ഭാസ്ക്കര്‍ ദി റാസ്ക്കല്‍; മമ്മൂട്ടി ആരാധകര്‍ക്ക് സൂപ്പര്‍ വിഷു കൈനീട്ടം, അല്ലാത്തവര്‍ക്ക് നിരാശ

Rating:
3.5/5
Star Cast: Mammootty,Nayanthara,Sanoop Santhosh
Director: Siddique

മികച്ച സിനിമ പ്രതീക്ഷിച്ച് പോകുന്ന ആരാധകന് ഭാസ്‌കര്‍ ദി റാസ്‌കല്‍ ഒരു പക്ഷേ അത്ര രസിയ്ക്കില്ല. പക്ഷേ മമ്മൂട്ടിയുടെ ആരധാകര്‍ക്ക് കിട്ടാവുന്ന സൂപ്പര്‍ കൈനീട്ടം തന്നെയാണ് ചിത്രം. മെഗാസ്റ്റാറിന്റെ താരത്തിളക്കം വേണ്ടുവോളം പ്രയോജനപ്പെടുത്തിയ ചിത്രം ഒരു പക്കാ മമ്മൂട്ടി ചിത്രം എന്ന് വിലയിരുത്താം. സിദ്ധീഖ് എന്ന സംവിധായകനില്‍ നിന്നും മലയാളിയ്ക്ക് ലഭിച്ച നല്ലൊരു എന്റര്‍ടൈനര്‍( സീരിയസ് സിനിമ പ്രേമികള്‍ക്ക് പടം 50 ശതമാനം എങ്കിലും ഇഷ്ടമാകുമോ എന്ന് സംശയം)ആണ് ഭാസ്‌കര്‍ ദി റാസ്‌ക്കല്‍.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ നയന്‍ താരയും ചിത്രത്തില്‍ തന്റെ റോള്‍ മികച്ചതാക്കി. പിന്നെ ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ മമ്മൂട്ടിയുടെ സ്റ്റണ്ടിന് ഒരു കുറവും ഇല്ല. അതുകൊണ്ട് തന്നെ ആരാധകര്‍ ഹാപ്പി.

കുടുംബ ചിത്രമെന്ന പരിധിയ്ക്കുള്ളില്‍ ചിത്രത്തെ തളച്ചിടാന്‍ സംവിധായകന്‍ കുറച്ച് കഷ്ടപ്പെടേണ്ടി വന്നുവെന്ന് വ്യക്തം. രണ്ടാം പകുതിയിലെ ഇഴച്ചിലില്‍ നിന്ന് ഇക്കാര്യം വ്യക്തം. തിരക്കഥയിലെ ചെറിയ ചില കല്ലുകടികള്‍ ഒഴിവാക്കിയാല്‍ കണ്ടിരിയ്ക്കാന്‍ പറ്റിയ ചിത്രമാണ് ഭാസ്‌കര്‍ ദി റാസ്‌ക്കല്‍...ഇനി അല്‍പ്പം സിനിമക്കഥ പറയാം..ആരാധകരേ തല്ലാന്‍ വരേണ്ട..ക്‌ളൈമാക്‌സ് പറയില്ല!

ഭാസ്‌കര്‍ ദ റാസ്‌ക്കല്‍

ഭാസ്ക്കര്‍ ദി റാസ്ക്കല്‍; മമ്മൂട്ടി ആരാധകര്‍ക്ക് സൂപ്പര്‍ കൈനീട്ടം

ബിസിനസുകാരനായ ശങ്കരനാരായണന്റെ (ജനാര്‍ദ്ദനന്‍) മകനാണ് ഭാസ്‌കര്‍.എന്നാല്‍ നല്ല ഒന്നാം തരം തല്ലു കൊടുപ്പ് കാരനായതിനാല്‍ റാസ്‌കല്‍ എന്ന പേരിലാണ് ഭാസ്‌കര്‍ അറിയപ്പെടുന്നത്. ഒരു മകനുണ്ട് ആദി (മാസ്റ്റര്‍ സനൂപ്). ഭാര്യ മരിച്ചു പോയി. ഭാസ്‌ക്കര്‍ ജീവിയ്ക്കുന്നത് ആദിയ്ക്ക് വേണ്ടിയാണ്

ഹിമ എന്ന നയന്‍സ്

ഭാസ്ക്കര്‍ ദി റാസ്ക്കല്‍; മമ്മൂട്ടി ആരാധകര്‍ക്ക് സൂപ്പര്‍ കൈനീട്ടം

ചിത്രത്തില്‍ അമ്മ വേഷത്തിലാണ് നയന്‍സ്. ഹിമ എന്നാണ് നയന്‍സിന്റെ പേര്. ആദിയുടെ സഹപാഠി ശിവാനി (ബേബി അനിഘ)യുടെ അമ്മയാണ് ഹിമ. ആദിയ്ക്ക് അമ്മയെയാണ് നഷ്ടമായതെങ്കില്‍ ശിവാനിയ്ക്ക് നഷ്ടമായത് അച്ഛനെയാണ്.

വീട്ടമ്മ

ഭാസ്ക്കര്‍ ദി റാസ്ക്കല്‍; മമ്മൂട്ടി ആരാധകര്‍ക്ക് സൂപ്പര്‍ കൈനീട്ടം

വീട്ടില്‍ വച്ച് തന്നെ ചോക്കലേറ്റും മറ്റും നിര്‍മ്മിച്ച് അത് കടകളില്‍ വിറ്റ് ജീവിതമാര്‍ഗം കണ്ടെത്തുകയാണ് ഹിമ.

കുട്ടികളുടെ ഇഷ്ടം

ഭാസ്ക്കര്‍ ദി റാസ്ക്കല്‍; മമ്മൂട്ടി ആരാധകര്‍ക്ക് സൂപ്പര്‍ കൈനീട്ടം

ആദിയ്ക്ക് (മാസ്റ്റര്‍ അനൂപ്) ഹിമയോട് വല്ലാത്ത അടുപ്പമാണ്. ഇതേ അടുപ്പം ശിവാനി (ബേബി അനിഘ)യ്ക്ക് ഭാസ്‌ക്കറിനോടും ഉണ്ട്

ഭാസ്‌ക്കറിനേയും ഹിമയേയും ഒന്നിയ്ക്കാന്‍

ഭാസ്ക്കര്‍ ദി റാസ്ക്കല്‍; മമ്മൂട്ടി ആരാധകര്‍ക്ക് സൂപ്പര്‍ കൈനീട്ടം

ഭാസ്‌ക്കറും ഹിമയും ഒന്നിയ്ക്കണമെന്നാണ് കുട്ടികളുടെ ആഗ്രഹം. ഇതിന് വേണ്ടി അവര്‍ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം

അടിപിടി

ഭാസ്ക്കര്‍ ദി റാസ്ക്കല്‍; മമ്മൂട്ടി ആരാധകര്‍ക്ക് സൂപ്പര്‍ കൈനീട്ടം

തുടക്കം മുതല്‍ ഒടുക്കം വരെ അടിയ്ക്ക് ഒരു പഞ്ഞവുമില്ല

ഇഴച്ചിലും ക്‌ളൈമാക്‌സും

ഭാസ്ക്കര്‍ ദി റാസ്ക്കല്‍; മമ്മൂട്ടി ആരാധകര്‍ക്ക് സൂപ്പര്‍ കൈനീട്ടം

മികച്ച ക്‌ളൈമാക്‌സ് പ്രതീക്ഷിയ്ക്കുന്നിടത്ത് അല്‍പ്പം നിരാശയും രണ്ടാം പകുതിയിലെ ഇഴച്ചിലും ചിത്രത്തിന് കല്ലുകടിയാവുന്നു.

കുട്ടിതാരങ്ങള്‍

ഭാസ്ക്കര്‍ ദി റാസ്ക്കല്‍; മമ്മൂട്ടി ആരാധകര്‍ക്ക് സൂപ്പര്‍ കൈനീട്ടം

ചിത്രത്തില്‍ മികച്ച പ്രകടനമാണ് സനൂപം അനിഘയും കാഴ്ചവയ്ക്കുന്നത്. അല്‍പ്പം മുന്നില്‍ അനിഘ തന്നെ

അതിഥി വേഷത്തില്‍

ഭാസ്ക്കര്‍ ദി റാസ്ക്കല്‍; മമ്മൂട്ടി ആരാധകര്‍ക്ക് സൂപ്പര്‍ കൈനീട്ടം

അതിഥി വേഷത്തില്‍ ഇഷ തല്‍വാറും എത്തുന്നു.

സഹതാരങ്ങള്‍

ഭാസ്ക്കര്‍ ദി റാസ്ക്കല്‍; മമ്മൂട്ടി ആരാധകര്‍ക്ക് സൂപ്പര്‍ കൈനീട്ടം

കലാഭവന്‍ ഷാജോണ്‍, സാജന്‍ നവോദയ, ഹരിശ്രീ അശോകന്‍ എന്നിവരെല്ലാം വീഴ്ചയില്ലാതെ തങ്ങളുടെ കഥാപാത്രത്തെ മികച്ചതാക്കി.

ചുരുക്കം: തിരക്കഥയിലെ ചില പാളിച്ചകള്‍ മാറ്റി നിര്‍ത്തിയാല്‍ ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന ചിത്രം ഒരു മുഷിപ്പിക്കാത്ത ചിത്രം തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X