For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉള്ളുനിറയ്ക്കുന്ന മൈ സാന്റ; സുഗീതും ദിലീപും നൽകുന്ന ക്രിസ്മസ് സമ്മാനം — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.0/5
  Star Cast: Dileep, Siddique, Sunny Wayne
  Director: Sugeeth

  ഐസമ്മ എന്ന് ചെല്ലപ്പേരുള്ള ഐസ എലിസബത്ത് ജേക്കബ്. പത്തുവയസുകാരി കുസൃതിക്കുട്ടി. അമ്മയും അച്ഛനും ഇല്ലാത്ത അവളുടെ ചുറ്റുമുള്ള ചെറിയ ലോകം. വീട്.. സ്കൂൾ.. കൂട്ടുകാർ.. വീട്ടുകാർ.. കുട്ടൂസൻ എന്നവൾ വിളിക്കുന്ന സ്വന്തം മുത്തശ്ശൻ. സുഗീതിന്റെ ക്രിസ്മസ് സിനിമയായ മൈ സാന്റയുടെ പശ്ചാത്തലം ഇങ്ങനെയാണ്.

  My Santa Malayalam Movie Review | FilmiBeat Malayalam

  പക്ഷെ, സാധാരണ ഇത്തരം സിനിമകളുടെ ഒരു മെയിൻ ആയ സെന്റിമെൻറ്സും കരച്ചിലും നിലവിളിയും സുഗീത് മൈ സാന്റാ യിൽ തെല്ലും പുറത്തെടുത്തിട്ടില്ല. സന്തോഷവും സ്നേഹവുമാണ് സിനിമയുടെയും കഥാപാത്രങ്ങളുടെയും മുഖമുദ്ര. അതുകൊണ്ട് തന്നെ മനസ് നിറഞ്ഞുകൊണ്ട് ആസ്വദിക്കാവുന്ന ഒരു ഉഗ്രൻ ക്രിസ്മസ് ഗിഫ്റ്റ് ആണ് ഈ സാന്റാ. റിയൽ ഫീൽഗുഡ്.

  ദൈവത്തിന് തന്റെ കുഞ്ഞുകുഞ്ഞ് ആവശ്യങ്ങൾ പറഞ്ഞുകൊണ്ട് കത്തയക്കുന്നതാണ് ഐസാമ്മയുടെ പ്രധാന ഹോബി. തനിക്ക് ഏറ്റവും പ്രിയപ്പെട്ട സാന്താ പപ്പയെ ദൈവം തന്റെ ഇഷ്ടങ്ങൾ പൂർത്തീകരിക്കാൻ ഭൂമിയിലേക്ക് അയക്കുമെന്ന് അവൾ ആത്മാർത്ഥമായി വിശ്വസിക്കുന്നു. ഫാന്റസിയുടെ പാരമ്യത്തിൽ ഐസാമ്മയുടെ ഒരു രാത്രിയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്നു സാന്റാ.

  ഓർഡിനറി എന്ന ഒറ്റ സിനിമയിലൂടെ ഗവി എന്നൊരു പ്രദേശത്തെ തന്നെ കൾട്ട് ആക്കി മാറ്റി ടൂറിസ്റ്റുകളുടെ തള്ളിക്കയറ്റം സൃഷ്‌ടിച്ച ആളാണ് സുഗീത്. സാന്റായിലും വർണമനോഹരമാണ് ഓരോ ഫ്രയിമുകളും. ഊട്ടിയും പരിസരവുമാണ് ലൊക്കേഷൻ. ഛായാഗ്രാഹകൻ ഫൈസൽ അലി. വിഷ്വൽ പാക്കേജ് തന്നെ.

  കണ്ടുമടുത്ത തമ്പി; കാർത്തിയ്ക്ക് ഇതിന്റെ വല്യ കാര്യവുമുണ്ടായിരുന്നോ? - ശൈലന്റെ റിവ്യൂ

  ലിറ്റിൽ സൂപ്പർസ്റ്റാർ എന്ന് നിസ്സംശയം വിളിക്കാവുന്ന മാനസ്വി കൊട്ടാച്ചി ആണ് സിനിമയുടെ ഉയിരും ആത്മാവും. ഇമൈക നൊടികളിൽ നയൻതാരയുടെയും വിജയ് സേതുപതിയുടെയും മകളായി വന്ന് നെഞ്ചേ തൊട്ട മാനസ്വി ഐസമ്മയായി മനസ്സിൽ കേറി കൂടിയിരിക്കുന്നു. ആ കുട്ടിയുടെ പേര് സിനിമയുടെ പിന്നണിക്കാർ വിക്കിപീഡിയയിൽ പോലും കൊടുത്തിട്ടില്ല എന്നത് എന്ത് പരാജയം ആണ്.

  ബെസ്റ്റ് ഫ്രണ്ട്‌സിനൊപ്പം ഭാവന! കൂട്ടുകാരികളെക്കുറിച്ചുളള നടിയുടെ പോസ്റ്റ് വൈറല്‍

  ഐസാമ്മയുടെ സ്വന്തം സാന്റായായി വരുന്നത് ദിലീപാണ്. ഒരു തുള്ളി നേരം പോലും ഒരു ദിലീപ് ചിത്രമല്ലാത്ത മൈ സാന്റായ്ക്ക് വേണ്ടി, സാന്തായപ്പൂപ്പനായി മുഴുനീളം വേഷമിട്ട ദിലീപ് ഒരു നല്ലകാര്യമാണ് ചെയ്തിരിക്കുന്നത്. മൈ സാന്റയെ കൂടുതൽ ജനപ്രിയമാക്കാൻ ഇത് കാരണമാവും. ഗ്രേറ്റ്‌ ജോബ്.

  പലതവണ കലഹിച്ചിട്ടുണ്ട്! ഇനി വിളിക്കില്ലായിരിക്കും അല്ലേ എന്ന് ചോദിക്കും! സന്തോഷ് പാലിയുടെ കുറിപ്പ്!

  ക്ളൈമാക്സ് ആണ് പടത്തിന്റെ ഹൈലൈറ്റ്. സാധാരണ ഇത്തരം സിനിമകൾ പാളിപ്പോകുന്നതും മൂക്കുകുത്തുന്നതും തൃപ്തികരമല്ലാത്ത എൻഡിംഗുകളിൽ ആണ്. സ്ക്രിപ്റ്റിലൂടെ ജെമിൻ സിറിയക്കും മേക്കിംഗിലൂടെ സുഗീതും മൈ സാന്റയെ എവര്‍ മെമ്മറബിള്‍ ആയി ലാന്റ് ചെയ്തു. സണ്ണി വെയിൻ, അനുശ്രീ, സായികുമാർ, സിദ്ധിഖ്, ഷാജോൺ, ഇർഷാദ് തുടങ്ങി സ്‌ക്രീനിൽ വന്ന എല്ലാവരും നന്നായി. വിദ്യാസാഗർ പഴയ ഫോമിൽ അല്ലെങ്കിലും പടം മ്യൂസിക്കൽ ആണ്.

  മൈ സാന്റാ; ക്രിസ്മസ് ഗിഫ്റ്റ് തന്നെ എന്ന് അടിവര.

  Read more about: review റിവൃൂ
  English summary
  dileep starring my santa movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X