Just In
- 6 hrs ago
കൊടുത്താല്‍ കൊല്ലത്തും കിട്ടും; നാളിതുവരെ ഫിറോസ് പറഞ്ഞതെല്ലാം ചോദ്യം ചെയ്ത് മത്സരാര്‍ത്ഥികള്‍, അടിയുടെ പൂരം!
- 7 hrs ago
കാക്കക്കൂട്ടില്‍ കല്ലെറിഞ്ഞത് പോലെ ജയില്‍ നോമിനേഷന്; ഫിറോസിനെതിരെ സംഘടിച്ച് മത്സരാര്‍ത്ഥികള്‍
- 11 hrs ago
ഒരു അമ്മയുടേയും മകന്റേയും ജീവിതം; 'ദിശ 'പൂർത്തിയായി...
- 11 hrs ago
നസ്രിയയുടെ പിന്നിൽ ഒളിച്ച് ഫഹദ്, താരങ്ങളുടെ ചിത്രം വൈറലാകുന്നു....
Don't Miss!
- Lifestyle
വ്യക്തിജീവിതത്തില്‍ നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് സ്വന്തം
- News
കൊവിഡ്; രാജ്യത്ത് 9.80 കോടിയിലധികം ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രാലയം
- Sports
IPL 2021: പൃഥ്വി പഴയ പൃഥ്വിയല്ല, ഇതു വേര്‍ഷന്‍ 2.0!- ഫോമിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി താരം
- Finance
ഇന്ത്യ- ശ്രീലങ്ക എയർ ബബിൾ സർവീസ് ഉടൻ: കരാർ ഒപ്പുവെച്ചതായി കേന്ദ്രം, സർവീസ് ഉടൻ ആരംഭിക്കും
- Automobiles
കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത
- Travel
യൂക്കാലി തോട്ടത്തിലെ ടെന്റിലുറങ്ങാം... മൂന്നാറില്‍ ടെന്റ് ടൂറിസവുമായി കെഎസ്ആര്‍ടിസി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഷൈൻ ടോം ചാക്കോയുടെ അനിയനും ഇരട്ട സംവിധായകരും.. പാഴായിട്ടില്ല ചിരി — ശൈലന്റെ റിവ്യൂ

ശൈലൻ
ചിരി എന്ന് ഒരു സിനിമയ്ക്ക് പേരിടുക എന്നത് ചെറിയ കളി അല്ല.. റിസ്ക്കാണ്. സിനിമയിൽ ചെയ്ത് ഫലിപ്പിക്കാൻ ഏറ്റവും പാടുള്ള ഏരിയ ആണ്. പാളിയാൽ , ആ ടൈറ്റിലിന്റെ ഒറ്റ കാരണത്താൽ, സംവിധായകൻ മാത്രമല്ല, പിന്നണിക്കാരും മുന്നണിക്കാരും മൊത്തം എയറിലായിരിക്കും.. റിസ്‌ക്ക് എന്നാൽ ഡബിൾ റിസ്‌ക്ക്.

പ്രൈം റീൽസ് ഈയാഴ്ച്ച പ്രദർശനത്തിനെത്തിച്ചിരിക്കുന്ന ചിരി എന്ന സിനിമയുടെ സർപ്രൈസിംഗ് ഫാക്റ്ററും റിസ്ക് എലമെന്റും അതിന്റെ പേര് തന്നെയാണ്.. ഒന്നും കാണാതെ ഫ്രഷേഴ്സിന്റെ ഒരു ടീം തങ്ങളുടെ സിനിമയ്ക്ക് ചിരി എന്ന് പേരിടാനുള്ള സാഹസികത കാണിക്കില്ലല്ലോ എന്നൊരു വിശ്വാസത്തോടെ ആണ് കണ്ടു തുടങ്ങിയത്.

ജോസഫ്, പി കൃഷ്ണ എന്നീ സുഹൃത്തുക്കൾ ചേർന്ന് ജോസഫ് പി കൃഷ്ണ എന്ന ഒറ്റപ്പേരിൽ ആണ് ചിരി സംവിധാനം ചെയ്തിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം ദേവദാസ്. ബാനർ ഡ്രീംബോക്‌സ് പ്രൊഡക്ഷൻ ഹൗസ്. പ്ലസ് റ്റു സൗഹൃദവും അതിന്റെ അനന്തര ഭാവികാലവും ആണ് ചിരി'യുടെ വിഷയം.

മാത്യു എന്ന് പേരുള്ള നായകന്റെ വിവാഹം ചേട്ടന്മാരുടെ രക്ഷകർത്തൃത്വത്തിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കാൻ പോവുന്നതിന്റെ കൊണ്ടുപിടിച്ച ഒരുക്കങ്ങൾക്കിടയിലേക്കാണ് സിനിമ തുടങ്ങുന്നത്. മാത്യു ഏറക്കുറെ ഒരു പാവമാണെങ്കിലും ചേട്ടന്മാർ രണ്ടുപേരും ബ്ലേഡ് പലിശക്കാരായതിന്റെ ആർഭാടം ഒരുക്കങ്ങൾക്കുണ്ട്.. അതിനിടയിലേക്കാണ് വിളിക്കപ്പെടാത്ത ഒരു അപ്രതീക്ഷിത അതിഥി, രണ്ടാഴ്ച്ച മുൻപേ അവിടേക്ക് അവതരിക്കുന്നത്.

അവതരിക്കുക എന്ന് പറയുമ്പോൾ അതൊരു അവതാരം തന്നെയാണ്. മാത്യു തന്റെ പ്ലസ് റ്റു പഠനക്കാലത്തെ ഏറ്റവും അടുത്ത കൂട്ടുകാരൻ ധീരജിനെ കല്യാണത്തിന് ക്ഷണിക്കാതിരുന്നത് മനഃപൂർവം ആയിരുന്നു.. ജോണിന്റെ സ്വഭാവം അത്രയ്ക്ക് സവിശേഷമാണ്. പഠനകാലത്ത് തന്നെ വൻ പാര ആയ ധീരജ് കാരണം മാത്യുവിന് ഉണ്ടായ ക്ഷീണങ്ങളും ദുരന്തങ്ങലും ചെറുതല്ല. കക്ഷിയുടെ അലമ്പ് സ്വഭാവത്തിൽ ഇപ്പോഴും വല്യ മാറ്റമൊന്നും വന്നിട്ടില്ല..

കല്യാണവീട്ടിൽ വന്നുകേറിയ പാടെ തനിക്ക് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ കണ്ട്, ധീരജിനെ എങ്ങനെയെങ്കിലും ഒന്ന് ഒഴിവാക്കാനായി മാത്യു അവനെയും കൊണ്ട് അവരുടെ മറ്റൊരു കൂട്ടുകാരൻ ജോണിന്റെ അടുത്ത് പോവുകയാണ്. അവിടന്ന് അങ്ങോട്ട് പ്രശ്നങ്ങളുടെ ഒരു കന്നിമാസം തന്നെ പരമ്പര രൂപത്തിൽ അരങ്ങേറുകയാണ്.

ഷൈൻ ടോം ചാക്കോയുടെ അനിയൻ ജോ ടോം ചാക്കോ ആണ് മാത്യു. നന്നായിട്ടുണ്ട്. ഈ പടത്തിന് പുള്ളി തന്നെ ധാരാളം. ധീരജിന്റെ റോളിൽ കെവിൻ ജോസും ജോണ് ആയി അനീഷ് ഗോപാലും നായകന് ഒപ്പമുണ്ട്. മേഘ സത്യൻ ആണ് നായിക. ആദ്യമേ ഉണ്ടെങ്കിലും, അനിത എന്ന കഥാപാത്രം ഒടുവിൽ ആണ് വരവറിയിക്കുന്നത്.ശ്രീജിത്ത് രവി, സുനിൽ സുഖദ എന്നിവരൊക്കെയാണ് പിന്നെ ഉള്ളത്.. ജാസി ഗിഫ്റ്റിന്റെയും പ്രിൻസ് രാജിന്റെയും പേര് മ്യൂസിക് കമ്പോസർമാരുടെ ക്രെഡിറ്റിൽ കാണുന്നുണ്ട്.. കേൾക്കാൻ രസമുള്ള ഒന്നുരണ്ട് പാട്ടുണ്ട് ഏതായാലും..

നോൺലീനിയർ ആയി പുതിയ കാലത്തെ പ്രശ്‌നങ്ങളും പ്ലസ് റ്റു കാലത്തെ പ്രശ്നങ്ങളും ബ്ലെൻഡ് ചെയ്തിട്ടാണ് ഉടനീളം ചിരി മുന്നോട്ട് പോവുന്നത്. ചിലയിടങ്ങളിൽ അത്ര ചിരിയൊന്നും വരുന്നില്ലെങ്കിലും സിനിമ മുഷിപ്പിക്കുന്നില്ല.. നിരൂപദ്രവകാരി ആണ്. തീർത്തും ഓടിടി പ്ലാറ്റ്‌ഫോമിന് അനുയോജ്യമായത്. പ്രതീക്ഷിതമാണ് അന്ത്യമെങ്കിലും ചിരിപ്പിച്ച് കൊണ്ട് തന്നെ കർട്ടനിടാൻ ചിരിക്ക് കഴിഞ്ഞു എന്നത് ഒരു നല്ലകാര്യം.. അല്ലെങ്കിൽ വലിയ കാര്യം.