സ്നേഹയുടെയും ധനുഷിന്റേയും വെടിച്ചില്ല് തിമിർപ്പ്, പട്ടാസ് റിവഞ്ച് ഡ്രാമ — ശൈലന്റെ റിവ്യൂ

ശൈലൻ

ജേര്‍ണലിസ്റ്റ്
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Rating:
2.5/5
Star Cast: Dhanush, Sneha, Mehreen Pirzada
Director: R.S. Durai Senthilkumar

കന്യാകുമാരി എന്ന സ്നേഹയുടെ ക്യാരക്ടർ ധനുഷിന്റെ ദ്രവിയം പെരുമാളിനോട് പ്രണയം വെളിപ്പെടുത്തുന്ന ഒരു സീൻ ഉണ്ട്. സിംപ്ലി രോമാഞ്ചദായകം. രോമങ്ങൾ എഴുന്നു നിൽക്കും. തന്നെക്കാൾ പ്രായമുള്ള സീനിയർ നടിമാരെ നായികമാരാക്കി തന്റെ കൂടി പെർഫോമൻസിനെ തിളക്കമുള്ളതാക്കുന്ന ധനുഷിന്റെ പതിവ് അസുരന് ശേഷം പട്ടാസിലും തുടരുകയാണ്. അസുരനിൽ മഞ്ജു വാരിയരുടെ പച്ചൈയമ്മാൾ എങ്കിൽ പട്ടാസിൽ സ്നേഹയുടെ കന്യാകുമാരി. പച്ചൈയമ്മാളെക്കാൾ ഒരുപടി മേലെയാണ് കന്യാകുമാരിയുടെ ക്യാരക്ടർ. തിമിരിലും ഹീറോയി(നി)സത്തിലും. സ്നേഹയുടെ കരിയറിലെ ഏറ്റവും മികച്ച ക്യാരക്ടർ. ഏറ്റവും മികച്ച പെർഫോമൻസ്. ആയമ്മയുടെ ഗ്രെയ്‌സ് സ്‌ക്രീനിന്റെ 4കെ റെസലൂഷനെ വെല്ലുന്നത്.

1

അസുരനിലെ ശിവസാമിയെ ഓർമിപ്പിക്കുന്ന ലെജെന്ററി ക്യാരക്ടറാണ് ധനുഷിന്റെ ദ്രവ്യൻ പെരുമാൾ. ഓരോ ഫ്രയിമിലും വിസ്മയിപ്പിക്കുന്ന ബഹുവിധനൈപുണ്യം. അടിമുറൈ എന്ന പ്രാചീനമായ തമിഴ് മാർഷ്യൽ ആർട്സ് മാസ്റ്റർ ആയി ധനുഷ് ജീവിക്കുകയാണ്. കളരിപ്പയറ്റിനെക്കാളും പ്രാചീനമെന്ന് പറയപ്പെടുന്ന, ആയിരത്താണ്ടുകൾ പഴക്കമുള്ള, ചോലകാലഘട്ടത്തിലെ ആയോധനകലയായ അടിമുറൈയാണ് സംവിധായകൻ ആർ എസ് ദുരൈ സെന്തിൽ കുമാർ പട്ടാസിന്റെ നട്ടെല്ലായി തെരഞ്ഞെടുത്തിരിക്കുന്നത്.

2

ദ്രവ്യപ്പെരുമാളും കന്യാകുമാരിയും അടിമുറയ്ക്ക് ഉയിർ കൊടുത്തവർ. പക്ഷെ ധനുഷിന്റെ ഈ ഹെവി ക്യാരക്റ്റർ ഫ്ലാഷ്ബാക്കിൽ മാത്രം വരുന്ന ഒന്നാണ് എന്നതാണ് സങ്കടം. ഡബിൾ റോളിലുള്ള ധനുഷിന്റെ മകൻ ക്യാരക്ടർ — പട്ടാസ് എന്ന ശക്തിയുടെ കാലത്താണ് പടം നടക്കുന്നത്. ഫ്ലാഷ്ബാക്ക് ഒഴിച്ച് നിർത്തിയാൽ കേവലസാധാരണമായ ഒരു തമിഴ് പ്രതികാര സിനിമയാണ് പട്ടാസ്. അത് തന്നെയാണ് സിനിമയെന്ന നിലയിൽ അതിന്റെ പരാധീനതയും.

3

അടിമുറൈയെയും ദ്രവ്യപ്പെരുമാളിനെയുമെല്ലാം ദുരൈ സെന്തിൽ കുമാർ വർത്തമാനകാല നായകനായ പട്ടാസിനു വില്ലനോട് പ്രതികാരം ചെയ്യാനുള്ള ഓർമ്മയായി നിർത്തിയിരിക്കുന്നു. പട്ടാസ് എന്ന ശക്തി ഒരു ടിപ്പിക്കൽ ക്യാരക്ടർ മാത്രമാണ്. സ്‌മോൾ സ്കെയിൽ തിരുടൻ. കൊമേഡിയന്മാരായ പങ്കാളിയും രക്ഷാകർത്താവും. ലൂസ് പെണ്ണായ നായിക സാധന (മെഹറിൻ), പാട്ട്, ഡാൻസ്, ഏൽക്കാത്ത കോമഡി എന്നിങ്ങനെ സ്ഥിരം ഡെക്കറേഷനുകൾ. സ്നേഹയുടെ ക്യാരക്ടർ പുതിയ കാലത്തും നിലനിർത്തിയിരുന്നു എന്നത് ആശ്വാസം.

4

സംവിധായകൻ ദുരൈ സെന്തിൽ കുമാർ തന്നെ ഒരുക്കിയ തിരക്കഥ ഓരോ മിനിട്ടിലും പ്രവചനീയമാണെന്ന കാര്യം സിനിമയുടെ വല്യ പോരായ്മയാണ്. ക്ളൈമാക്സ് ഒക്കെ എത്തുമ്പോൾ ക്ളീഷേ അതിന്റെ കൊടുമുടി കയറുന്നു. പ്രതികാരത്തിന്റെ മീറ്റർ ഒന്ന് മാറ്റിപ്പിടിച്ച് അടിമുറൈ എന്ന കായിക കലയ്ക്ക് അർഹിക്കുന്ന ആദരവ് നൽകിയിരുന്നെങ്കിൽ പടം മറ്റൊന്നാകുമായിരുന്നു. എന്നിരുന്നാലും പൊങ്കൽ പ്രേക്ഷകർക്ക് ഒരുതവണ ആഘോഷത്തിമിർപ്പ് സമ്മാനിക്കാനുള്ളത് പട്ടാസിലുണ്ട്. ദ്രവ്യപെരുമാളും കന്യാകുമാരിയും നെവർ മിസിറ്റ് ക്യാരക്ടറുകൾ ആയിരിക്കെ പ്രത്യേകിച്ചും.

പട്ടാസ് വെടിച്ചില്ല് പക്ഷേ പ്രതീക്ഷിതം എന്ന് അടിവര

Read more about: review റിവ്യൂ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X