ജോർജ് കുട്ടിക്ക് മാത്രം അറിയാവുന്ന രഹസ്യം മനസിലാക്കി ഒരാൾ?, സംഭവം ഇറുക്ക്; പ്രതീക്ഷ കാത്തു?, ആദ്യ പ്രതികരണം!
ഇത്തവണ മോഹൻലാൽ ആരാധകർക്കും സിനിമാപ്രേമികൾക്കും മെയ് 21 അൽപ്പം സ്പെഷ്യലാണ്. പ്രിയതാരം മോഹൻലാലിന്റെ പിറന്നാളാണെന്നത് മാത്രമല്ല എക്കാലത്തേയും മികച്ച ത്രില്ലർ ദൃശ്യം ഫ്രാഞ്ചൈസിയിൽ നിന്നും മൂന്നാമത്തെ ഭാഗം പ്രേക്ഷകരിലേക്ക് എത്തുന്നുവെന്നതാണ്. ദൃശ്യം 2 പുറത്തിറങ്ങി മൂന്ന് വർഷങ്ങൾക്കുശേഷമാണ് മൂന്നാം ഭാഗം പ്രേക്ഷകരിലേക്ക് എത്തുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളമായി അഞ്ഞൂറ് തിയേറ്ററുകളിലാണ് സിനിമയുടെ പ്രദർശനം ആരംഭിച്ചത്.
എറണാകുളം കവിത തിയേറ്ററിൽ ആദ്യ ഷോ കാണാൻ നിർമാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പം മോഹൻലാൽ എത്തി. എന്താണ് പ്രതീക്ഷയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതീക്ഷയിലല്ലേ ജീവിതം എന്ന സരസമായ മറുപടിയാണ് നടൻ നൽകിയത്. ഷോയ്ക്കുശേഷം ആരാധകർക്കൊപ്പം കേക്ക് മുറിച്ച് നടൻ പിറന്നാൾ ആഘോഷിക്കും.

2013 മുതൽ ജോർജുകുട്ടിയും കുടുംബവും മലയാളികൾക്കൊപ്പം സഞ്ചരിക്കുന്നുണ്ട്. എത്ര കണ്ടാലും മതിവരില്ലാത്ത ഫ്രാഞ്ചൈസി കൂടിയാണ് ദൃശ്യത്തിന്റേത്. സിനിമ ഗംഭീരമാകുന്നുമെന്നും പിടിച്ചിരുത്തുന്ന ത്രില്ലറായിരിക്കുമെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ. ദൃശ്യം 3 ട്രെയിലർ ആരംഭിക്കുന്നത് ജോർജുക്കുട്ടി കുമ്പസാരിക്കുന്നത് മുതലാണ്.
അതുകൊണ്ട് തന്നെ ജോർജ്ജുക്കുട്ടി മാത്രം മനസിൽ കൊണ്ട് നടന്നിരുന്ന രഹസ്യം രണ്ടാമതൊരാൾ അറിയാൻ പോവുകയാണോ അതാകും കേസിന് വഴിത്തിരിവാകാൻ പോകുന്ന ഘടകം എന്നാണ് ഊഹാപോഹങ്ങൾ. സർപ്രൈസിങ് എലമെന്റ്സ് ഒന്നും ഇല്ല എന്നൊന്നും പറയുന്നില്ല. പക്ഷെ ഒന്നിലും രണ്ടിലും ഉള്ളതുപോലെയല്ല. വേറൊരു ആംഗിളിൽ നിന്നുള്ള സർപ്രൈസിങ് എലമെന്റ്സ് മൂന്നാം ഭാഗത്തിൽ ഉണ്ടാകും. ജീത്തു ജോസഫിന്റെ സിനിമയാണെന്നത് തന്നെയാണ് പ്രതീക്ഷ.
അവസാനം അദ്ദേഹത്തിന്റേതായി ഇറങ്ങിയ വലത് വശത്തെ കള്ളനും മിറാഷും ശോകമായിരുന്നതുകൊണ്ട് ഒരു ചെറിയ ഭയവുമുണ്ട്. പിന്നെ ദൃശ്യം ഫ്രാഞ്ചൈസിയിൽ വരുന്നതാണ് മൂന്നാം ഭാഗം എന്നതുകൊണ്ട് തന്നെ ആദ്യത്തെ രണ്ട് ഭാഗങ്ങളും തന്ന എക്സൈറ്റ്മെന്റ് മൂന്നാം ഭാഗം കാണാൻ പോകുമ്പോഴുമുണ്ട്. ലോ ഹൈപ്പ് ഓൺലി ഹോപ്പ്.
പിന്നെ റെക്കോർഡ് തൂക്കണമെങ്കിൽ പോസറ്റീവ് റിവ്യു വരണം. മോഹൻലാൽ പടമാണ്... ഒരു പോസിറ്റീവ് വന്നാൽ തിയേറ്റർ നിറയും, ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ തിയേറ്റർ കത്തിക്കാൻ ദൃശ്യം സീരിസിൽ നിന്നും ഒരു സിനിമ കിട്ടിയത് സന്തോഷമാണ്. പടം ലാലേട്ടൻ തൂക്കും. അഞ്ഞൂറ് കോടി ലഭിക്കുമായിരിക്കാം. പ്രീ സെയ്ലിൽ തന്നെ 30 കോടി കിട്ടിയല്ലോ, തുടരും, ലോക, വാഴ തുടങ്ങിയ സിനികളുടെ റെക്കോർഡ് തകർത്ത് 300-350 കോടി ദൃശ്യം 3 നേടും.

വൻ പ്രതീക്ഷയുണ്ട്. ജീത്തു ജോസഫ് ആണല്ലോ സംവിധാനം. സൂപ്പർ ഹിറ്റാകുമെന്ന് എഴുതി ഒപ്പിട്ട് തരാം. സിനിമയുടെ ക്രൂ തന്നെ വളരെ കോൺഫിഡന്റാണ്, പ്രതീക്ഷ വാനോളം. സൈലന്റായാണ് സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നടക്കുന്നത്. സൈലന്റ് എക്സ്പറ്റേഷൻ പ്രേക്ഷകർക്കുണ്ട്. പ്രീ ബുക്കിങിൽ അടക്കം അത് പ്രകടമാണ്. സസ്പെൻസ് പ്രതീക്ഷിക്കുന്നുണ്ട്.
നല്ലൊരു ത്രെഡ് കിട്ടിയതുകൊണ്ടാകുമല്ലോ മൂന്നാം ഭാഗം അവർ അനൗൺസ് ചെയ്തത് എന്നിങ്ങനെയാണ് മൂന്നാം ഭാഗത്തെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കിട്ട് പ്രേക്ഷകർ പറഞ്ഞത്. അതേസമയം പ്രമുഖ ട്രേഡ് വെബ്‌സൈറ്റായ സാക്നിൽക് പങ്കുവെച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള ആദ്യ ദിന അഡ്വാൻസ് ബുക്കിംഗ് 25 കോടി രൂപ ഗ്രോസ് കലക്ഷൻ പിന്നിട്ട് കഴിഞ്ഞു.
ഇതിൽ ഇന്ത്യയിൽ നിന്ന് മാത്രം ഏകദേശം 10.50 കോടി രൂപ ഗ്രോസ് കലക്ഷൻ ലഭിച്ചു. ഇത് രാജ്യത്തുട നീളം ചിത്രത്തിനുള്ള ഡിമാന്റാണ് പ്രതിഫലിപ്പിക്കുന്നത്. അബദ്ധത്തിൽ ഒരു കൊലപാതകം ചെയ്യേണ്ടി വന്ന ഒരു ഇടത്തരം കുടുംബത്തേയും ആ കുറ്റകൃത്യം എന്നെന്നേക്കുമായി ഒളിപ്പിക്കാൻ അവർ നടത്തുന്ന ശ്രമങ്ങളെയുമാണ് ഈ ഫ്രാഞ്ചൈസി പിന്തുടരുന്നത്.


Click it and Unblock the Notifications


