‍ ക്ലൈമാക്‌സ് എത്തുമ്പോഴാണ് അതുവരെ നടന്നത് എന്താണെന്ന് പൂര്‍ണമായും മനസ്സിലാവുകയും ചെയ്യുക.
'സ്ലോ ബേര്‍ണിംഗ്', 'സ്ലോ പോയിസണ്‍' എന്നിങ്ങനെ വിശേഷിപ്പിക്കാവുന്ന ബെര്‍ലിന്‍ ഈ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ത്രില്ലര്‍ സിനിമകളിലൊന്നാണ്.

ഒടിടി റിലീസായതാണ് ബെര്‍ലിന്‍ വന്നിരിക്കുന്നത്. സീ5ലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സെക്ടര്‍ 36 ന് ശേഷം ഈ വര്‍ഷം ഇറങ്ങിയ മികച്ച ബോളിവുഡ് സിനിമയാണിത്. തകര്‍ന്നുകൊണ്ടിരിക്കുന്ന ബോളിവുഡില്‍ നിന്നുള്ള ഇത്തരം നല്ല സിനിമകള്‍ ബിടൌണിന്റെ തിരിച്ചുവരവായി കണക്കാക്കാവുന്നതാണ്.

More from Filmibeat

Read more about: review
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X