ദൃശ്യ സമ്പന്നം ജോര്‍ജുകുട്ടിയുടെ ജീവിതം

By Nirmal Balakrishnan
<ul id="pagination-digg"><li class="next"><a href="/reviews/drishyam-movie-review-2-116164.html">Next »</a></li></ul>

ജോര്‍ജുകുട്ടി(മോഹന്‍ലാല്‍) രാജാക്കാട്ടെ കേബിള്‍ ടിവി ഉടമയാണ്. ഭാര്യ റാണി (മീന)യും രണ്ടു പെണ്‍മക്കള്‍ അഞ്ജു (ആന്‍സിബ), അനു (എസ്തര്‍) എന്നിവര്‍ അടങ്ങുന്നതാണ് അയാളുടെ ലോകം. നാലാംകഌസില്‍ തോറ്റ അനാഥനായിരുന്നു ജോര്‍ജുകുട്ടി. കഠിനാധ്വാനത്തിലൂടെ അയാള്‍ അഞ്ച് ഏക്കര്‍ സ്ഥലവും വീടും വാങ്ങി. വരുമാനമാര്‍ഗമായി കേബിള്‍ ടിവി നെറ്റ്#വര്‍ക്കും.

കുടുംബമാണ് അയാള്‍ക്ക് പ്രധാനം. അതുപോലെ ഭര്‍ത്താവിന്റെ ഇഷ്ടത്തിനൊത്ത് ജീവിക്കുകയാണ് റാണി. മക്കളും അച്ഛനും അമ്മയും അടങ്ങിയ സന്തുഷ്ടമായൊരു കുടുംബം.

മൂത്തമകള്‍ ഒരിക്കല്‍ ഒരു നേച്ച്വര്‍ കാംപിനുപോകുന്നു. അവിടെ വച്ച് ഒരു യുവാവ് വരുണ്‍ (റോഷന്‍) അവളുടെ ചിത്രം ഫോണില്‍ പകര്‍ത്തുന്നു. ഇപ്പോള്‍ എല്ലായിടത്തും ഫോണ്‍ ആണല്ലോ വില്ലന്‍. ജോര്‍ജുകുട്ടിയുടെ കുടുംബത്തിലേക്കും ഈ ഫോണ്‍ വില്ലനായി എത്തുന്നു.

അഞ്ജുവിന്റെ കുളിമുറിയിലെ സീനുകള്‍ ക്യാംപില്‍ വച്ച് യുവാവ് പകര്‍ത്തുകയാണ്. പിന്നീട് ഇതു കാണിച്ച് അവളെ വശപ്പെടുത്താന്‍ അവന്‍ രാജാക്കാട്ടെത്തുന്നു. ഐജി ആശാ ശരത്)യുടെ മകനാണ് അവന്‍. എല്ലാ ദുഷിച്ച കൂട്ടുകെട്ടും ഉള്ളവന്‍. എന്നാല്‍ ജോര്‍ജുകുട്ടിയുടെ വീട്ടില്‍ രാത്രിയില്‍ എത്തുന്ന അവന് ഒരു അത്യാഹിതം സംഭവിക്കുന്നു. അത് ജോര്‍ജ് കുട്ടിയുടെകുടുംബത്തെ വേട്ടയാടുകയാണ്. ഈ വേട്ടയാടലിന് നിന്നുകൊടുക്കാന്‍ ജോര്‍ജുകുട്ടി തയ്യാറല്ല. തന്റെതല്ലാത്തൊരു കാര്യത്തിന് കുടുംബം ശിഥിലമാകാന്‍ അയാള്‍ സമ്മതിക്കില്ല.

അതിനിടെ പൊലീസിന്റെ വേട്ടയാടല്‍ അയാള്‍ക്കെതിരെ തുരുതുരാ ഉണ്ടാകുന്നു. പ്രത്യേകിച്ച് പൊലീസുകാരനായ സഹദേവന്‍ (കലാഭവന്‍ ഷാജോണ്‍) അയാളുടെ പ്രതികാരം മുഴുവന്‍ ജോര്‍ജ്കുട്ടിയുടെ കുടുംബത്തോട് കാണിക്കുകയാണ്. എത്ര വേട്ടയാടിട്ടും അയാളുടെ കുടുംബത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. അതിനു ജോര്‍ജ്കുട്ടി നിന്നുകൊടുക്കുന്നുമി്ല്ല.

വളരെയധികം സസ്‌പെന്‍സ് നിറച്ചുകൊണ്ടാണ് ജിത്തു ജോസഫ് ഈ സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. സിനിമ തീരുന്നതുവരെ പ്രേക്ഷകന്റെ ഹൃദയമിടിപ്പ് ഉച്ചത്തില്‍ തന്നെയാണ്. മിടുക്കനായ സംവിധായകനേ അതൊക്കെ സാധിക്കുകയുള്ളൂ.

<ul id="pagination-digg"><li class="next"><a href="/reviews/drishyam-movie-review-2-116164.html">Next »</a></li></ul>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X