പുതുവര്‍ഷത്തിലെ ആദ്യ സിനിമയുമായി ഫഹദ് ഫാസില്‍, കാര്‍ബണ്‍ തിയറ്ററുകള്‍ കൈയടക്കിയോ? പ്രേക്ഷക പ്രതികരണം
Recommended Video

ഫഹദ് ഫാസില്‍ നായകനാവുന്ന ഏറ്റവും പുതിയ സിനിമയാണ് കാര്‍ബണ്‍. സംവിധായകന്‍ വേണു തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ ഇന്ന് മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. കാടിനെ പശ്ചാതലമാക്കി നിര്‍മ്മിച്ച സിനിമയില്‍ മംമ്ത മോഹന്‍ദാസാണ് നായിക.
തമിഴിലെ ഫഹദിന്റെ അരങ്ങേറ്റം മോശമില്ലാതെ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഈ വര്‍ഷത്തെ ആദ്യ സിനിമ റിലീസിനെത്തിയിരിക്കുന്നത്. റിയലിസ്റ്റിക് അഭിനയത്തില്‍ ബിരുദവും ബിരുധാനന്തര ബിരുദവും സ്വന്തമാക്കിയ നടനെന്ന വിശേഷം ഫഹദ് നേരത്തെ സ്വന്തമാക്കി കഴിഞ്ഞു. ഇന്ന് മുതല്‍ മറ്റൊരു അഭിനയം കാണാം..

കാര്‍ബണ്‍
പുതുവര്‍ഷം പിറന്നതിന് ശേഷം മലയാളത്തില്‍ നിരവധി സിനിമകളാണ് റിലീസിനെത്തുന്നത്. 2018 ലെ ഫഹദ് ഫാസിലിന്റെ ആദ്യത്തെ സിനിമയാണ് കാര്‍ബണ്‍. വേണു തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ ഇന്ന് മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.

പ്രധാന കഥാപാത്രങ്ങള്‍
ഫഹദ് നായകനാവുമ്പോള്‍ മംമ്ത മോഹന്‍ദാസാണ് നായിക. ഇവര്‍ക്കൊപ്പം ദിലീഷ് പോത്തന്‍, നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, വിജയരാഘവന്‍, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിബിയായി ഫഹദ്
ചിത്രത്തില്‍ സിബി എന്നാണ് ഫഹദിന്റെ പേര്. ഇന്നക്കെ സമുഹത്തിലെ ചെറുപ്പക്കാരുടെ പ്രതിനിധിയായിട്ടാണ് ഫഹദിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടുന്നത്. സമീറ എന്ന കഥാപാത്രത്തെയാണ് മംമ്ത മോഹന്‍ദാസ് അവതരിപ്പിച്ചിരിക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്ന ബോള്‍ഡായ പെണ്‍കുട്ടിയാണ് സമീറ.

കാട് പശ്ചാതലം
സസ്‌പെന്‍സ് ത്രില്ലറായി നിര്‍മ്മിക്കുന്ന കാര്‍ബണിന്റെ കഥ കാട് പശ്ചാതലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ നിന്നും ആദ്യം പുറത്ത് വന്ന പോസ്റ്ററുകളും വീഡിയോ ഗാനവുമെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരുന്നത്. ഇന്നലെ സിനിമയില്‍ നിന്നും മറ്റൊരു ട്രെയിലറും പുറത്ത് വിട്ടിരുന്നത്.

തിയറ്ററുകളിലേക്ക്...
നിലവില്‍ ക്രിസ്തുമസിന് തിയറ്ററുകളിലെത്തിയ സിനിമകളടക്കം നിരവധി സിനിമകളാണ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. അതിനൊപ്പം ഈ ദിവസങ്ങൡ വേറെയും സിനിമകള്‍ വരുകയാണ്. അക്കൂട്ടത്തില്‍ കാര്‍ബണ്‍ വലിയൊരു മത്സരവുമായിട്ടാണ് എത്തിയിരിക്കുന്നത്. കേരളത്തിന് പുറത്തും സിനിമയ്ക്ക് പ്രദര്‍ശനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.


Click it and Unblock the Notifications











