twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ജിത്ത്തു ജോസഫ് മിനിമം ഗാരന്റിയുള്ള സംവിധായകന്‍

By Nirmal Balakrishnan

Next »

« Previous

സിനിമ സംവിധായകന്റെ കലയാണെന്ന് തെളിയിക്കുകയാണ് ദൃശ്യത്തിലൂടെ ജിത്തു ജോസഫ്. മോഹന്‍ലാല്‍ എന്ന സൂപ്പര്‍സ്റ്റാറിനെ എങ്ങനെ ഉപയോഗിക്കാമന്ന് മറ്റു സംവിധായകര്‍ക്കു കൃത്യമായി കാട്ടിക്കൊടുത്തുകൊണ്ടാണ് ജിത്തു േേജാസഫ് ഈ ചിത്രം വിജയിപ്പിച്ചെടുത്തത്. 2013ല്‍ മോഹന്‍ലാലിന് ഹിറ്റെന്നു പറയാനുള്ള ഏക ചിത്രം കൂടിയാണ് ദൃശ്യം.

പ്രേക്ഷകന്റെ യുക്തിയെ ചോദ്യം ചെയ്യാത്ത, അവന്റെ ക്ഷമയെ പരീക്ഷിക്കാത്ത തിരക്കഥയുണ്ടെങ്കില്‍ ഒരു ചിത്രം വിജയിപ്പിച്ചെടുക്കാമെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ പലപ്പോഴും ഇവിടെ റിലീസ് ചെയ്യുന്ന ചിത്രങ്ങളെല്ലാം പ്രേക്ഷകന്റെ യുക്തിയെ നോക്കി കൊഞ്ഞനം കുത്തുന്നതായിരുന്നു. സിനിമ കണ്ടിരിക്കുന്നവര്‍ക്ക് മറുചോദ്യം ചോദിക്കാന്‍ ഇടം നല്‍കാതെ ഓരോ സീനും ഭദ്രമാക്കിയാണ് ജിത്തു ജോസഫ് ദൃശ്യമൊരുക്കിയിരിക്കുന്നത്. ചെറിയൊരു അശ്രദ്ധയില്‍ പരാജയപ്പെട്ടുപോകുമായിരുന്ന തിരക്കഥ, ഓരോ സീനിലും ശ്രദ്ധിച്ചുകൊണ്ടാണ് സംവിധായകന്‍ തന്നെ എഴുതിയിരിക്കുന്നത്. ജോര്‍ജുകുട്ടിയുടെ വീട്ടിലുണ്ടാകുന്ന ഒരു അനിഷ്ട സംഭവം, പിന്നീടത് മറച്ചുവയ്ക്കാന്‍ ആ കുടുംബം പാടുപെടുന്നത് വളരെ യുക്തിഭദ്രമായിട്ടു തന്നെയാണ് ജിത്തു ജോസഫ് എഴുതി ഫലിപ്പിച്ചിരിക്കുന്നത്. നാലാംകഌസുകാരനായ ജോര്‍ജുകുട്ടി നോട്ടീസ് വായിക്കുന്നതുപോലും തപ്പിതടഞ്ഞുകൊണ്ടാണ്. അതെല്ലാം സംവിധായകന്റെ ശ്രദ്ധ തന്നെയാണ്. അതുപോലെ തന്നെ ചെറിയ കുട്ടികളെ കൊണ്ട് നുണപറയിപ്പിക്കാന്‍ ജോര്‍ജുകുട്ടി ഒരുക്കുന്ന സാഹസം. ഇവിടെയൊക്കെ ചിത്രം പാളിപോകാമായിരുന്നു. എന്നാല്‍ അവിടെ ്അതൊന്നുമുണ്ടായിട്ടില്ല എന്നുമാത്രമല്ല ഈ സന്ദര്‍ഭങ്ങളിലെല്ലാം കയ്യടി നല്‍കികൊണ്ട് പ്രേക്ഷകനും കൂടെയുണ്്.

Jeethu Joseph

മൈ ബോസ് എന്ന ചിത്രം മുതലാണ് ജിത്തു ജോസഫിന്റെ നല്ലകാലം തെളിയുന്നത്. ദിലീപ് നായകനായ ഈ ചിത്രം വന്‍ ഹിറ്റായതോടെ ജിത്തുവിനെ മലയാള സിനിമ ശ്രദ്ധിക്കാന്‍ തുടങ്ങി. ഒരു ഇംഗ്ലിഷ് ചിത്രത്തിന്റെ പകര്‍പ്പാണ് ചിത്രമെന്ന ആരോപണം മൈ ബോസിനുണ്ടായിരുന്നു. എന്നാല്‍ അടുത്ത ചിത്രമായ മെമ്മറീസിലൂടെ താന്‍ ശ്രദ്ധിക്കപ്പേടണ്ട ഒരു സംവിധായകന്‍ തന്നെയാണെന്ന് ജിത്തുജോസഫ് തെളിയിച്ചു. പൃഥ്വിരാജിന്റെ മദ്യപാനിയായ പൊലീസ് ഓഫിസറിലൂടെ നല്ലൊരു കുറ്റാന്വേഷണ ചിത്രം തന്നെയാണ് ജിത്തു സമ്മാനിച്ചത്. ഇപ്പോള്‍ ദൃശ്യവും. ലാല്‍ജോസ് കഴിഞ്ഞാല്‍ മലയാള സിനിമയിലെ മിനിമം ഗാരന്റിയുള്ള സംവിധായകനായി ജിത്തു ജോസഫ് മാറുന്നു.

ലാലിന്റെ വേറിട്ട മുഖംലാലിന്റെ വേറിട്ട മുഖം

Next »

« Previous

English summary
Drishyam is all about a common man's struggle for his family's existence.Its a complete package. It thrills, its emotional, worth your money and time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X