തിരിഞ്ഞുനോക്കുന്നത് മലയാളസിനിമ ചരിത്രത്തിലേക്ക്
ആദ്യമായി അദ്ദേഹം ബോംബെയില്‍ പോയി ഫാല്‍ക്കെയെ കാണുകയായിരുന്നു. പിന്നീട് മദിരാശിയില്‍ പോയി ചെട്ടിയാരെ കണ്ടു. സിനിമയുടെ സാങ്കേതിക വശങ്ങള്‍ മനസ്സിലാക്കി. പുരാണകഥള്‍ ഒഴിവാക്കി സാമൂഹികപ്രസക്തിയുള്ള വിഷയമെടുത്തു. അങ്ങനെയാണ് നഷ്ടപ്പെട്ട കുട്ടി എന്നര്‍ഥത്തില്‍ വിഗതകുമാരന്‍ എന്ന ചിത്രം തുടങ്ങുന്നത്. ഭാര്യ ജാനറ്റ് (മംമ്താ മോഹന്‍ദാസ്), പണക്കാരനായ സുഹൃത്ത് (ശ്രീജിത്ത് രവി) എന്നിവരും നാട്ടിലെ കുറച്ചുപേരുമാണ് കൂടെയുള്ളത്.
നടിയായി അഭിനയിക്കാന്‍ ആളെ കിട്ടാത്തതിനാല്‍ ബോംബെയില്‍ നിന്ന് ഒരു സ്ത്രീയെ കൊണ്ടുവന്നെങ്കിലും കാറും കൊട്ടാരവും വേണമെന്ന്് അവര്‍ വാശിപിടിച്ചപ്പോഴാണ് റോസമ്മ(ചാന്ദ്‌നി)യെ കാണുന്നത്. പുലയ സ്ത്രീയായിരുന്ന അവര്‍ മതംമാറി ക്രിസ്തുമതം സ്വീകരിച്ചതായിരുന്നു. ചിത്രത്തിലെ നായികയായി റോസി നന്നായി അഭിനയിച്ചു. നിശബ്ദചിത്രത്തിലെ നായകന്‍ ഡാനിയേല്‍ തന്നെയായിരുന്നു.
എന്നാല്‍ ചിത്രത്തിന്റെ വിധി മറ്റൊന്നായിരുന്നു. ജാതിചിന്തയില്‍ ജീവിച്ചിരുന്ന സവര്‍ണര്‍ ആദ്യപ്രദര്‍ശനം തന്നെ അലങ്കോലമാക്കി. നായിയായ റോസമ്മയ്ക്കുപോലും ചിത്രം കാണാന്‍ സാധിച്ചില്ല. പുലയ സ്ത്രീ നായര്‍ വേഷം ചെയ്തതായിരുന്നു അവരെ ചൊടിപ്പിച്ചത്. അതോടെ വിഗതകുമാരന്‍ പെ്ട്ടിയിലായി. റോസമ്മയുടെ വീട് സവര്‍ണര്‍ അഗ്നിക്കിരയാക്കി. അവിടെ നിന്ന് ഓടിരക്ഷപ്പെട്ട റോസമ്മ ഒരു ലോറി ഡ്രൈവറെ കാണുകയും അയാളുടെ കൂടെ രക്ഷപ്പെട്ട് തമിഴ്‌നാട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യയായി ജീവിക്കുകയായിരുന്നു.
വാര്‍ധക്യത്താല്‍ താടിയും മുടിയും നീട്ടിയ ഡാനിയേലിനെയാണ് നാം പിന്നീടു കാണുന്നത്. പത്രപ്രവര്‍ത്തകനായ ചേലങ്ങാട് ഗോപാലകൃഷ്ണന്‍ (ശ്രീനിവാസന്‍) ആണ് ഇദ്ദേഹത്തെ കാണുന്നതും ചരിത്രം തിരുത്തിയെഴുതാന്‍ ശ്രമിക്കുന്നതും. ബാലന്‍ ആയിരുന്നു അതുവരെമലയാളികളുടെ ആദ്യ സിനിമ. എന്നാല്‍ വിഗതകുമാരന്‍ എന്ന ചിത്രം നിര്‍മിച്ച ഡാനിയേല്‍ എവിടെയുമുണ്ടായിരുന്നില്ല.
ഗോപാലകൃഷ്ണന്‍ ആണ് പിന്നീട് എല്ലായിടത്തും കയറിയിറങ്ങി ഡാനിയേലിനു വേണ്ടി വാദിക്കുന്നത്. അഞ്ചുമക്കളുണ്ടായിട്ടും ഒരാള്‍ പോലും അന്ത്യസമയത്ത് ഡാനിയേലിന്റെ കൂടെയുണ്ടായിരുന്നില്ല. ഡാനിയേല്‍ നിര്‍മിച്ച വിഗതകുമാരന്റെ പ്രിന്റുപോലും ഉണ്ടായിരുന്നില്ല. ആ പ്രിന്റിന് എന്തു സംഭവിച്ചുവെന്ന് ഒടുവിലാണു വ്യക്തമാകുന്നത്. ഡാനിയേലിനെ ചരിത്രത്തില്‍ നിന്നു പുറത്താക്കിയ ആ സംഭവം മകന്‍ വന്ന് വ്യക്തമാക്കുകയാണ്.
അടുത്ത പേജില്‍ More from Filmibeat


Click it and Unblock the Notifications












