ശരിക്കും ഞെട്ടിയത് പ്രണവിന്റെ അഭിനയം കണ്ട്; ഡീയസ് ഇറേയ്ക്ക് വൻ പ്രേക്ഷക പ്രതികരണം

പ്രണവ് മോഹൻലാൽ ചിത്രം ഡീയസ് ഇറേയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മിസ്റ്ററി ഹൊറർ ചിത്രം ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. പ്രണവിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ഡീയസ് ഇറേയിൽ. തിരക്കഥ, മേക്കിം​ഗ്‍, സം​ഗീതം, പെർഫോമൻസ് തുടങ്ങി എല്ലാത്തിലും ചിത്രം മികവ് പുലർത്തുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. രാഹുൽ സദാശിവത്തിന്റേത് തന്നെയാണ് തിരക്കഥ. ഭ്രമയു​ഗത്തിന് ശേഷം രാഹുൽ സദാശിവം സംവിധാനം ചെയ്ത സിനിമയാണ് ഡീയസ് ഇറേ. സൗണ്ട് ഡിസെെനർ ജയദേവൻ ചക്കാടത്തും സൗണ്ട് മിക്സിം​ഗ് നിർവ​ഹിച്ച എംആർ രാജകൃഷ്ണനും കയ്യടി നേടുന്നു.

അത്യന്തം ഭയപ്പെടുത്തുന്ന ചിത്രമാണ് ഡീയസ് ഇറേയെന്ന് പ്രേക്ഷകർ പറയുന്നു. 'പടം കാണാൻ പോകാൻ രാത്രി ആണ് നല്ലത്.. പക്ഷേ തിരിച്ച് വീട്ടിലേക്ക് പോകാൻ പകൽ ആണ് നല്ലത്', 'ശരിക്കും ഞെട്ടിയത് പ്രണവിന്‍റെ അഭിനയം കണ്ടാണ്. ഇതുപോലെ കിടു സംവിധായകന്‍റെ അടുത്ത് കിട്ടിയാല്‍ ചെക്കന്‍ വേറെ ലെവല്‍ ആകും', 'പടം മുഴുവൻ പ്രണവിൻ്റ അഴിഞ്ഞാട്ടമാണ് , പിന്നെ പടം ഒരേ പൊളി തിയേറ്ററിൽ തന്നെ കാണണം', 'പ്രണവ് ഒരു പാവം പിടിച്ച മനുഷ്യൻ ആണ് അദ്ദേഹത്തിന്റെ സിനിമ വിജയിക്കട്ടെ ഒരു തള്ളലും അഹങ്കാരവും ഇല്ലാത്ത മനുഷ്യൻ ആണ്' എന്നിങ്ങനെ നിരവധി അഭിപ്രായങ്ങൾ വരുന്നുണ്ട്.

Dies Irae

ഡീയസ് ഇറേ എന്ന പേരിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. ഡീയസ് ഇറേ എന്നത് കൊണ്ട് എന്താ ഉദേശിക്കുന്നത് എന്ന് അറിയാമോ? ഈ വേർഡ് അവർ ചുമ്മാ എടുത്തത് അല്ല. ഡീയസ് ഇറേ" എന്നത് ലാറ്റിൻ വാക്കാണ്. മരിച്ചവർക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിൻ കവിതയാണ് ഡീയസ് ഈറേ.

ലാറ്റിനിൽ ഉഗ്ര കോപത്തിന്റെ ദിനം എന്നർത്ഥം വരുന്ന കവിത പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണെന്ന് കരുതുന്നു, കാഹളം മുഴക്കി ആത്മാക്കളെ ദൈവത്തിന്റെ സിംഹാസനത്തിനു മുന്നിൽ വിളിച്ചുകൂട്ടുന്ന അന്ത്യവിധിയാണ് ഈ കവിതയിൽ വിവരിക്കുന്നത്. ഇവിടെ രക്ഷപ്പെട്ടവരെ മോചിപ്പിക്കുകയും രക്ഷപ്പെടാത്തവരെ നിത്യജ്വാലകളിലേക്ക് എറിയുകയും ചെയ്യും. ദൈവത്തിന്റെ അന്ത്യ വിധിയും സ്വർഗത്തിലേക്കും നരകത്തിലേക്കും ആത്മാക്കളെ അയക്കുന്നതുമാണ് ഡിയസ് ഇറേയിൽ പ്രതിപാദിക്കുന്നത്, സോഷ്യൽ മീഡിയയിൽ വന്ന കുറിപ്പിങ്ങനെ.

അതേസമയം ഹൊറർ സിനിമയുടെ രസംകൊല്ലിയായി മാറുന്നത് കാണികളുടെ ചില പ്രവൃത്തികളാണെന്ന വിമർശനം വരുന്നുണ്ട്. നിർണായക സീനുകളിൽ ചിലർ ചിരിക്കുന്നു. ചിലർ കമന്റടിക്കുന്നു. മറ്റ് ചിലർ ഫോൺ നോക്കുന്നു. ഇത് ആസ്വാ​​ദനത്തെ ബാധിക്കുന്നുണ്ടെന്നാണ് അഭിപ്രായം. പ്രണവിന് കരിയറിൽ ഏറെ പ്രശംസ നേടിക്കൊടുക്കുന്ന സിനിമകളിലൊന്നാകും ഡിയസ് ഇറയെന്ന് ഉറപ്പാണ്. നടന്റെ അഭിനയത്തെ വിമർശിക്കുന്നവർ ഏറെയാണ്. ഇവർക്കെല്ലാമുള്ള മറുപടിയാണ് ഡിയസ് ഇറയിലെ പ്രകടനം. നിർണായക സീനുകൾ കയ്യടക്കത്തോടെ പ്രണവ് ചെയ്തു. സിനിമയിൽ പ്രണവിന് നിരവധി ക്ലോസ് അപ്പ് ഷോട്ടുകളുണ്ട്. പാളിപ്പോകാതെ പ്രണവ് ഈ സീനുകളിൽ മികവ് കാണിച്ചു.

More from Filmibeat

Read more about: pranav mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X