നിരൂപണം: ചന്ദ്രേട്ടന്‍ പഴയ ദിലീപേട്ടനെ തിരികെ തന്നു

Rating:
3.5/5
Star Cast: Dileep,Anusree,Namitha Pramod
Director: Sidharth Bharathan

നിദ്ര എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമാ പ്രേമികളെ കയ്യിലെടുത്ത സിദ്ധാര്‍ത്ഥ് ഭരതന്റെ അടുക്കും ചിട്ടുമുള്ള ചിത്രമാണ് ചന്ദ്രേട്ടന്‍ എവിടെയാ. പഴയ ദിലീപിനെ തിരികെ തരുന്ന ചിത്രമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പൂര്‍ണമായും കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ചന്ദ്രേട്ടനും കുടുംബവും എത്തുന്നത്. അതിനുമപ്പുറം എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രകൂടെയാവുമിത്.

സെക്രട്ടറിയേറ്റിലെ അസോസിയേഷന്‍ സെക്ഷന്‍ ഓഫീസറായ ചന്ദ്രമോഹനാണ് നമ്മുടെ കഥയിലെ നായകന്‍. ചന്ദ്രേട്ടന്റെ കാര്യത്തില്‍ വളരെ പൊസസീവാണ് ഭാര്യ സുഷുമ. അതില്‍ പൊറുതി മുട്ടുകയായിരുന്നു ചന്ദ്രേട്ടന്‍. സുഷുമയ്ക്ക് മറ്റൊരു സിറ്റിയിലേക്ക് ട്രാന്‍ഫര്‍ കിട്ടുന്നതോടെ ചന്ദ്രേട്ടന്‍ ബാച്ചിലര്‍ ദിവസങ്ങള്‍ ആഘോഷമാക്കുകയാണ്. അപ്പോഴാണ് അഞ്ജലി എന്ന നര്‍ത്തകിയുടെ കടന്നുവരവ്. ചന്ദ്രേട്ടന് അഞ്ജലിയോട് പ്രണയം തോന്നുന്നു.

chandreattan-evideya

വിവാഹേതര ബന്ധം പ്രമേയമാക്കുന്ന ചിത്രം യാഥാര്‍ഥ്യവും കാല്‍പനികതയും ഇഴകിക്കലര്‍ത്തിയാണ് ഒരുക്കിയിരിക്കുന്നത്. സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയും നര്‍മത്തില്‍ പൊതിഞ്ഞ സംഭാഷണവുമാണ് ചിത്രത്തിന്റെ നട്ടെല്ല്. നല്ലൊരു സന്ദേശം ചിത്രത്തിലൂടെ നല്‍കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

പതിവ് ആള്‍ക്കൂട്ട ചിത്രത്തില്‍ നിന്നും ദിലീപ് വഴിമാറി നടക്കുന്ന രംഗംമാണ് ചന്ദ്രേട്ടനിലൂടെ കണ്ടത്. ഡയമണ്ട് നക്ലൈസ് എന്ന ചിത്രത്തിലെ രാജശ്രീയുടെ തുടര്‍ച്ചയാണ് അനുശ്രീയുടെ സുഷ്മയില്‍ കണ്ടത്. സുഷുമയുടെ ആവശ്യത്തിനും അനാവശ്യത്തിനുമുള്ള ഫോണ്‍വിളിയില്‍ നിന്നാണ് ചിത്രത്തിന് ചന്ദ്രേട്ടന്‍ എവിടെയാ എന്ന പേര് കിട്ടിയത്. സുഷുമയിലെ സ്വാഭാവിക അഭിനയം അനുശ്രീയ്ക്ക് കൈയ്യടി നേടികൊടുക്കുന്നു.

നര്‍ത്തിക അഞ്ജലിയായി വരുന്ന നമിത പ്രമോദിന് സ്ഥിരം വേഷങ്ങളില്‍ കവിഞ്ഞ് കൂടുതലൊന്നും ചെയ്യാനില്ല. സുരാജ് വെഞ്ഞാറമൂട് പതിവ് രീതികളില്‍ നിന്നും മാറി സംഭാഷണങ്ങളില്‍ മിതത്വം വരുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. ദിലീപിന്റെ സന്തതസഹചാരിയായ സുമേഷ് നായരായെത്തിയ സൗബിന് ലഭിച്ച വേഷം ഭംഗിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമയിലെ മികച്ച സ്വാഭാവനടിമാരിലൊരാളായ കെപിഎസി ലളിതയ്ക്ക് അനായാസം ചെയ്യാവുന്ന റോളായിരുന്നു ചിത്രത്തിലേത്.

ചെമ്പന്‍ വിനോദ്, മുകേഷ്, കൊച്ചു പ്രേമന്‍, വിനായകന്‍, വീണ നായര്‍ തുടങ്ങിയവര്‍ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. ഓരോ കഥാപാത്രങ്ങളും ഉചിതമായവര്‍ക്ക് തന്നെയാണ് നല്‍കിയതെന്ന ഫീല്‍ പ്രേക്ഷകരിലുമുണ്ടാക്കുന്നു. ഷൈജു ഖാലിധിന്റെ ഛായാഗ്രഹണം ചിത്രത്തിന് ഒരു ദൃശ്യസൗന്ദര്യം നല്‍കുന്നു. പ്രശാന്ത് പിള്ളയുടെ സംഗീതവും മികച്ചു നില്‍ക്കുന്നു. പ്രത്യേകിച്ച് വാസന്തമല്ലികേ എന്ന പാട്ട്. ആകെ മൊത്തം പറഞ്ഞാല്‍ അഞ്ചില്‍ മൂന്നര മാര്‍ക്ക് നല്‍കാന്‍ കഴിയുന്ന മികച്ച കുടുംബ ചിത്രം.

ചുരുക്കം: വളരെ ശ്രദ്ധയോടു കൂടി ഒരുക്കിയ ഒരു കൊച്ചു കുടുംബചിത്രമാണ് ചന്ദ്രേട്ടന്‍ എവിടെയാ. ദിലീപിന്റെ മികച്ച പ്രകടനം ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X