twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈശ്വരൻ- ചിലമ്പരസന്റെ പൊങ്കൽ അവതാർ, ശൈലന്റെ റിവ്യൂ

    |

    Rating:
    2.0/5
    Star Cast: T.R. Silambarasan, Bharathiraja, Nidhhi Agerwal
    Director: Suseenthiran

    തമിഴകത്തിന്റെ പൊങ്കൽ തിരുവിഴാ പ്രമാണിച്ച് വിജയ് ന്റെ മാസ്റ്ററിന്റെ പിറകെ സൗത്ത് ഇൻഡ്യയിൽ തിയേറ്ററുകളിൽ എത്തിയിരുന്ന മെഗാ റിലീസ് ആണ് ചിലമ്പരസൻ നായകനായുള്ള ഈശ്വരൻ. ഭാരതിരാജ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈശ്വരനിലൂടെ നിധി അഗർവാൾ തമിഴിൽ അരങ്ങേറ്റം നടത്തുന്നു. സുശീന്ദ്രൻ ആണ് സംവിധാനം.

    ഈശ്വരൻ

    കോവിഡ് അടച്ചിടൽ കഴിഞ്ഞു അൺലോക്ക് സമയത്ത് ഷൂട്ട് ചെയ്ത് പെട്ടെന്ന് തയ്യാറാക്കിയ ഈശ്വരനെ ഒരു തട്ടിക്കൂട്ട് സിനിമയായി മാത്രമേ അനുഭവിക്കാനാവുന്നുള്ളൂ. തമിഴിൽ വർഷം തോറും ചവറുപോലെ ഇറങ്ങുന്ന ഗ്രാമീണ-കൂട്ടുകുടുംബ- അഗ്രിക്കൾച്ചറൽ സിനിമകളിൽ ഒന്നുമാത്രമായി ഈശ്വരനും അടയാളപ്പെടുന്നു. ഇത്തരം സിനിമകളുടെ മുഖമുദ്രകളായ സ്ഥിരം ക്ളീഷേകളിൽ നിന്ന് ഒരിഞ്ച് പോലും വ്യതിചലിക്കാതിരിക്കാൻ സംവിധായകൻ പ്രത്യേകം ശ്രദ്ധയൂന്നുന്നുണ്ട്.

    ഈശ്വരൻ

    നായകൻ ഈശ്വരനാണെങ്കിലും അത് ചിലമ്പരസൻ ആണെങ്കിലും സിനിമ തുടങ്ങുന്നത് പെരിയസ്വാമിയിലൂടെ ആണ്. അഗ്രിക്കൾച്ചറൽ സിനിമകളുടെ മറ്റൊരു ക്ളീഷേ ആയി മാറിക്കഴിഞ്ഞ ഭാരതിരാജ ആണ് പെരിയ സ്വാമി. പുള്ളിക്ക് ടൈറ്റിലിൽ വിശേഷണം ഇയക്കുനർ ഇമയം.

    ഈശ്വരൻ

    കൃഷിക്കാരനും കുഞ്ഞുകുട്ടി പരാധീനക്കാരനും ആയ പെരിയസ്വാമിയുടെ സന്തുഷ്ട കുടുംബത്തിലേക്ക് ഒരു ജ്യോത്സ്യൻ വന്ന് ചില പ്രവചനങ്ങൾ നടത്തുന്നതും ഭാര്യ മരിക്കുന്നതും കാലം കൊണ്ട് കുടുംബം ശിഥിലമാവുന്നതും ഒക്കെയാണ് ആദ്യത്തെ പത്തുമിനിറ്റ്. തുടർന്ന് 25 കൊല്ലം കഴിഞ്ഞു ഒറ്റയ്ക്ക് കഴിയുന്ന പെരിയസ്വാമിയുടെ ജീവിത്തിലേക്ക് ഈശ്വരൻ എന്ന യുവാവ് വരുന്നതാണ് പിന്നീട്.

    ഈശ്വരൻ

    ഇരുപത് കിലോ വെയിറ്റ് കുറഞ്ഞ് സ്ലിമ്മായ പൊളി ഗെറ്റപ്പിൽ ആണ് ചിമ്പു ഈശ്വരൻ ആയി വരുന്നത്. ക്രിക്കറ്റും സിക്സർ അടിയും പോലീസ് സ്റ്റേഷനും ഒക്കെയായി സ്ഥിരം ഇൻട്രോ തന്നെ ഈശ്വരന്റേത്.. പക്ഷെ ഉള്ളത് പറയാല്ലോ പടത്തിനെ ദൃശ്യയോഗ്യമാക്കി നിർത്തുന്ന ഒരേ ഒരു പോസിറ്റീവ് എലമെന്റ് ചിമ്പു മാത്രമാണ്.

    ഈശ്വരൻ

    അടിച്ചുപിരിഞ്ഞ കൂട്ടുകുടുംബം ഇടവേളയ്ക്ക് ശേഷം പെരിയസ്വാമിയുടെ അടുത്തേക്ക് തിരിച്ച് വരുന്നതോടെ സ്‌ക്രീൻ മുഴുവൻ അണ്ണന്മാരും അണ്ണികളും മക്കളും പേരമക്കളുമൊക്കെയായി സംഗതികൾ വീണ്ടും ഒന്നുകൂടി ക്ളീഷേഭരിതമാവും.. അതിലേക്ക് പഴയ ജ്യോത്സ്യൻ കൂടി കടന്നുവരുന്നതോടെ നായകന്റെ ബാധ്യത കൂടുകയാണ്.

    ഈശ്വരൻ

    കൊറോണയും കോവിഡ് പരിശോധനയും ഒക്കെ അതിനിടെ വന്നുപോവുന്നുണ്ട് എന്നത് പടത്തിൽ അറിച്ചുപെറുക്കിയാൽ കിട്ടുന്ന പുതുമായായി കണ്ടെത്താം. കഥാഗതിയിൽ പ്രത്യേകിച്ചൊരു സ്വാധീനവും ഇല്ലാത്ത ടിപ്പിക്കൽ ലൂസുപ്പെണ്ണ് നായികയായ നിധി അഗർവാളിനെയും അതിനിടെ അങ്ങിങ്ങായി കാണാം. ക്യാരക്റ്ററിന്റെ പേര് നിങ്ങൾ ഉദ്ദേശിച്ചത് തന്നെ.. പൂങ്കൊടി.

    ഈശ്വരൻ

    പടത്തിൽ സഹകരിച്ച മൂന്നുപ്രതിഭകളുടെ പേര് കൂടി പറയാതെ വയ്യ. തിരുനാവക്കരസ് സിനിമാറ്റൊഗ്രാഫി, ആന്റണി എഡിറ്റിംഗ്, എസ് തമ്മൻ സംഗീതസംവിധാനം എന്നിവരാണ്‌ അവർ. പേര് പരാമർശിക്കാമെന്നല്ലാതെ മൂന്നുപേരും തങ്ങളുടെ പ്രതിഭയോട് നീതി പുലർത്തുന്ന ഒന്നും ചെയ്തില്ല എന്നത് സങ്കടകരം.

    ഈശ്വരൻ

    നാൻ മഹാൻ ഇല്ലൈ എന്ന കിടുക്കാച്ചി കാർത്തി സിനിമയിലൂടെ തെന്നിന്ത്യൻ സിനിമാസ്വാദകരുടെ സുശീന്ദ്രൻ. വെണ്ണിലാ കബഡിക്കുഴു, അഴഗർ സാമിയിൻ കുതിരൈ തുടങ്ങിയവയും പുള്ളിയുടെ ശ്രദ്ധേയമായ വർക്കുകൾ ആയിരുന്നു. അവയോടൊന്നും ഒരു പൊരുത്തവുമില്ലാത്ത ഒരു പടപ്പ് ആണ് ഈശ്വരൻ. ഏറെക്കാലത്തെ റിലീസ് ദാരിദ്ര്യവും പൊങ്കൽ ഉത്സവമൂഡും കാരണം പ്രേക്ഷകർ ഏറ്റെടുത്താൽ ഭാഗ്യം..

    Recommended Video

    Master First Day Collection Report | FilmiBeat Malayalam

    ബിലോ ആവറേജ്

    Read more about: review റിവ്യൂ
    English summary
    Eeswaran Review: Silambarasan TR Starring Eeswaran Movie Is Strictly Average
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X