twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുരാജ് വെഞ്ഞാറമൂടിന്റെ ദൈവം സാക്ഷി, സംവിധായകന്റെ ധീരത.. ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    ജേര്‍ണലിസ്റ്റ്
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    2.5/5
    Star Cast: Suraaj Venjarammoodu, Madhupal, Bijukuttan
    Director: Snehajith

    സുരാജ് വെഞ്ഞാറമൂടിന്റെ പോസ്റ്ററും പരസ്യവുമായിട്ടാണ് നവാഗതനായ സ്നേഹജിത് സംവിധാനം ചെയതിരിക്കുന്ന ദൈവം സാക്ഷി എന്ന സിനിമ തിയേറ്ററിലെത്തിയിരിക്കുന്നത്. സംവിധായകന്റെ തന്നെ കഥയിൽ സുരേഷ് കൊച്ചമ്മിണി ദൈവം സാക്ഷിക്ക് വേണ്ടി തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. മധുപാൽ, സുനിൽ സുഖദ, ബിജുക്കുട്ടൻ,ബാലാജി ശർമ്മ എന്നിവരൊക്കെയാണ് സുരാജിനെ കൂടാതെ സിനിമയിൽ ഉള്ള പരിചയമുഖങ്ങൾ.

    സുരാജിന്റെ സിനിമ

    സുരാജിന്റെ സിനിമ എന്ന ലേബലുമായിട്ടാണ് പ്രദര്ശനത്തിനെത്തിയിരിക്കുന്നത് എങ്കിലും ദൈവം സാക്ഷിയിൽ സുരാജ് അങ്ങനെയൊരു നായകനോ കേന്ദ്രകഥാപാത്രമോ ഒന്നുമല്ല. അങ്ങനെയെങ്കിൽ ആരാണ് പിന്നെ നായകനു കേന്ദ്രകഥാപാത്രങ്ങളുമൊക്കെ എന്നുചോദിച്ചാൽ അങ്ങനെയൊരാളോ ആളുകളോ ഒന്നും സിനിമയിൽ ഇല്ല. ഇതൊക്കെ ഒരു സിനിമയ്ക്ക് വേണമെന്ന് വാശിപിടിക്കുന്നതിൽ വലിയ കാര്യമില്ല താനും..

    സംവിധായകൻ സ്‌നേഹജിത്ത്

    കഥയും തിരക്കഥയും പോലും സിനിമക്ക് വേണമെന്ന് നീർബന്ധമുള്ള ആളല്ലെന്ന് തോന്നുന്നു സംവിധായകൻ സ്‌നേഹജിത്ത്. കഥ സ്വന്തം പേരിലും തിരക്കഥ സുരേഷ് കൊച്ചമ്മിണിയുടെ ക്രെഡിറ്റിലുമൊക്കെ കൊടുത്തിരിക്കുന്നത് ചുമ്മാ ഒരു ഡെക്കറേഷന്ന് വേണ്ടിയെന്നെ പടം കാണുമ്പോ നമ്മക്ക് ഫീൽ ചെയ്യുകയുള്ളൂ. പ്രവാസിയായിരുന്ന ഇഖ്ബാൽ ഗൾഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തുന്നതോട് കൂടിയാണ് സിനിമ തുടങ്ങുന്നത്. കാർ മുറ്റത്തേക്ക് കയറുമ്പോൾ ഉമ്മരത്തിരിക്കുന്ന ഇഖ്ബാലിന്റെ മകൻ അജ്മൽ അകത്തേക്ക് നോക്കി വിളിച്ചുപറയുന്നു, ഉമ്മാ ദേ വാപ്പച്ചി വന്നു" . കാറിൽ നിന്ന് ആദ്യം ഇറങ്ങുന്നത് സുരാജ് ആണെങ്കിലും പിന്നീട് ഇറങ്ങുന്ന മധുപാൽ ആണ് ഇഖ്ബാൽ. മൂപ്പരുടെ ഉത്തമസ്‌നേഹിതനായ സേതു ആണ് സുരാജ്.

    വർഗീയസംഘര്ഷങ്ങൾ

    നാട്ടിലെത്ത്തിയ ഇഖ്ബാൽ സേതുവിൻറെ ഉപദേശപ്രകാരം അമ്പലത്തിനാടുത്ത് പൂജാദ്രവ്യങ്ങൾ വിൽക്കുന്ന ഷോപ്പ് തുടങ്ങുന്നു. അതുമായി ബന്ധപ്പെട്ട വർഗീയസംഘര്ഷങ്ങൾ ആവും സംവിധായകൻ ഫോക്കസ് ചെയ്യാൻ പോണത് എന്ന് നമ്മൾ ഭയപ്പെടും. പക്ഷെ, മകനെ ഏറോനോട്ടിക്കൽ എഞ്ചിനിയറിംഗിന് മികച്ച സ്ഥാപനത്തിൽ വിടുന്നതിനുവേണ്ടി ബാങ്കിൽ നിന്ന് വായ്പയെടുക്കുന്നതുമായ പ്രശ്നങ്ങളിലൂടെ ആണ് സിനിമ പിന്നീട് പോവുന്നത്. ഇടവേളയോട് കൂടി അതിന് ഒരു തീരുമാനവുമെങ്കിലും സിനിമ പിന്നെയും ഏതൊക്കെയോ വഴികളിലൂടെ നമ്മളെയും കൊണ്ടുപോകും. സമൂഹത്തിലെ നീറുന്ന നൂറുനൂറുപ്രശ്നങ്ങളിൽ ഒക്കെ ഇടപെട്ടണമെന്നു സംവിധായകന് കമ്പമുണ്ടെങ്കിലും ഒന്നിലും ഫോക്കസ് ചെയ്യാതെയും പ്രൈമറിസ്കൂൾ കലോത്സവങ്ങളിൽ കാണാറുള്ള സ്റ്റേജ് നാടകങ്ങളുടെ നിലവാരത്തിലും ആൺ കാര്യങ്ങളുടെ പോക്ക്. ഈ 2019 ലും ഇത്രയും അമച്ചർ സെറ്റപ്പിൽ ഒരു സിനിമ ഇറങ്ങുമോ എന്ന് മൂക്കത്ത് കൈവെപ്പിക്കും വിധമാണ് സിനിമയിലെ എല്ലാ മേഖലകളുടെയും കിടപ്പുവശം.

    ആകെ മൊത്തം ദുരന്തം

    ആകെ മൊത്തം ദുരന്തമാണെങ്കിലും ബിഷോയ് അനിയൻ എന്ന സംഗീതജ്ഞൻ കൈകാര്യം ചെയ്യുന്നു ദൈവം സാക്ഷിയിലേ മ്യൂസിക് ചിരിപ്പിച്ച് കൊള്ളുന്നതാണ്. എൽ കെ ജി കുട്ടികൾക്ക് കീബോർഡ് കൊടുത്താൽ കാണിക്കുന്ന തരം തികഞ്ഞ ആത്മാർത്ഥതയോടെ ഒരു ഫീച്ചർ സിനിമയ്ക്ക് ബാക്ക് ഗ്രൗണ്ട് സ്‌കോർ നൽകിയ അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഒഴിമുറി, തലപ്പാവ് പോലുള്ള സംവിധായകനായ മധുപാലിനെയും ദേശീയ അവാർഡ് നേടിയ സുരാജിനെയുമൊക്കെ ഇത്തരമൊരു തട്ടിക്കൂട്ട് ചവരിൽ കാസ്റ്റ് ചെയ്ത് അഭിനയിപ്പിക്കാൻ കാണിച്ച സംവിധായകന്റെ സമാനതകളില്ലാത്ത ധീരതയെയും അഭിനന്ദിക്കാതിരിക്കാൻ ഒരു രക്ഷയുമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ദൈവം സാക്ഷിയെ കുറിച്ച് രണ്ട് കാര്യങ്ങൾ പ്രത്യേകം എടുത്തുപറയാതിരിക്കാൻ നിർവാഹമില്ല.
    1. ഒന്നേ മുക്കാൽ മണിക്കൂറിൽ സിനിമ തീർന്നു..

    2. മലയാളസിനിമയിൽ അന്യം നിന്ന് പോയ ടിജി രവി, ബാലൻ കെ നായർ മോഡൽ ബലാൽസംഗത്തെ പതിറ്റാണ്ടുകൾക്ക് ശേഷം പുനരുജ്ജീവിപ്പിച്ചു..

    ചുരുക്കം: സുരാജ് വെഞ്ഞാറമൂടിനെ പോലെയുളള താരങ്ങളൊക്ക ഉണ്ടെങ്കിലും ശരാശരിയില്‍ ഒതുങ്ങുന്ന ചിത്രമായി മാറുന്നു ദൈവം സാക്ഷി.

    English summary
    daivam sakshi movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X