ജയസൂര്യയുടെ മറ്റൊരു ഹിറ്റ് സിനിമ കൂടി പിറന്നു, ക്യാപ്റ്റന്‍ കിടുക്കിയെന്ന് പ്രേക്ഷകരുടെ പ്രതികരണം..
മലയാള സിനിമയുടെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന സ്‌പോര്‍സ് ഡ്രാമ സിനിമ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ക്രിസ്തുമസിനെത്തിയ ആട് 2 വിന്റെ വിജയത്തിന് ശേഷം ജയസൂര്യ നായകനാവുന്ന സിനിമയാണ് ക്യാപ്റ്റന്‍. നവാഗതനായ പ്രജീഷ് സെന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ അനു സിത്താരയാണ് നായിക.
2018 ലെ ജയസൂര്യയുടെ ആദ്യത്തെ സിനിമയാണ് ക്യാപ്റ്റന്‍. പ്രശസ്ത ഫുട്‌ബോള്‍ താരമായിരുന്ന വിപി സത്യന്റെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമ തിയറ്ററുകളെ പൂരപ്പറമ്പാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തന്നെ കൊണ്ട് ആകും വിധം വിപി സത്യന്റെ വേഷം ഭംഗിയാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. തന്റെ സിനിമാ ജീവിതത്തില്‍ ഏറ്റവുമധികം വെല്ലുവിളിയുള്ള കഥാപാത്രമാണിതെന്നും ജയസൂര്യ മുന്‍പ് പറഞ്ഞിരുന്നു.

ക്യാപ്റ്റന്‍
ജയസൂര്യയുടെ കരിയറിലെ ഏറ്റവും മനോഹരമെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന മറ്റൊരു സിനിമ കൂടി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ക്യാപ്റ്റന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ ഒരു സ്‌പോര്‍സ് ഡ്രാമ സിനിമയായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

പ്രജീഷ് സെന്നിന്റെ സിനിമ
നവാഗതനായ പ്രജീഷ് സെന്‍ ആണ് ക്യാപ്റ്റന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ടിഎല്‍ ജോയിയാണ് സിനിമ നിര്‍മ്മിച്ചത്.

യഥാര്‍ത്ഥ കഥ
ഇന്ത്യന്‍ നാഷണല്‍ ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്ന വിപി സത്യന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് ക്യാപ്റ്റന്‍ നിര്‍മ്മിക്കുന്നത്. കേരള പോലീസ് ടീമിന്റെ ജേഴ്സിയില്‍ നിന്നുമായിരുന്നു സത്യന്‍ കളിച്ചിരുന്നത്.

ജയസൂര്യയുടെ വേഷം
ചിത്രത്തില്‍ വിപി സത്യനായി ജയസൂര്യയാണ് അഭിനയിക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളിയുണ്ടായിരുന്ന വേഷമായിരുന്നു വിപി സത്യന്റേതെന്ന് ജയസൂര്യ തന്നെ തുറന്ന് പറഞ്ഞിരുന്നു. തനിക്ക് കഴിയുന്ന തരത്തില്‍ സത്യനെ ഭംഗിയാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു.
Recommended Video


കേന്ദ്ര കഥാപാത്രങ്ങള്‍
ജയസൂര്യ വിപി സത്യനാവുമ്പോള്‍ സത്യന്റെ ഭാര്യ അനിതയെ അവതരിപ്പിക്കുന്നത് അനു സിത്താരയാണ്. ഒപ്പം സിദ്ദിഖ്, രഞ്ജി പണിക്കര്‍, ദീപക് പറമ്പോള്‍, സൈജു കുറുപ്പ്, ലക്ഷ്മി ശര്‍മ്മ, ജനാര്‍ദ്ധനന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആര്‍ക്കും ഇഷ്ടപ്പെടും
സിനിമയുടെ വിജയ പരാജയങ്ങള്‍ അറിയില്ല. എന്നാല്‍ ആത്മാര്‍ത്ഥമായി എന്ത് ചെയ്താലും ദൈവം അതിനെ നെഞ്ചോട് ചേര്‍ത്ത് വെക്കും. ആ വിശ്വാസത്തിലാണ് ക്യാപ്റ്റന്‍ വരുന്നതെന്നാണ് ജയസൂര്യ പറയുന്നത്.

മമ്മൂട്ടിയും
ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും അതിഥി വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള ടീസര്‍ സിനിമയുടെ റിലീസിന് മുന്‍പ് തന്നെ പുറത്ത് വി്ട്ടിരുന്നു.

പുതിയ സംവിധായകന്‍
ഒരു സംവിധായകന്‍ കൂടി മലയാള സിനിമയിലേ്ക്ക് എത്തുകയാണേ. സിനിമയെ ജീവനോളം സ്‌നേഹിയ്ക്കുന്ന, വിപി സത്യനെ വര്‍ഷങ്ങളായി ആത്മാവില്‍ കൊണ്ടു നടക്കുന്ന വ്യക്തിയാണ് പ്രജേഷ് പ്രേക്ഷകറിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്..
ഒരു അവകാശ വാദങ്ങളുമില്ലാതെ നാളെ എത്തുന്നു ' ക്യാപ്റ്റന്‍ '

ഇന്ത്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍
ഇന്ത്യന്‍ ദേശീയ ടീം സെലക്ടര്‍ വരെ എത്തിയ വിപി സത്യന്‍ 1993 ല്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയറായിരുന്നു. ക്യാപ്റ്റനില്‍ സത്യന്റെ കളിക്കളത്തിലെ പ്രകടനത്തിന് പുറമെ ഭാര്യയായ അനിതയോടുള്ള പ്രണയത്തെ കുറിച്ചും മറ്റും പല കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.


Click it and Unblock the Notifications











