twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശരിക്കും കരിഞ്ഞ ചിക്കൻ തന്നെ.. ടാഗ് ലൈനിലുണ്ട് മുന്നറിയിപ്പ്... ശൈലന്റെ ചിക്കൻ കോക്കാച്ചി റിവ്യൂ!!

    |

    ശൈലൻ

    കവി കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

    Rating:
    2.5/5
    Star Cast: Indrans, Biju Kuttan, Dharmajan
    Director: Anuranjan Premji

    മുഴു നീള ഹാസ്യ ചിത്രം എന്ന് അവകാശപ്പെട്ടാണ് ചിക്കന്‍ കോക്കാച്ചി തീയേറ്ററുകളില്‍ എത്തിയത്. പുതുമുഖമായ അനുരഞ്ജന്‍ പ്രേംജിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും സ്ക്രിപ്റ്റ് കൈകാര്യം ചെയ്തിരിക്കുന്നതും അനുരഞ്ജന്‍ പ്രേംജി തന്നെ. ധര്‍മ്മജന്‍, ഇന്ദ്രന്‍സ്, നേഹ രത്‌നാകരന്‍, ബിജുക്കുട്ടന്‍, സുധി കോപ്പ, നെല്‍സണ്‍ അബി തുടങ്ങിയവരും കൂടി അണിനിരക്കുന്ന ചിക്കന്‍ കോക്കാച്ചിക്ക് ശൈലൻ എഴുതിയ റിവ്യൂ.

    <strong>എന്തിനോ വേണ്ടി തിളയ്ക്കുന്ന വിക്രം പ്രഭുവും മഞ്ജിമ മോഹനും... ശൈലന്റെ 'ക്ഷത്രിയൻ' മൂവി റിവ്യൂ!!</strong>എന്തിനോ വേണ്ടി തിളയ്ക്കുന്ന വിക്രം പ്രഭുവും മഞ്ജിമ മോഹനും... ശൈലന്റെ 'ക്ഷത്രിയൻ' മൂവി റിവ്യൂ!!

    <strong>മമ്മി വെറും ഡമ്മി! ആസ്വാദ്യത കമ്മി!! തീർന്നപ്പോൾ ചമ്മി!!! ശൈലന്റെ ദി മമ്മി റിവ്യൂ വായിക്കാം!!!</strong>മമ്മി വെറും ഡമ്മി! ആസ്വാദ്യത കമ്മി!! തീർന്നപ്പോൾ ചമ്മി!!! ശൈലന്റെ ദി മമ്മി റിവ്യൂ വായിക്കാം!!!

    പണ്ഡിറ്റിന്റെ അഞ്ചുലക്ഷ ബഡ്ജറ്റ് പടങ്ങൾ

    പണ്ഡിറ്റിന്റെ അഞ്ചുലക്ഷ ബഡ്ജറ്റ് പടങ്ങൾ

    അഞ്ചുകൊല്ലങ്ങൾക്ക് മുൻപാണ് കോഴിക്കോടുള്ള ഒരു ചറുപ്പക്കാരൻ അഞ്ചുലക്ഷം കൊണ്ട് സിനിമപിടിച്ച് തന്റെ മനസിലുള്ള അഭിനയത്തിൽ തുടങ്ങി സംവിധാനം വരെയുള്ള എല്ലാ മോഹങ്ങൾക്കും അറുതി വരുത്തി മലയാളികളുടെ ഒന്നടങ്കം ശ്രദ്ധ പിടിച്ചുപറ്റിയത്.. അഞ്ചുകൊല്ലങ്ങൾക്കിടയിൽ അയാൾ പിന്നെയും പല അഞ്ചുലക്ഷ ബഡ്ജറ്റ് പടങ്ങൾ പുറത്തിറക്കുകയും മലയാളികളുടെ ചർച്ചകളിൽ നെഗറ്റീവ് ആയും പോസിറ്റീവ് ആയും മറ്റു പലരീതിയിലും നിറഞ്ഞു നിൽക്കുകയും ചെയ്തു.

    സന്തോഷ് പണ്ഡിറ്റ് ലക്ഷ്യം വെച്ചത്

    സന്തോഷ് പണ്ഡിറ്റ് ലക്ഷ്യം വെച്ചത്

    അഞ്ചുകൊല്ലത്തിനിപ്പുറം ഉദയ് കൃഷ്ണയെപ്പോലൊരു സ്റ്റാർ സ്ക്രിപ്റ്റ് റൈറ്റർ മമ്മുട്ടിയെപ്പോലൊരു മെഗാസ്റ്റാറിനായി ഒരുക്കിയ എഡി എന്ന സിനിമയിൽ ഒരു മുഴുനീള റോൾ നൽകി വിളിച്ചപ്പോൾ സന്തോഷ് പണ്ഡിറ്റ് എന്ന് പേരായ ആ മനുഷ്യൻ മലയാളികളോട് തുറന്നുപറഞ്ഞു, ഈ അഞ്ചുകൊല്ലം കൊണ്ട് ഞാൻ ലക്ഷ്യം വെച്ചതും ഈയൊരു വിളിയാണ് എന്ന്!

     പണ്ഡിറ്റിനെ ഓർമിപ്പിക്കുന്ന കോക്കാച്ചി

    പണ്ഡിറ്റിനെ ഓർമിപ്പിക്കുന്ന കോക്കാച്ചി

    ഇന്ന് ചിക്കൻ കൊക്കാച്ചി എന്ന സിനിമ കണ്ടുകൊണ്ട് തിയേറ്ററിൽ ഇരുന്നപ്പോൾ ഞാൻ പണ്ഡിറ്റിന്റെ കാര്യമാണ് ഓർത്തത്. ശെരിയ്ക്കും സന്തോഷ് പണ്ഡിറ്റ് സ്കൂൾ ഓഫ് ഫിലിം മെയ്ക്കിംഗിന്റെ ഇലാബൊറേറ്റഡ് വേർഷൻ ആണ് അനുരഞ്ജൻ പ്രേംജി എന്ന യുവാവ് മുഖ്യറോളിൽ അഭിനയിക്കുകയും തിരക്കഥ, സംവിധാനം നിർവഹിക്കുകയും ചെയ്ത തൃശൂർ ഫിലിംസിന്റെ "ചിക്കൻ കോക്കാച്ചി" എന്ന കലാസൃഷ്ടി.

    സ്വപ്നസാക്ഷാത്കാരം സാധ്യമായല്ലോ

    സ്വപ്നസാക്ഷാത്കാരം സാധ്യമായല്ലോ

    താൻ നായകനായി ഒരു സിനിമ വരികയെന്നതും തന്റെ ഫോട്ടോ പോസ്റ്ററിലൂടെ കേരളം മുഴുവൻ നിറഞ്ഞു നിൽക്കുകയെന്നതും ഒരുവിധപ്പെട്ട സിനിമാപ്രേമുകളായ കുട്ടികളുടെയും യുവാക്കളുടെയും ഒക്കെ ജീവിതാഭിലാഷമായിരിക്കും.. അനുരഞ്ജൻ പ്രേംജി എന്ന യുവാവിന് ഏതായാലും അങ്ങനെയൊരു സ്വപ്നസാക്ഷാത്കാരം സാധ്യമായതിൽ ഞാൻ സന്തോഷിക്കുന്നു, എന്റെ പത്തിരുന്നൂറുരൂപയും അരദിവസവും നഷ്ടമായെങ്കിലും.

    നിഷ്കളങ്കതകളാൽ സമ്പന്നമായ കോക്കാച്ചി

    നിഷ്കളങ്കതകളാൽ സമ്പന്നമായ കോക്കാച്ചി

    അനുരഞ്ജൻ ചെയ്തത് ഒരു മോശം കാര്യമാണോ എന്ന് ചോദിച്ചാൽ തീർച്ചയായും അല്ല.. പറ്റെ ഗതികെട്ടവന്മാരൊഴികെ ആരും സന്തോഷ് പണ്ഡിറ്റിനെ വിമർശിക്കാറില്ല എന്നത് ഓർക്കുക.. അത് അയാാളുടെ നിഷ്കളങ്കത മലയാളികൾക്ക് കൃത്യമായി ബോധ്യമുള്ളത് കൊണ്ടാണ്.. അനുരഞ്ജിന്റെ ചിക്കൻ കോക്കാച്ചിയും നിഷ്കളങ്കതകളാൽ സമ്പന്നമാണ്..

    ഭേദപ്പെട്ട ഒരു റിയലിസ്റ്റിക് ചിത്രം?

    ഭേദപ്പെട്ട ഒരു റിയലിസ്റ്റിക് ചിത്രം?

    അഭിനയത്തിന്റെ കാര്യത്തിൽ തുടക്കക്കാരനെന്ന നിലയിൽ അനുരഞ്ജ് അത്ര മോശമൊന്നുമല്ല എന്ന് പറയേണ്ടി വരും. ഒരു നാട്ടുമ്പുറത്തുകാരന്റെ ശുദ്ധത പ്രതിഫലിപ്പിക്കാൻ അയാൾക്ക് കഴിയുന്നുണ്ട്. സിനിമയെന്ന നിലയിൽ ചിക്കൻ കോക്കാച്ചിയുടെ തുടക്കവും അത്ര കൂതറയായിട്ടൊന്നുമല്ല. ഭേദപ്പെട്ട ഒരു റിയലിസ്റ്റിക് ചിത്രമാണോ എന്നു പോലും തെറ്റിദ്ധരിച്ചു പോകും ആദ്യഭാഗങ്ങൾ കാണുമ്പോൾ.

     ഒന്നൊന്നര സ്ക്രിപ്റ്റ്

    ഒന്നൊന്നര സ്ക്രിപ്റ്റ്

    പക്ഷെ ആദ്യത്തെ ആ തോന്നലിനെ പിടിച്ച് ചവിട്ടിക്കൂട്ടി ടാറിട്ട റോട്ടിൽ തേയ്ക്കുമ്പോലെയാണ് പിന്നീടുള്ള കാര്യങ്ങളുടെ പോക്ക്.. പൊന്നു അനുരഞ്ജൻ പ്രേംജി.., നായകനാവുക സംവിധായകനാവുക എന്നുള്ള മോഹമൊക്കെ അംഗീകരിച്ചുതരാം.., പക്ഷേ ആ സ്ക്രിപ്റ്റ് അതൊരു‌ ഒന്നൊന്നരയായിപ്പോയി..!!!
    പെറ്റ തള്ള പൊറുക്കൂല സാറേ...

    ഒരു കരിഞ്ഞ ചിക്കന്റെ കഥ

    ഒരു കരിഞ്ഞ ചിക്കന്റെ കഥ

    ചാർളി ചാപ്ലിന് ഡെഡിക്കേറ്റ് ചെയ്തുകൊണ്ട് "ഒരു കരിഞ്ഞ ചിക്കന്റെ കഥ" ടാഗ് ലൈനുമായി വന്ന പടത്തിൽ ചിരി സമ്മാനിക്കുന്ന മുഹൂർത്തങ്ങൾ ഒട്ടനവധി ഉണ്ട്.. സാഹചര്യങ്ങളുടെ നർമ്മം നിമിത്തം മാത്രമല്ല, ഇതൊക്കെ ചെയ്തുകൂട്ടുമ്പോൾ സംവിധായകന്റെ മനസിലുള്ള ശുദ്ധത ഓർത്തുകൂടിയാണ് ചിരി കനക്കുന്നത്..

    വമ്പൻ താരനിര തന്നെയുണ്ട് പക്ഷേ

    വമ്പൻ താരനിര തന്നെയുണ്ട് പക്ഷേ

    പണ്ഡിറ്റ് തന്റെ ആഗ്രഹസാക്ഷാത്കാരത്തിനായി തനിക്കുപുറമെ പുതുമുഖങ്ങളെ മാത്രമേ ഉപയോഗിക്കാറുള്ളൂവെങ്കിൽ അനുരഞ്ജ് തന്റെ സിനിമയിൽ ഇന്ദ്രൻസ്, ധർമജൻ, ബിജുക്കുട്ടൻ, സുനിൽ സുഖദ, അബി, നെൽസൺ, ചെമ്പിൽ അശോകൻ തുടങ്ങി ഒരുപാട് നടന്മാരുടെ സമയം വെയ്സ്റ്റാക്കിക്കളയുന്നുണ്ട്. നായകന്റെ അച്ഛൻ വേഷം ചെയ്ത ഇന്ദ്രൻസിന് മാത്രമേ ഗ്രെയ്സുള്ള കുറച്ച് നിമിഷങ്ങളെങ്കിലും കിട്ടിയിട്ടുള്ളൂ..

     വെൽഡൺ മിസ്റ്റർ ഹീറോ, ഓൾ ദ ബെസ്റ്റ്

    വെൽഡൺ മിസ്റ്റർ ഹീറോ, ഓൾ ദ ബെസ്റ്റ്

    ജാസി ഗിഫ്റ്റ് ആണ് പടത്തിന്റെ ക്രെഡിറ്റിലുള്ള മറ്റൊരു പ്രമുഖൻ, സംഗീതസംവിധാനത്തിലും ബാക്ക് ഗ്രൗണ്ട് സ്കോറിംഗിലും ജാസി കണ്ടറിഞ്ഞ് പണിഞ്ഞിട്ടുണ്ട്.. നേതാജി ബെയ്ക്ക്സ് ആന്റ് റെസ്റ്റോറന്റ് എന്ന ഒരു സ്ഥാപനത്തിൽ വച്ചാണ് സിനിമയുടെ ഭൂരിഭാഗം നേരവും നടക്കുന്നത്.. പ്രസ്തുത ഹോട്ടലും അനുരഞ്ജന്റെയാണെന്ന് എഫ്ബി പ്രൊഫൈലിൽ നിന്നും കാണുന്നു.. വെൽഡൺ മിസ്റ്റർ ഹീറോ... നിങ്ങളുടെ കാൽക്കുലേഷൻ ഒന്നും തെറ്റിയിട്ടില.. ഓൾ ദ ബെസ്റ്റ്..

    ചുരുക്കം: പടത്തില്‍ ചിരി സമ്മാനിക്കുന്ന മുഹൂര്‍ത്തങ്ങള്‍ ഒട്ടനവധിയുണ്ട്.സാഹചര്യങ്ങളുടെ നര്‍മ്മം നിമിത്തം മാത്രമല്ല,ഇതൊക്കെ ചെയ്തുകൂട്ടുമ്പോള്‍ സംവിധായകന്റെ മനസിലുള്ള ശുദ്ധത ഓര്‍ത്തുകൂടിയാണ് ചിരി കനക്കുന്നത്.

    English summary
    Chicken Kokkachi movie review by Schzylan Sailendrakumar.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X