ഇമ്മാനുവലിലും നിറയുന്ന ലാല്‍ജോസ് ടച്ച്

By Nirmal Balakrishnan
<ul id="pagination-digg"><li class="previous"><a href="/movies/review/2013/emmanuel-mammootty-laljose-fahad-review-3-108288.html">« Previous</a>

ഓരോ സിനിമ ചെയ്യുമ്പോഴും നവീകരിക്കപ്പെടുന്ന സംവിധായകനാണ് ലാല്‍ജോസ്. ക്ലാസ്‌മേറ്റ്‌സ് മുതല്‍ ആ മാറ്റം നാം കാണുന്നുണ്ട്, അനുഭവിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത മൂന്നു ചിത്രങ്ങളും വളരെ വ്യത്യസ്തമായിരുന്നു. ഡയമണ്ട് നെക്ലേസ് ആയിരുന്നില്ല അയാളും ഞാനും തമ്മില്‍. ഇപ്പോള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇമ്മാനുവലും സംഭവിച്ചിരിക്കുന്നു.

മൂന്നുവര്‍ഷം മുന്‍പ് എസി. വിജീഷ് എന്ന യുവ തിരക്കഥാകൃത്ത് പറഞ്ഞ ഒരു കഥ ഇപ്പോള്‍ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുകയാണ്. ഒരുപക്ഷേ ലാല്‍ജോസിനു മാത്രമേ ഇതൊക്കെ സാധിക്കുകയുള്ള.ൂ കാരണം ഒരു വിജയത്തിലും അദ്ദേഹം അഹങ്കരിക്കുന്നില്ല. കൂടുതല്‍ എളിമയുള്ളവനാകുന്നു കൂടുതല്‍ ദൈവബോധമുള്ളവനാകുന്നു. ഒന്നോ രണ്ടോ സിനിമകള്‍ ജയിക്കുമ്പോള്‍ മലയാള സിനിമയുടെ രക്ഷകരാണെന്നു തങ്ങളെന്നു ഗീര്‍വാണം വിടുന്നവരുടെ കൂട്ടത്തിലല്ല ലാല്‍ജോസ്. അതുകൊണ്ടാണ് അദ്ദേഹത്തിന് വ്യത്യസ്തമായി ചിന്തിക്കാന്‍ കഴിയുന്നതും ചിത്രങ്ങള്‍ ഒരുക്കാന്‍ കഴിയുന്നതും.

Immanuel-Lal Jose

പൃഥ്വിരാജിനും പ്രതാപ് പോത്തനും പുത്തന്‍മേല്‍വിലാസുമുണ്ടാക്കാന്‍ സാധിച്ചചിത്രമായിരുന്നു അയാളും ഞാനും തമ്മില്‍. ഇപ്പോള്‍ മമ്മൂട്ടിക്ക് പുതിയൊരു ഇമേജ് സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിച്ചു. തനിക്ക് സാധാകരണക്കാരനാകാന്‍ സാധിക്കുമെന്ന് മമ്മൂട്ടി തെളിയിച്ചു. താരങ്ങളെ നന്നായി ഉപയോഗിക്കാന്‍ അറിയുന്ന സംവിധായകനാണ് ലാല്‍ജോസ്. ഇവിടെ മമ്മൂട്ടി, ഫഫദ് ഫാസില്‍, റിനു മാത്യൂസ്, സലിംകുമാര്‍, നെടുമുടി വേണു, സുനില്‍ സുഗത എന്നിവരെയെല്ലാം നാം ഇഷഅടപ്പെടുന്നതുപോലെയാണ് ലാല്‍ജോസ് കൊണ്ടുവന്നിരിക്കുന്നത്.

ചെറിയൊരു നടനെ പെട്ടെന്നു വളര്‍ത്താന്‍ കഴിയുമെന്ന് ചിത്രത്തിലെ ജോസഫേട്ടനെ അവതരിപ്പിച്ച സുനില്‍ സുഗത തെളിയിച്ചു. എന്തൊരു വളര്‍ച്ചയാണ് അദ്ദേഹത്തിന് ഈസിനിമയിലൂടെ കിട്ടിയിരിക്കുന്നത്. റിനു മാത്യൂസ് എന്നൊരു പുതിയ നടിയെയും ഈ ചിത്രത്തിലൂടെ സംഭാവന ചെയ്യാന്‍ ലാല്‍ജോസിനു സാധിച്ചു. ഇനി കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുള്ളിപ്പുലിയും പേടമാനുമായിട്ടാണ് ലാല്‍ജോസ് വരിക. അതില്‍ പൂര്‍ണമായും നാട്ടിന്‍പുറമാണ് കാണിക്കാന്‍ പോകുന്നത്. വ്യത്യസ്തത ഇഷ്ടപ്പെട്ടുന്ന മലയാളിക്കു കിട്ടിയ അനുഗ്രഹമാണ് ലാല്‍ജോസ് എന്ന സംവിധായകന്‍.

<ul id="pagination-digg"><li class="previous"><a href="/movies/review/2013/emmanuel-mammootty-laljose-fahad-review-3-108288.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X