രജിനികാന്ത് ആറാടി, പക്ഷെ ആറിത്തണുത്ത തിരക്കഥ, ലോകേഷിന് പറ്റിയ പാളിച്ചകൾ; കൂലി റിവ്യൂ
സൂപ്പർതാരം രജിനികാന്തിന്റെ കൂലി പ്രേക്ഷകരിലേക്കെത്തി. രജിനികാന്തിനെ കംപ്ലീറ്റ് മാസ് ഹീറോയായി കാണിക്കാൻ ലോകേഷ് കനകരാജിന് സാധിച്ചു, എന്നാൽ കൂലി പാൻ ഇന്ത്യൻ സിനിമയാക്കണമെന്ന നിർമാതാവ് കലാനിധി മാരന്റെ നിബന്ധന പാലിക്കാൻ ലോകേഷ് കനകരാജിനായോ? രജിനികാന്ത് അവതരിപ്പിക്കുന്ന ദേവ എന്ന കഥാപാത്രത്തെ ചുറ്റിപറ്റിയാണ് കൂലിയുടെ കഥ. തന്റെ സുഹൃത്തിനെ കൊന്നവരെ കണ്ടെത്താനും സുഹൃത്തിന്റെ മൂന്ന് പെൺമക്കളെ രക്ഷിക്കാനും ദേവ ശ്രമിക്കുന്നു. ചിലയിടങ്ങളിൽ ലോകേഷ് കനകരാജ് പ്രേക്ഷകരുടെ കയ്യടി നേടിയെങ്കിലും കഥാഗതിയിലുള്ള ഒരുപാട് ട്വിസ്റ്റുകളും മറ്റും പ്രേക്ഷകരിൽ അതൃപ്തിയുണ്ടാക്കുന്നു.
സൂപ്പർസ്റ്റാർ രജിനികാന്തിന്റെ താരപ്രഭയാണ് ഈ സിനിമയെ കാക്കുന്നത്. സൗബിൻ ഷാഹിർ മികച്ച പെർഫോമൻസ് കാഴ്ച വെച്ചു. ഉപേന്ദ്രയ്ക്ക് അർഹമായ പ്രാധാന്യം കൂലിയിൽ ഇല്ലെന്ന് പറയേണ്ടി വരും. എങ്കിൽ പോലും തന്റെ കഥാപാത്രം നടൻ മികച്ചതാക്കി. ശ്രുതി ഹാസന്റെ പെർഫോമൻസ് ആസ്വാദ്യകരമാണെങ്കിലും നടിക്ക് കൂലിയിൽ കാര്യമായൊന്നും ചെയ്യാനില്ല. ഗിരീഷ് ഗംഗാധരന്റെ സിനിമോട്ടോഗ്രഫി, അനിരുദ്ധ് രവിചന്ദറിന്റെ മ്യൂസിക് എന്നിവ കൂലിയിലെ പ്രധാന ആകർഷണങ്ങളാണ്.

സിനിമയുടെ ആദ്യ പകുതി നല്ല രീതിയിൽ മുന്നോട്ട് പോയപ്പോൾ സെക്കന്റ് ഹാഫിൽ കഥാഗതി മന്ദഗതിയിലായിരുന്നു. കൂലിയെ ഏറ്റവും വലിയ പോരായ്മ ഇതാണ്. ക്ലെെമാക്സിൽ ആമിർ ഖാന്റെ കാമിയോ റോൾ കൂലിക്ക് ഗുണം ചെയ്തില്ല. റെട്രോ സോങ്സ് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ല. റെബ മോണിക ജോണിനും മോനിഷ ബ്ലെസിക്കും സിനിമയിൽ ഒന്നും ചെയ്യാനില്ല. ചില ട്വിസ്റ്റുകൾ വർക്കൗട്ടായെങ്കിലും പലതും ഒരുപാട് സിനിമകളിൽ കണ്ട് പഴകിയതാണ്.
ക്ലെെമാക്സ് കുറേക്കൂടി നന്നായിരുന്നെങ്കിൽ ലഭിച്ച ഹെെെപ്പിനോട് നീതി പുലർത്താൻ കൂലിക്ക് കഴിഞ്ഞേനെ. എന്നാൽ രജിനികാന്തിന്റെ ആക്ടിംഗ്, ആക്ഷൻ, സ്റ്റെെൽ, ഹാർഡ് വർക്ക് എന്നിവ കൂലി കണ്ണിമ ചിമ്മാതെ കാണാൻ ആരാധകരെ പ്രേരിപ്പിക്കും. അമിത പ്രതീക്ഷകരില്ലാത്ത തീർച്ചയായും പ്രേക്ഷകർക്ക് കൂലി തിയറ്ററുകളിൽ പോയി കാണാം.
ഫിൽമിബീറ്റ് തമിഴിൽ മാരി എസ് എഴുതിയ തമിഴ് റിവ്യുവിന്റെ മലയാള പരിഭാഷ


Click it and Unblock the Notifications