കൊലപാതകം, അന്വേഷണം, പ്രണയം, പ്രതികാരം, യാത്ര, രാഷ്ട്രീയസത്യങ്ങൾ; കോട്ടയം! — ശൈലന്റെ റിവ്യൂ

ശൈലൻ

ജേര്‍ണലിസ്റ്റ്
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Rating:
2.5/5
Star Cast: Sreenath Janardhanan, Chinnu Kuruvila, Ravi Mathew
Director: Binu Bhaskar

രണ്ടായിരത്തി പതിനെട്ടിലെ ഐ എഫ് എഫ് ഐ യിൽ മലയാളസിനിമ ഇന്ന് എന്ന വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട സിനിമയാണ് ബിനുഭാസ്‌കറിന്റെ കോട്ടയം . പേരിന്റെ കൗതുകം കാരണം അന്നേ കാണാൻ ഓങ്ങി വച്ചതായിരുന്നുവെങ്കിലും മിസ്സായി . ഈയാഴ്ച്ച കേരളത്തിലെ മൂന്ന് തിയേറ്ററുകളിലും ബാംഗ്ലൂരിലെ മൂന്ന് തിയേറ്ററിലും നൈറ്റ് വോക്‌സ് ടെക്‌നോളജീസ് എന്ന വിതരണസ്ഥാപനം റിലീസ് ചെയ്തു . നൈറ്റ് വോക്‌സ് ഇതേ ആഴ്ച തന്നെ കേരളത്തിൽ തിയേറ്ററിലെത്തിച്ച മിഷ്‌കിന്റെ സൈക്കോയ്ക്ക് എൺപത് റിലീസ് സെന്ററുകൾ ഉണ്ടെന്നതും ശ്രദ്ധേയമാണ് .

മൂന്ന്

ഈ പറഞ്ഞ മൂന്ന് റിലീസ് സെന്ററുകളിൽപ്പെട്ട തൃശൂർ രാഗത്തിൽ 4മണിക്ക് ഒരു ഷോ ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും അവിടെ അന്വേഷിച്ചപ്പോൾ ആ ഷോ കൂടി സൈക്കോ വിഴുങ്ങി എന്നറിഞ്ഞു . ആയതിനാൽ എറണാകുളം പിവിആർ ലുലു പിടിക്കേണ്ടി വന്നു കോട്ടയത്തെ പിടിക്കാൻ . റിവ്യൂ എഴുതാൻ ഉള്ള ഓരോ സാഹസങ്ങളേയ് .

സംവിധായകൻ ബിനു ഭാസ്കർ

സംവിധായകൻ ബിനു ഭാസ്കർ തന്നെയാണ് കോട്ടയത്തിന് വേണ്ടി ഛായാഗ്രഹണം നടത്തിയിരിക്കുന്നതും . ഓപ്പണിംഗ് ഫ്രെയിമുകൾ തന്നെ അൽകിടു ആയിരുന്നു എന്നതിനാൽ ആണ് ആദ്യമേ അത്‌ എടുത്തു പറയുന്നത് . പെയിന്റിംഗ് പോലെ എന്നൊക്കെ ക്ളീഷേ ആയി പറയാം . സംവിധായകൻ ഒരു പെയിന്റർ കൂടി ആണെന്ന് എവിടെയോ വായിച്ചു . ലുക്കാചുപ്പി അദ്ദേഹം ക്യാമറ വർക്ക് ചെയ്ത സിനിമയായിരുന്നത്രെ

സെൻട്രൽ റിസർവ്

സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ ഉദ്യോഗസ്ഥ ആയ ആനി ദുരൂഹമായി കൊല ചെയ്യപ്പെടുന്നതോടെ ആണ് കോട്ടയം ആരംഭിക്കുന്നത് . ആ മരണത്തിലെ നിഗൂഢതകളിലേക്കുള്ള കേരളാ പോലീസ് ഇൻവെസ്റ്റിഗേഷനിലൂടെ സിനിമ മുന്നോട്ട് പോവുന്നു .

സംവിധായകനും സജിത്ത് നാരായണനും ചേർന്ന് എഴുതിയ സ്ക്രിപ്റ്റ് കേവലമൊരു മർഡർ മിസ്റ്ററി കേസന്വേഷണത്തിൽ ഒതുങ്ങാതെ പല പല ഴോണറുകളിലേക്ക് യാത്ര ചെയ്യുന്ന റോഡ് മൂവി ആയി മാറുന്നതാണ് പിന്നീട് കാണുന്നത് . അത് കൊണ്ട് ത്രില്ലർ പ്രതീക്ഷയുമായി കോട്ടയത്തെ സമീപിച്ചാൽ നിരാശപ്പെടേണ്ടി വരും .

ക്രാഫ്റ്റിലും മെയ്ക്കിംഗിലും

ക്രാഫ്റ്റിലും മെയ്ക്കിംഗിലും കൂടുതൽ ഊന്നൽ കൊടുക്കുന്ന ഒരു പരിചരണശൈലിയാണ് കോട്ടയത്തിന്റേത് നായികമാരായ ആനി , സാറ , അപാലി എന്നിവരുടെ പേരിലുള്ള മൂന്നു ചാപ്റ്ററുകളിൽ അത് ക്രോഡീകരിച്ചിരിക്കുന്നു . മൂന്ന് ആംഗിളുകളിൽ നിന്നുള്ള കാഴ്ചകൾ കൂടിച്ചേരുമ്പോൾ കോട്ടയം പൂർണമാവുന്നു .

നിമ്മി റാഫേൽ ആണ് ആനി . സ്‌ക്രീൻ പ്രെസൻസ് അപാരം . അന്നപൂർണി ദേവരാജ ആണ് സാറ . നാഗാ മോഡൽ ആയ നിസാൻ ആണത്രേ അപാലി . രണ്ടുപേരും ക്യൂട്ട് . അപാലിയുടെ എപ്പിസോഡ് മുന്നോട്ട് വെക്കുന്ന ക്രൂരസത്യങ്ങൾ ഓർക്കുമ്പോൾ അവരുടെ ക്യൂട്ട്നെസ് പറയുന്നത് അനൗചിത്യമാവും എന്നത് വേറെ കാര്യം .

അനീഷ് ജി മേനോൻ

അനീഷ് ജി മേനോൻ , രവി മാത്യു , ശ്രീനാഥ് കെ ജനാർദ്ദൻ , പ്രവീൺ പ്രേംനാഥ് എന്നിവരൊക്കെയാണ് മറ്റ് കീ റോളുകളിൽ . ആരും മോശമാക്കിയിട്ടില്ല എന്ന് മാത്രമല്ല പടത്തെ ഫ്രഷ് ആയി നിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നുണ്ട് . സംഗീത് ശിവൻ സ്‌ക്രീനിലെത്തുന്നു എന്നതായിരുന്നു കോട്ടയത്തിന്റെ ഒരു പ്രചാരണായുധം . അദ്ദേഹവും ബോറാക്കിയിട്ടില്ല . ഡബ്ബ് ചെയ്ത ആളുടെ ഐഡന്റിറ്റി അങ്ങേരെ സഹായിക്കുന്നുമുണ്ട് .

ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു

2018 ൽപണി പൂർത്തിയായി ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു തുടങ്ങിയ സിനിമയാണെങ്കിലും 2020ലും ഫ്രഷ് ആയി കണ്ടിരിക്കാമെന്നത് തന്നെയാണ് കോട്ടയത്തിന്റെ പ്രസക്തി . അത് മുന്നോട്ട് വെക്കുന്ന പൊളിറ്റിക്സ് ശ്രദ്ധേയമാണ്

മൂന്ന് ആംഗിളുകളിൽ നിന്നുള്ള കാഴ്ച! ഇവ കൂടിച്ചേരുമ്പോൾ ചിത്രം പൂർണമാവുന്നു .

Read more about: review റിവൃൂ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X