പ്രായമായെന്ന് മമ്മുട്ടി അംഗീകരിക്കുന്നു
മമ്മൂട്ടി ഒരു സത്യം തിരിച്ചറിഞ്ഞിരിക്കുന്നു. തനിക്കു ചെയ്യാന്‍ പറ്റുന്ന വേഷങ്ങള്‍ മാത്രം ചെയ്യുക. കാലം മാറുന്നു, പ്രായം കൂടുന്നു. അപ്പോള്‍ അതിനനുസരിച്ചുള്ള വേഷത്തില്‍ എത്തിയാലേ പ്രേക്ഷകര്‍ അംഗീകരിക്കൂ എന്നുറപ്പാണ്. ആ തിരിച്ചറിവിന്റെ നേര്‍സത്യമാണ് ഇമ്മാനുവല്‍. അറുപത് പിന്നിട്ട ഒരു നടനു ചെയ്യാന്‍ പറ്റുന്ന വേഷമാണ് ഇമ്മാനുവല്‍ എന്ന നന്‍മയുടെ പ്രതിരൂപം. അയാള്‍ക്ക് ഭാര്യയുണ്ട്, മകനുണ്ട്. അവര്‍ക്കു സ്വപ്‌നങ്ങളുണ്ട്. ആ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കാലത്തിനനുസരിച്ചു ജീവിക്കുന്ന മനുഷ്യനായി ഇമ്മാനുവല്‍ എത്തുന്നു. മമ്മൂട്ടിക്കു മാത്രം ചെയ്യാന്‍ കഴിയുന്ന വേഷമാണിത്.
കുറച്ചു കാലം മുന്‍പു വരെ മമ്മൂുട്ടിക്കു സാധാരണക്കാരന്റെ വേഷം അപ്രാപ്യമായിരുന്നു. വലിയൊരു താരപരിവേഷമുള്ള അദ്ദേഹത്തെ അങ്ങനെതന്നെയാണ് സിനിമാ ലോകം കണ്ടിരുന്നത്. ആ സങ്കല്‍പ്പത്തിനു ചില സംവിധായകരും തിരക്കഥാകൃത്തുക്കളും മാറ്റം വരുത്തി. അതിലൊരാള്‍ രഞ്ജിത്തായിരുന്നു. ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിലെ ഡ്രൈവര്‍ അത്തരമൊരു വേഷമായിരുന്നു. തിരിച്ചറിവിന്റെ ഒരു സമയത്താണ് മമ്മൂട്ടി ആ വേഷംചെയ്തതും. അതുകൊണ്ടു തന്നെ നന്മയുടെ പ്രതീകമായി ബാവൂട്ടി മാറി. അതോടൊപ്പം അത്തരം വേഷങ്ങള്‍ക്കു മലയാളത്തില്‍ പറ്റിയ നടന്‍ താനാണെന്ന് അദ്ദേഹം തെളിയിക്കുകയും ചെയ്തു.

ഇപ്പോള്‍ ഇമ്മാനുവലും. പഴയ തലമുറയുടെ മൂല്യങ്ങളോട് ഒരു പ്രതിപത്തിയുമില്ലാത്തവരാണ് ഇപ്പോഴത്തെ തലമുറ. അവര്‍ക്ക് പണവും ആഢംബരവും സുഖവും മാത്രമേ മുന്‍പിലുള്ളൂ. അതല്ല ജീവിതം എന്ന് തെളിയിക്കുകയാണ് മമ്മൂട്ടിയുടെ പ്രകടനത്തിലൂടെ. അത് നന്നായി ചെയ്യാന്‍ ഈ നടനു സാധിക്കുകയും ചെയ്തു.
ഇനി മമ്മൂട്ടിയുടെതായി വരാനുള്ളത് കുഞ്ഞനന്തന്റെ കടയാണ്. അതിലും മമ്മൂട്ടി സാധാരണക്കാരനായിട്ടാണ്. പ്രാഞ്ചിയേട്ടന്‍ മുതല്‍ മമ്മൂട്ടി കാണിക്കുന്ന വ്യത്യസ്ത വേഷങ്ങളോടുള്ള താല്‍പര്യം ഇവിടെയും വിജയിച്ചു. അതിനിടയില്‍ ചിലപ്പോള്‍ സംഭവിക്കുന്നതാണ് കമ്മത്ത് ആന്‍ഡ് കമ്മത്തുകള്‍. പക്ഷേ ഇനി മമ്മൂട്ടി ഇത്തരം വേഷങ്ങള്‍ ചെയ്താല്‍ മലയാളികള്‍ ഒരു മടിയും കൂടാതെ സ്വീകരിക്കും.


Click it and Unblock the Notifications











