For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കണ്ണും കണ്ണും കൊള്ളയടിച്ചാൽ കാതൽ എന്നല്ല അർത്ഥം, വിഷ്വൽ ഫെസ്റ്റിവൽ — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.0/5
  Star Cast: Dulquer Salmaan, Ritu Varma, Rakshan
  Director: Desingh Periyasamy

  കണ്ണും കണ്ണും കൊള്ളയടിച്ചാൽ കാതൽ എന്നാണ് അർത്ഥമെന്ന് പണ്ട് വൈരമുത്തുവും മണിരത്നവും എആർ റഹ്മാനും തിരുടാ തിരുടായിൽ പറഞ്ഞിട്ടുണ്ട് എന്നാൽ അതിന് കാതൽ എന്നല്ല, അല്ലെങ്കിൽ കാതൽ എന്നുമാത്രമല്ല അർത്ഥമെന്ന് കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ചിത്രത്തിലൂടെ ദേഷിങ്‌ പെരിയസാമി എന്ന സംവിധായകനും ദുൽഖർ സൽമാനും തെളിയിക്കുന്നു.

  ദുൽഖറിന്റെ ഇരുപത്തഞ്ചാമത്തെ സിനിമയാണ് കണ്ണും കണ്ണും കൊള്ളയടിത്താൽ. ഈ സവിശേഷതയും ഒപ്പം പേരുകാരണം നൂറുശതമാനം റൊമാന്റിക് സിനിമയെന്ന മുൻവിധിയോടെയാവും സകല പ്രേക്ഷകരും തിയേറ്ററിൽ എത്തിയിട്ടുണ്ടാവുക. പടത്തിന്റെ ആദ്യഭാഗം ഏറെക്കുറെ പേരിനോടും മുൻവിധികളോടും ചേർന്നുനിൽക്കുംവിധം തയ്യാറാക്കിയിരിക്കുന്നു പെരിയസാമി. എന്നാൽ ഇന്റർവെൽ ബ്ലോക്കിലൂടെ ഒരു യു ടേൺ ട്വിസ്റ്റടിച്ച് പ്രേക്ഷകനെ മറികടക്കാൻ സിനിമയ്ക്ക് കഴിയുന്നുണ്ട്.

  പിന്നീടങ്ങോട്ട് കാണുന്നത് വേറെ ലെവൽ പടമാണ്. രണ്ടേമുക്കാൽ മണിക്കൂർ നേരം ഒട്ടും ബോറടിക്കാതെ തിയേറ്ററിൽ ഇരിക്കാവുന്ന ടൈറ്റ് എൻഗേജ്ഡ് ആയ ഒരു സമ്പൂർണ എന്റർടൈനർ. കള്ളനും പോലീസും തമ്മിലും കള്ളനും കള്ളനും തമ്മിലും കള്ളനും പെരുംകള്ളനും തമ്മിലും ഒക്കെയായ ക്യാറ്റ് ആൻഡ് മൗസ് ഗെയിം.

  ക്ളൈമാക്സിലെ ഒരു ഡയലോഗിൽ പറയുന്നപോലെ സിനിമകളിൽ മാത്രം കണ്ടുവരുന്ന ചങ്കുകളായ രണ്ട് മച്ചികളാണ് കണ്ണും കണ്ണും കൊള്ളയടിത്താലിലെ മുഖ്യ കഥാപാത്രങ്ങളായ സിദ്ധാർഥും കാളിശരണും. സിഡ്, കാലിസ് എന്നിങ്ങനെ വിളിപ്പേരുള്ള രണ്ട് എഞ്ചിനിയറിങ് ബിരുദധാരികൾ. ഒരാൾ ആപ്പ് ഡെവലപ്പർ, മറ്റെയാൾ അനിമേറ്റർ.

  പക്ഷെ എഞ്ചീനയറിംഗും ആപ്പും ആനിമേഷനുമൊക്കെ ഇവർക്കൊരു മുഖം മൂടി മാത്രമാണ്. രണ്ടാളും ലക്ഷണമൊത്ത ഒന്നാന്തരം സൈബർ കൊള്ളക്കാരാണെന്ന് വഴിയെ നമ്മക്ക് മനസിലാവും. ടൈറ്റിലിലെ കൊള്ള എന്ന ഭാഗമാണ് സംവിധായകനെ സ്വാധീനിച്ചത് എന്നർത്ഥം.

  അങ്ങനെയിരിക്കെ സിധുവിന്റെ ജീവിതത്തിലേക്ക് മീര എന്നൊരു പാവം പെൺകുട്ടി കടന്നുവരുന്നു. ഒരു പാക്കേജ് പോലെ അവളുടെ കൂട്ടുകാരി കാലിസിന്റെ ജീവിതത്തിലേക്കും. അങ്ങനെ ആകെ മൊത്തം ഒരു ഫാമിലി സെറ്റപ്പിൽ കാതൽ കഥ മുന്നോട്ട് പോവുമ്പോൾ ട്വിസ്റ്റ് വരും. ഇതോടെ പടത്തിന്റെ ഗിയർ മാറുകയും ചെയ്യും.

  സ്മാർട്ട് ആയ സ്ക്രിപ്റ്റും മേക്കിംഗും ആണ് പടത്തിന്റെ നട്ടെല്ല്. നായകൻ പ്ലാൻ ചെയ്യുന്ന ഹൈടെക്ക് കവർച്ചകൾ പ്രേക്ഷകനെ വാ പൊളിപ്പിക്കുന്ന ഐറ്റങ്ങളാണ്. കണ്ടുകൊണ്ടിരിക്കുമ്പോൾ ലോജിക്‌ തിരയാനൊന്നും മെനക്കെടാതെ രസിപ്പിക്കാൻ അവയ്ക്കാവുന്നു. തിയേറ്ററിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞാൽ പിന്നീട് അതേക്കുറിച്ച് ചിന്തിക്കാതിരിക്കുകയാവും ഭേദം.

  യൂക്ലാമ്പ് രാജൻ അപ്പാനി രവിയുടെ അച്ഛനാവുമ്പോൾ, അഥവാ രണ്ട് റാബിയമാരുടെ കഥ! - ശൈലന്റെ റിവ്യൂ

  തന്റെ ഇരുപത്തഞ്ചാമത്തെ സിനിമ പ്രേക്ഷകർക്ക് ഉത്സവമാകുന്ന വിധത്തിൽ ഒരു വിഷ്വൽ ഫെസ്റ്റിവൽ ആക്കി മാറ്റിയതിൽ ഡിക്യൂ സംവിധായകനോട് നന്ദി പറയേണ്ടിയിരിക്കുന്നു. അത്രമേൽ അഭിനയപ്രാധാന്യമുള്ള റോളല്ലെങ്കിലും സിദ്ധാർഥ് ഡിക്യൂവിന് പൊളിക്കുവാനുള്ള സമ്പൂർണാവസരമൊരുക്കുന്നു. തമിഴ് റ്റിവി അവതാരകൻ രക്ഷന്റെ കാലിസായുള്ള അരങ്ങേറ്റം സിദ്ധാർത്ഥനെ മുഴുവനായി പൂരിപ്പിച്ചെടുക്കുന്നുമുണ്ട്.

  ഹൈ വോൾട്ടേജാണ് ഫോറൻസിക്, മുൻപേ കുതിക്കുന്ന സ്‌ക്രിപ്റ്റും - ശൈലന്റെ റിവ്യൂ

  തെന്നിന്ത്യൻ സ്ക്രീനിലെ ഏറ്റവും വോൾട്ടേജ് ഉള്ള ചിരിയുമായാണ് ഋതു വർമ്മ ദുൽഖറിന്റെ നായികയായി വരുന്നത്. വെറുമൊരു ഡ്യുയറ്റ് പ്രണയനായികയുടെ റോളല്ല ഋതുവിന്. ഒരു പാക്കേജ് എന്ന നിലയിൽ ദുൽഖർ, ഋതു രക്ഷൻ, നീരാഞ്ജനി എന്നിവർ പരമാവധി കളറായിട്ടുണ്ട് . പാട്ടുകൾ ഒരുക്കിയ മസാലാ കോഫി ടീമും ബാക്ക് ഗ്രൗണ്ട് സ്‌കോർ ചെയ്ത ഹർഷവർധൻ രാമേശ്വറിനെയും ആ ടീമിലേക്ക് ഉൾപ്പെടുത്താം.

  നസ്രിയയുമായുള്ള ആ സീൻ ഞാൻ ചോദിച്ചു വാങ്ങിയത്! സ്ലോ മോഷൻ രംഗത്തെ കുറിച്ച് ഫഹദ്

  എന്നാൽ പടത്തിൽ ഞെട്ടിച്ചുകളഞ്ഞത് ഡിസിപി പ്രതാപ് ചക്രവർത്തിയാണ് — ദി ഗൗതം വാസുദേവ് മേനോൻ! ഏജ്‌ജാതി ഷാർപ്പ് ആയ കണ്ണുകൾ. ബോഡി ലാംഗ്വേജ്. ചിലനേരങ്ങളിൽ പ്രതാപ് ചക്രവർത്തിയാണോ നായകനെന്ന് തോന്നിപ്പിക്കാൻ വരെ മേനോന്റെ തകർപ്പൻ പ്രകടനത്തിന് സാധിക്കുന്നു. ആ ക്യാരക്ടറിന് സെക്കന്റ്ഹാഫിൽ വേണ്ടത്ര സ്‌പെയ്‌സ് കൊടുത്തില്ലല്ലോ എന്ന് സങ്കടപ്പെടുമ്പോൾ സംവിധായകൻ ടെയിൽ എൻഡിൽ മേനോന് കൊടുത്തിരിക്കുന്ന തകർപ്പൻ ട്രിബ്യൂട്ട് തീർത്തും രോമാഞ്ചദായകം.

  കണ്ണും കണ്ണും കൊള്ളൈയടിത്താൽ വിഷ്വൽ ഫെസ്റ്റിവൽ എന്ന് അടിവര

  Read more about: review റിവൃൂ
  English summary
  Kannum Kannum Kollaiyadithaal tamil Movie Review.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X