»   »  റിവ്യൂ; ഹം ആപ്കെ ഹെ കോൻ- 100 കോടിക്കു മുകളിൽ നേടിയ ആദ്യ ഇന്ത്യൻ സിനിമ

റിവ്യൂ; ഹം ആപ്കെ ഹെ കോൻ- 100 കോടിക്കു മുകളിൽ നേടിയ ആദ്യ ഇന്ത്യൻ സിനിമ

Posted By: SANDEEP SANTOSH
Subscribe to Filmibeat Malayalam

ഇന്ന് സിനിമയുടെ വിജയം എന്നാൽ അത് എത്ര കോടി ബോക്സ് ഓഫീസിൽ നേടി എന്നതിനെ ആശ്രയിച്ചാണ് എല്ലാവരും വിലയിരുത്തുന്നത്. ഇന്ത്യൻ സിനിമകൾ 100, 200, 500, 1000 കോടി ക്ലബ്ബുകളിൽ എത്തിക്കഴിഞ്ഞു ഇപ്പോൾ. ബാഹുബലി 2 ആകട്ടെ 2000 കോടിക്ക് മുകളിലാണ് ഗ്രോസ് കളക്ഷൻ നേടിയത്.

ഇന്ത്യൻ സിനിമയിൽ ആധിപത്യമുള്ള ബോളിവുഡിനാണ് റെക്കോഡുകൾ അധികവും.ബോളിവുഡിൽ ഏറ്റവും താരമൂല്യമുള്ള സൂപ്പർതാരമാണ് സൽമാൻ ഖാൻ, താരത്തിന്റെ ചിത്രങ്ങളാണ് കളക്ഷൻ റെക്കോർഡുകളിൽ ഏറെയും പേരിലാക്കിയതും. സൽമാന്റെ ചിത്രങ്ങൾ തുടക്കകാലം മുതലെ സൽമാന് ആരാധകരെ നേടിക്കൊടുത്തവയാണ്. സൂരജ് ബർജാത്യയുടെ സംവിധാനത്തിൽ 1989 ൽ ഇറങ്ങിയ മേനേ പ്യാർ കിയാ എന്ന സിനിമയാണ് സൽമാനെ നായക താരമായി ഉയർത്തിയത്, ശേഷം അതേ സംവിധായകനൊപ്പം 1994 ൽ എത്തിയ സൽമാൻ ചിത്രമാണ് ഹം ആപ്കെ ഹെ കോൻ. ആഗസ്ത് 5 ന് റിലീസ് ചെയ്ത ചിത്രം തൊണ്ണൂറുകളിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടി ഇന്നും കളക്ഷൻ റെക്കോർഡുകളുടെ ലിസ്റ്റിൽ നിലനിൽക്കുന്നു.

130 കോടിയോളമാണ് ചിത്രത്തിന്റെ ആകെ കളക്ഷൻ. ഇത് 1994 ലെ നേട്ടമാണെന്നു കൂടി നോക്കണം.ഇന്നത്തെ മൂല്യവുമായി താരതമ്യം ചെയ്താൽ ഏകദേശം 1000 കോടിക്കു മുകളിലും. ഇന്നത്തെ പോലെ മൾട്ടിപ്ലക്സുകളൊന്നും അന്നില്ല, കേവലം 30 പ്രിന്റിൽ താഴെയായിരുന്നു ചിത്രത്തിന്റെ റിലീസിനായി ആദ്യം തയ്യാറാക്കിയിരുന്നത്. ഒരു കംപ്ലീറ്റ് കുടുംബചിത്രമായ ഹം ആപ്കെ ഹെ കോൻ - 100 ആഴ്ച്ചകളോളം മുംബൈയിലെ ലിബർട്ടി സിനിമാസിൽ പ്രദർശിപ്പിച്ചിട്ടും ഉണ്ട്.


മാതൃകാകുടുംബത്തെ കാട്ടിതന്ന സിനിമ

ആക്ഷനും, വില്ലനും, നന്മ- തിന്മ പോരാട്ടവും ഒന്നുമില്ലാതെ ഒരു കുടുംബകഥയായിരുന്നു ചിത്രം പറഞ്ഞത്. പ്രേം - നിഷ എന്നിവരുടെ പ്രണയവും പിന്നീട് രണ്ട് കുടുംബങ്ങളുടെയും സന്തോഷത്തിനു വേണ്ടി തങ്ങളുടെ പ്രണയം ത്യാഗം ചെയ്യാൻ തയാറാകുന്നതുമാണ് സിനിമയുടെ ഉള്ളടക്കം. ബോളിവുഡ് സിനിമകൾ അക്കാലം വരെ തുടർന്നുപോനിരുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി സഞ്ചരിച്ച ചലച്ചിത്രം കുടുംബങ്ങൾ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.

മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ -

പ്രേം എന്ന മുഖ്യ കഥാപാത്രത്തെ സൽമാൻ ഖാൻ അവതരിപ്പിച്ചപ്പോൾ സൽമാന്റെ നായികയായി മാധുരി ദീക്ഷിത് - നിഷ എന്ന ശക്തമായ വേഷത്തിൽ എത്തി, ഹം ആപ്കെ ഹെ കോൻ തൊട്ട് 2002 വരെ ഏറ്റവും താരമൂല്യമുള്ള നായികയായി മാധുരി ദീക്ഷിത് മാറുകയും ചെയ്തു.

സൽമാന്റെ ജ്യേഷ്ഠനായ രാജേഷ് നാഥ് എന്ന വേഷത്തിൽ മോനിഷ് ബ്ഭാലും, ജ്യേഷ്ഠഭാര്യയുടെ വേഷത്തിൽ രേണുക ഷഹാനയും അഭിനയിച്ചപ്പോൾ മറ്റൊരു പ്രധാന കഥാപാത്രമായെത്തിയത് അനുപം ഖേർ ആണ്.

ചിത്രത്തിന്റെ ദൈർഘ്യം ഏകദേശം മുന്നേകാൽ മണിക്കൂറാണ്. (ഒറിജിനൽ വെർഷൻ ).

14 ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്.ഈ രണ്ട് കാര്യങ്ങൾ ചിത്രത്തിന്റെ മേന്മയായും പോരാന്മയായും പലരും അഭിപ്രായപ്പെട്ടു എന്നാലും സിനിമയ്ക്ക് ഒട്ടേറെ ആരാധകരെ ഉണ്ടാക്കാൻ സാധിച്ചു. ബോളിവുഡിലെ പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ പറഞ്ഞിട്ടുണ്ട് താൻ സിനിമ ചെയ്യണം എന്ന് ആഗ്രഹിച്ചത് ഹം ആപ്കെ ഹെ കോൻ - കണ്ടതിനു ശേഷമാണെന്ന്‌.

വിവാഹ വേദികളിലെ തരംഗം!

പ്രേമലയനം - എന്ന പേരിൽ തെലുങ്കിലും മൊഴിമാറ്റിയെത്തിയ ഹം ആപ്കെ ഹെ കോൻ- ൽ രാംലക്ഷമൺ ന്റെ സംഗീതത്തിൽ ഒരുങ്ങിയ 14 ഗാനങ്ങളിൽ പതിനൊന്നും ലതാ മങ്കേഷ്കറിന്റെ ശബ്ദത്തിലൂടെ ഹിറ്റായവയാണ്.

ചിത്രത്തിലെ ഗാനങ്ങൾ വർഷങ്ങളോളം വിവാഹവേദികളിലും, സൽക്കാരങ്ങൾക്കിടയിലുമെല്ലാം തരംഗമായി മാറി.

സൂരജ് ബർജാത്യ തന്നെ കഥയെഴുതി സംവിധാനം ചെയ്ത ചിത്രം അദ്ദേഹത്തിന്റെകൂടി ഉടമസ്ഥതയിലുള്ള രാജശ്രീ പ്രൊഡക്ഷൻസ് ആണ് നിർമ്മിച്ചതും വിതരണം ചെയ്തതും.

കളക്ഷൻ കൊണ്ട് മാത്രമല്ല ചിത്രം ഞെട്ടിച്ചത്, മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്കാരത്തിനൊപ്പം മികച്ച സിനിമ, സംവിധാനം, നായിക തുടങ്ങിയവയ്ക്കുള്ള ഫിലിം ഫെയർ പുരസ്കാരങ്ങളും നേടിക്കൊണ്ടുകൂടിയാണ്.

ബോളിവുഡിലെ എക്കാലത്തെയും മികച്ച കുടുംബചിത്രം അവസാനിക്കുന്നത് കുടുംബത്തിന്റെ സന്തോഷത്തിനു വേണ്ടി തങ്ങളുടെ പ്രണയം പ്രേമും, നിഷയും ത്യാഗം ചെയ്യുകയാണെന്ന് അറിയുന്ന സഹോദരനും കുടുംബത്തിലെ മറ്റ് അംഗങ്ങളും സന്തോഷത്തോടെ അവരുടെ വിവാഹം നടത്തിക്കൊടുക്കുന്നിടത്താണ്

അവിടെ ചിത്രത്തിന്റെ പേര് തെളിയുന്നു:

ഹം ആപ്കെ ഹെ കോൻ (ഞാൻ താങ്കൾക്ക് ആരാണ്?)

പിന്നീട് അത് മാറി പകരം തെളിയുന്നു:

ഹം ആപ്കെ ഹെ (ഞാൻ താങ്കളുടെ യാണ് ).

English summary
Bollywood's first 100 crore film?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam