'കാറ്റേ കാറ്റേ' മികച്ച ഗാനങ്ങളിലൊന്ന്
നീ പൂക്കാമരത്തില്
പാട്ടും മൂളി വന്നോ..
ഞാലിപ്പൂംകദളി വാഴപൂക്കളില്‍
ആകെ തേന്‍ നിറഞ്ഞോ...
ഇപ്പോള്‍ ഏതു മൊലൈബിലും കേള്‍ക്കുന്ന കോളര്‍ട്യണ്‍ ഇതാണ്. എല്ലാവരും മൂളുന്നതും ഈഗാനം തന്നെ. റഫീക്ക് അഹമ്മദിന്റെ വരികളില്‍ എം. ജയചന്ദ്രന്‍ സംഗീതം നല്‍കിയ ഈ ഗാനം അടുത്തിടെ നമുക്കു കിട്ടിയ ഏറ്റവും മികച്ച ഗാനമാണ്. ആകാശവാണിയിലെ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ശ്രീരാം, ജയചന്ദ്രന്റെ ശിഷ്യയായ അന്ധഗായിക വിജയലക്ഷ്മി എന്നവരാണു ഇതു പാടിയത്.
കേള്‍ക്കുന്നവരെ മുപ്പതുകളിലേക്കു കൊണ്ടുപോകുന്ന രീതിയിലാണ് ഗാനം ചിട്ടപ്പെടുത്തിയത്. അതിനു പറ്റിയ ശബ്ദം കൂടിയായിരുന്നു ഇത്. കമുകറയും പി.ലീലയുമൊക്കെ പാടിയ അതേ കാലത്തേക്കാണ് വിജയലക്ഷ്മിയും ശ്രീരാമും നമ്മെ നയിക്കുന്നത്.ഹാര്‍മോണിയം, വയലിന്‍, ക്ലാര്‍നെറ്റ്, മൃദംഗം എന്നിവ മാത്രമുപയോഗിച്ചാണ് ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്നത്.
പതിവായി കേള്‍ക്കുന്ന ശബ്ദത്തില്‍ നിന്നു വ്യത്യസ്തമായ ശബ്ദം വേണമെന്നുള്ളതുകൊണ്ടായിരുന്നു ഈ രണ്ടുപേരെയും ജയചന്ദ്രന്‍ പരീക്ഷിച്ചത്. വിജയലക്ഷ്മി ആദ്യമായിട്ടാണു സിനിമയ്ക്കു വേണ്ടി പാടുന്നത്. പത്തുമിനിറ്റു കൊണ്ടാണ് വിജയലക്ഷ്മി ഈ ഗാനം പഠിച്ചെടുത്തത്. അത്രയ്ക്കു കഴിവുള്ള ഗായികയാണ് വിജയലക്ഷ്മി.
ആദ്യ പേജില്‍
സെല്ലുലോയ്ഡ് നല്ലൊരു കലാസൃഷ്ടി


Click it and Unblock the Notifications











