twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സലീം കുമാറിന്റെ ബ്രില്ല്യണ്‍സുമായി ദൈവമേ കൈതൊഴാം k.കുമാറാകണം, ഹാസ്യത്തിലെ ആക്ഷേപം പ്രതികരണമിങ്ങനെ..

    |

    ഇന്ന് റിലീസിനെത്തുന്ന മലയാള സിനിമകള്‍ക്കൊപ്പം രണ്ട് തമിഴ് സിനിമകളും റിലീസ് ചെയ്യുന്നുണ്ട്. അതോടെ ഏത് സിനിമ കാണാണം എന്ന സംശയത്തിലായിരിക്കും ആരാധകര്‍. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ സലീം കുമാര്‍ അഭിനയത്തിന് പുറമെ സംവിധാനത്തിലുള്ള കഴിവ് തെളിയിച്ചിരുന്നു. കറുത്ത ജൂതന്‍ എന്ന സിനിമയിലൂടെ സംവിധായകനായും അഭിനേതാവും ഞെട്ടിച്ചതിന് ശേഷം സലീം കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ദൈവമേ കൈതൊഴാം k.കുമാറാകണം.

    പുതുമുഖങ്ങളുമായി മറ്റൊരു പരീക്ഷണം, ക്വീന്‍ പ്രേക്ഷക ഹൃദയത്തിലേക്ക് എത്തും ഉറപ്പാണ്! ഓഡിയന്‍സ് റിവ്യൂപുതുമുഖങ്ങളുമായി മറ്റൊരു പരീക്ഷണം, ക്വീന്‍ പ്രേക്ഷക ഹൃദയത്തിലേക്ക് എത്തും ഉറപ്പാണ്! ഓഡിയന്‍സ് റിവ്യൂ

    ജയറാം നായകനാക്കി ഒരുക്കിയ സിനിമയില്‍ മറ്റൊരു പ്രധാന വേഷം സലീം കുമാറും കൈകാര്യം ചെയ്തിട്ടുണ്ട്. അനുശ്രീയാണ് ചിത്രത്തിലെ നായിക. ആക്ഷേപ ഹാസ്യമായിട്ടാണ് നിര്‍മ്മിക്കുന്ന സിനിമ കുടുംബ പശ്ചാതലത്തിലൊരുക്കിയ ഒരു കോമഡി ചിത്രമാണ്.

     സലീം കുമാറിന്റെ സിനിമ

    സലീം കുമാറിന്റെ സിനിമ


    മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയതിന് ശേഷം നടന്‍ സലീം കുമാര്‍ രണ്ട് സിനിമകളാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജൂതന്മാരുടെ കഥ പറഞ്ഞ കറുത്ത ജൂതന് ശേഷം താരം സംവിധാനം ചെയ്ത സിനിമയാണ് ദൈവമേ കൈതൊഴാം k.കുമാറാകണം.

     ആക്ഷേപ ഹാസ്യമാണ്..

    ആക്ഷേപ ഹാസ്യമാണ്..

    നര്‍മ്മത്തില്‍ ചാലിച്ചെടുത്ത കഥയും കഥാപാത്രങ്ങളുമാണ് ചിത്രത്തിലൂടെ കാണാന്‍ കഴിയുക. ജയറാം നായകനാവുന്ന സിനിമ ഒരു ആക്ഷേപ ഹാസ്യമാണെന്ന് സലീം കുമാര്‍ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. സിനിമ ഇന്ന് മുതല്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.

     കുടുംബ ചിത്രം

    കുടുംബ ചിത്രം


    മധ്യവയസ്‌കനായ കൃഷ്ണ കുമാറിന്റെ കഥയാണ് പറയുന്നത്. ഭാര്യ നിര്‍മലയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് കൃഷ്ണ കുമാര്‍ താമസിക്കുന്നത്. ഭാര്യ ഭര്‍ത്താക്കന്മാര്‍ അവരുടെതായ പ്രശ്‌നങ്ങളാണ് സിനിമയിലൂടെ പറയുന്നത്. ജയറാമാണ് കൃഷ്ണകുമാറായി അഭിനയിക്കുന്നത്. നിര്‍മ്മലയായി അനുശ്രീയും...

     കഥയിങ്ങനെയാണ്...

    കഥയിങ്ങനെയാണ്...

    ഇന്നത്തെ സമൂഹം ചിന്തിക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതുമായ ഒരു പ്രധാനപ്പെട്ട വിഷയമാണ് സിനിമയിലൂടെ പറയാന്‍ പോവുന്നത്. സ്ത്രീശാക്തീകരണവും മറ്റുമായിരിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ഏത് പ്രായക്കാര്‍ക്കും കാണാന്‍ കഴിയുന്ന തരത്തില്‍ സിനിമയൊരു കുടുംബചിത്രമായിരിക്കും.

     പ്രധാന കഥാപാത്രങ്ങള്‍

    പ്രധാന കഥാപാത്രങ്ങള്‍

    ജയറാം നായകനാവുമ്പോള്‍ അനുശ്രീയാണ് നായിക. ഒപ്പം നെടുമുടി വേണു, ശ്രീനിവാസന്‍ പ്രയാഗ മാര്‍ട്ടിന്‍, എന്നിവരും സംവിധാനത്തിനൊപ്പം സലീം കുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളുമായി എത്തുന്നുണ്ട്.

    English summary
    Daivame Kaithozham K. Kumarakanam movie audience review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X