Don't Miss!
- News
അമരീന്ദര്‍ സിംഗ് മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ആയേക്കും; പുതിയ ചുമതല നല്കാന് ബിജെപി
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
പേരിനൊരു... പേരിലൊരു ഭയം — സദീം മുഹമ്മദിന്റെ റിവ്യൂ

സദീം മുഹമ്മദ്
മന്നാർ മത്തായി സ്പീക്കിംഗ് എന്ന സിദ്ദീഖ് ലാൽ സിനിമയിൽ കൊച്ചിൻ ഹനീഫയുടെ കഥാപാത്രമായ എൽദോയെ സിനിമയിലെടുത്തുവെന്ന് പറയുമ്പോൾ, അദ്ദേഹവും കൂട്ടുകാർക്കുമുണ്ടാക്കുന്ന ആനന്ദലബ്ധിയുടെ വിവിധ ഭാവങ്ങൾ അടങ്ങിയ സീനുകൾ എക്കാലത്തെയും രസകരമായ സീനുകളിലൊന്നാണ്. എന്നാൽ യഥാർത്ഥത്തിൽ എൽദോനെ സിനിമയിലെടുക്കുന്നില്ല. 'മറിച്ച് അത് വെറുമൊരു പ്രഖ്യാപനം മാത്രമാണ്. പക്ഷേ അതുപോലും ആളുകളിൽ എത്ര മാത്രം സന്തോഷമുണ്ടാക്കുന്നുവെന്നത് ഈ രംഗങ്ങളിലൂടെ നമുക്ക് തിരിച്ചറിയാം.
എന്നാൽ ഇപ്പോൾ പുറത്തിറങ്ങുന്ന പ്രത്യേകിച്ച് ഡിജിറ്റൽ യുഗത്തിൽ സാങ്കേതിക ചെലവ് നന്നേ കുറഞ്ഞ ഒരു സന്ദർഭത്തിൽ പേരിനൊരു സിനിമ എടുക്കുകയെന്ന രീതിയിൽ കാര്യങ്ങളെ കാണുന്ന ആളുകൾ ധാരാളമായി സിനിമയുമായി രംഗത്തു വരുന്ന കാഴ്ച ഏറെ പതിവായി മാറിയിട്ടുണ്ട്. ഇപ്പോൾ ഇക്കാര്യം വീണ്ടും ആലോചനാ വിഷയമാക്കിയത്, ഭയം എന്ന പുതിയ ചലച്ചിത്രമാണ്.

മറ്റെല്ലാ ഭാഷകളിലുമെന്നതു പോലെ മലയാളത്തിലും പ്രേത സിനിമകൾ ആദ്യകാലം മുതലേ വന്നിട്ടുണ്ട്. എന്നാൽ സങ്കടകരമെന്നു പറയട്ടെ, ഒരു സ്റ്റഫുള്ള പ്രേത സിനിമ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. മറിച്ച് എല്ലാ പ്രേതങ്ങളും തുടക്കത്തിൽ ഒരു ന്യൂ ജനറേഷൻ വ്യത്യസ്തത തോന്നിക്കുമെങ്കിലും സിനിമ തുടങ്ങി കുറച്ചു കഴിയുമ്പോഴേക്ക് മുടിയഴിച്ചിട്ട് വെള്ള സാരിയുടുത്ത് മുഖത്ത് മാംസപേശികൾ പോയി അതിന്റെ സ്ഥാനത്തേക്ക് എല്ല് കയറി നില്ക്കുന്ന, ക്യാമറയെ നോക്കി കൈ കൊണ്ട് കോപ്രായം കാണിക്കുന്ന പഴയ നാടോടിക്കഥയിലെ രക്തരക്ഷസ്സായ യക്ഷിയിലാണ് എത്തി നിൽക്കുക. ഈ യക്ഷിക്ക് പത്തു വയസ്സിന് മുകളിലുള്ള കുട്ടികളായ പ്രേക്ഷകരിൽ പോലും ആകാംക്ഷ ഉണ്ടാക്കുവാൻ സാധിക്കുന്നില്ലെന്നുള്ളത് ഇത്തരം സിനിമക്കാരായവർക്ക് മാത്രമാണ് മനസ്സിലാക്കുവാൻ സാധിക്കാതെ പോകുന്നതെന്നതാണ് ഏറെ കഷ്ടം!

ഭയം എന്ന പേരും പോസ്റ്ററും കണ്ട് ചെല്ലുന്നവരെ ഇത്തരുണത്തിൽ ആദ്യവസാനം പിടിച്ചിരുത്തുവാൻ സാധിക്കാതെ പോയിട്ടുണ്ട് ഈ സിനിമക്ക്. ഒരു മ്യൂസിക്ക് റിയാലിറ്റി ഷോയിൽ വിജയിയായ ഇടുക്കിക്കാരൻ വിനയ് എന്ന ഗായകൻ തനിക്ക് സമ്മാനമായി കിട്ടിയ ഒരു കോടി രൂപ വിലവരുന്ന ഫ്ലാറ്റിലേക്ക് താമസം മാറുകയാണ്. എന്നാൽ ഇക്കാര്യമറിയാതെയാണ് സിനിമയിൽ സംഗീത സംവിധായകനാകുകയെന്ന ലക്ഷ്യത്തോടെ വിനയ് എത്തുന്നത്. എന്നാൽ തുടക്കത്തിലെ പല അനിഷ്ട കാര്യങ്ങളും സംഭവിക്കുമ്പോർ ഇതൊരു വലിയ കാര്യമായെടുക്കാതെ മുന്നോട്ടു പോകുന്ന ഗായകൻ അവസാനം പ്രേതമുണ്ട് എന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയുകയാണ്.
മലയാളത്തിൽ നാം തുടക്കം മുതൽ കാണുന്ന യക്ഷി സിനിമകളിലെ കഥ തന്നെയാണ് വലിയ വ്യത്യാസമൊന്നും വരുത്താതെ ഈ സിനിമയിലും ഉപയോഗിച്ചിട്ടുള്ളത്. ഒരു പ്രേത കഥ എന്നതിനപ്പുറത്തേക്ക് ഭയം (fear) എന്ന വൈകാരികത എങ്ങനെയാണ് മനുഷ്യരെ കീഴ്പ്പെടുത്തുന്നതെന്ന അന്വേഷണം നടത്തുകയാണ് ഉദ്ദേശമെങ്കിൽ അത്തരമൊരു പാന്ഥാവിലേക്ക് എത്തുകയും ചെയ്തിട്ടില്ലെന്ന് പറയട്ടെ.
പ്രേക്ഷകന്റെ ഡാർക്ക് ഫെയ്റ്റ് അഥവാ ടെർമിനേറ്ററിന്റെ ഇരുണ്ടവിധി - ശൈലന്റെ റിവ്യൂ

മറിച്ച് ഇത് രണ്ടുമല്ലാതെ പേരിനൊരു സിനിമ, പേരിലൊരു സിനിമ മാത്രമായി ചുരുങ്ങി പോയിരിക്കുകയാണ് ഭയം. മറിച്ച് അല്പം ശ്രദ്ധിയ്ക്കുകയും ഗൃഹപാഠം ചെയ്യുകയും ചെയ്തിരുന്നെങ്കിൽ ഏറെ വ്യത്യസ്തമായ ഏതെങ്കിലുമൊരു തലത്തിലേക്ക് കൊണ്ടു പോകുവാൻ സാധിക്കുമായിരുന്ന ഒരു സബ്ജക്ടാണ് പറഞ്ഞു പറഞ്ഞു തീർന്ന രീതിയിൽ തന്നെ വീണ്ടുമവതരിപ്പിച്ചിരിക്കുന്നത്.
ജാതീയ പ്രശ്‌നമല്ല,ജാഗ്രതകുറവെന്ന് ഫെഫ്ക! അനില്‍ രാധാകൃഷ്ണന്‍ ബിനീഷ് ബാസ്റ്റിന്‍ പ്രശ്‌നം പരിഹരിച്ചു

പ്രധാന കഥാപാത്രമായ വിനയിനെ അവതരിപ്പിക്കുന്നതിൽ നടൻ ആദിൽ ഇബ്രാഹീമിന്റെ പരിശ്രമങ്ങൾ ഏറെ റിസൾട്ടുണ്ടാക്കുന്നുണ്ട്. അതിനുമപ്പുറം അക്ഷര കിഷോർ എന്ന ബാലതാരമാണ് ഈ സിനിമയിലൂടെ ഒരു പക്ഷേ ഏറ്റവും കൂടുതൽ പ്രേക്ഷക മനസ്സിലേക്ക് കടന്നു കയറിയിട്ടുണ്ടാകുക. ഇതിന് മുൻപ് തന്നെ അനേകം നല്ല ബാല കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റെ ഇടം കണ്ടെത്തിയ അക്ഷരയുടെ മറ്റൊരു നല്ല വേഷം തന്നെയാണ് ഭയത്തിലും. ഹിമ ശങ്കർ, മനോജ് ഗിന്നസ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ നന്നാക്കിയിട്ടുണ്ട്.
മരിക്കില്ലെന്ന് ഉറപ്പായിരുന്നു! എന്നാൽ മടങ്ങി വരവ് അത്ര എളുപ്പമായിരുന്നില്ല, വെളിപ്പെടുത്തി നടി

ക്യാമറാമാന്റ് ക്യാമറ സാധാരണ രീതിയിലാണ് പലപ്പോഴും സഞ്ചരിക്കുന്നതെങ്കിലും പരസ്പരം അറിയാതെ ജീവിക്കുന്ന ഫ്ളാറ്റുകളിലെ ആളുകളുടെ ഏകാന്തവാസത്തെക്കുറിച്ച് 12 B നമ്പർ ഫ്ലാറ്റിന്റെയും 8B ഫ്ലാറ്റിന്റെയും ദൃശ്യങ്ങൾ കാണിക്കുന്നതിലൂടെ കൊണ്ടുവരുവാൻ സാധിച്ചിട്ടുണ്ട് എന്ന കാര്യം ഇദ്ദേഹത്തിന് കാഴ്ചയിലുണ്ടാക്കുവാൻ സാധിച്ച വേറിട്ട കാര്യം തന്നെയാണ്. ആകെ ഉള്ള ഒരു ഗാനവും നേരിട്ട് കാര്യങ്ങൾ പറയുന്ന വരികളാൽ ഒന്ന് ശ്രദ്ധ പിടിച്ചുപറ്റുക തന്നെ ചെയ്യും.
-
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
-
'എല്ലാ ദിവസവും കുഞ്ഞുമായാണ് സെറ്റിലേക്ക് വരുന്നത്, തിരിച്ചുവരവ് എളുപ്പമായിരുന്നില്ല'; മനസ്സുതുറന്ന് മൃദുല!