»   » എന്നു നിന്റെ മൊയ്തീന്‍ നിരൂപണം: ഇതൊരു അനശ്വര പ്രണയ വീരകഥ

എന്നു നിന്റെ മൊയ്തീന്‍ നിരൂപണം: ഇതൊരു അനശ്വര പ്രണയ വീരകഥ

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ വല്ലപ്പോഴും ഒരിക്കല്‍ മാത്രം സംഭവിയ്ക്കുന്ന പ്രണയ കാവ്യമാണ് എന്ന് നിന്റെ മൊയ്തീന്‍ പോലൊരു സിനിമ എന്ന് പറഞ്ഞു കൊണ്ട് നിരൂപണത്തിലേക്ക് കടക്കുന്നു. കാഞ്ചനയുടെയും മൊയ്തീനിന്റെയും അനശ്വരപ്രണയകഥയുടെ ദൃശ്യാവിഷ്‌കാരമാണ് ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുത ഈ ചിത്രം. മലബാറില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് കാഞ്ചനമാല മൊയ്തീന്‍ പ്രണയം.

മുക്കത്ത് സുല്‍ത്താന്‍ എന്ന് അറിയപ്പെട്ടിരുന്ന വി പി ഉണ്ണിമൊയ്തീന്‍ സാഹിബിന്റെ മകന്‍ മൊയ്തീനും രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന മുക്കത്തെ ഹിന്ദു പ്രമാണിയായിരുന്ന കൊറ്റങ്ങല്‍ അച്യുതന്റെ മകള്‍ കാഞ്ചനമാലയുമാണ് ഈ പ്രണയകഥയിലെ നായകനും നായികയും. 1960 കാലഘട്ടത്തെ വീണ്ടും ആവിഷ്‌കരിച്ചുകൊണ്ടാണ് സിനിമയ്ക്ക് പശ്ചാത്തലമൊരുക്കിയിരിക്കുന്നത്.


സിനിമയെ കുറിച്ച് പറയാന്‍ കഴിയില്ല. അതിനിത് സിനിമയോ കഥയോ അല്ലല്ലോ. ജീവിതമല്ലേ. മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയം. പ്രണയം വെറുമൊരു വീകാരം മാത്രമല്ല എന്ന് ഈ സിനിമ കണ്ടിറങ്ങുന്നവര്‍ക്ക് തിരുത്തി എഴുതിയേ മതിയാവൂ. ഒന്ന് പറയാം, ദില്‍വാലാ ദുല്‍ഹനിയാ ലേ ജായേഗേ ബോളിവിഡിനുള്ളതാണെങ്കില്‍, എന്ന് നിന്റെ മൊയ്തീന്‍ മലയാളത്തിനുള്ള എവര്‍ഗ്രീന്‍ റൊമാന്റിക് ചിത്രമായിരിക്കും. ഇത് പ്രേക്ഷകര്‍ നല്‍കുന്ന വാക്ക്. വാക്കാണ് സത്യം


കഥാപാത്രങ്ങളിലേക്കെത്തുമ്പോള്‍, പൃഥ്വിരാജ് എന്ന സൂപ്പര്‍താരത്തെ ഈ സിനിമയില്‍ എവിടെയും കണ്ടില്ല. വെള്ളാരം കണ്ണുകണ്ണുകളുള്ള മുക്കത്തെ മുത്തായ മൊയതീനെ മാത്രമേ കണ്ടുള്ളൂ. നോട്ടത്തിലും നടത്തത്തിലും വര്‍ത്തമാനത്തിലുമൊക്കെ പൃഥ്വി മൊയ്തീനായി മാറുകയായിരുന്നു. യഥാര്‍ത്ഥ കാഞ്ചന മാല പറഞ്ഞിരുന്നു, ഇന്ന് വെള്ളിത്തിരയില്‍ ഉള്ളവരില്‍ എന്റെ മൊയ്തീനാകാന്‍ സാദൃശ്യമുള്ളത് പൃഥ്വിരാജ് മാത്രമാണെന്ന്. അതെത്ര വാസ്തവം


ആര്‍ ജെ സെറ എന്ന കരുത്തുറ്റ കഥാപാത്രത്തിന് ശേഷം പാര്‍വ്വതി വീണ്ടും മലയാളി മനസ്സ് കീഴടക്കുകയാണ് കാഞ്ചന മാല എന്ന കഥാപാത്രത്തിലൂടെ. സെറയും കാഞ്ചന മാലയും ഇന്നും ജീവിക്കുന്ന സത്യങ്ങളാണെന്നത് വേറെ കാര്യം. മൊയ്തീന്റെ പ്രിയപ്പെട്ട കാഞ്ചനയെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാകാന്‍ കാരണം പാര്‍വ്വതി എന്ന അഭിനേത്രിയുടെ അഭിനയ മികവ് തന്നെയാണ്.


ടോവിനോ തോമസ്, ലെന, സായ് കുമാര്‍, തുടങ്ങി ഓരോരുത്തരുടെ അഭിനയവും പ്രത്യേകം പരമാര്‍ശിക്കേണ്ടിയിരിക്കുന്നു. സുധീര്‍ കരമന, ഇന്ദ്രന്‍സ്, ശശി കുമാര്‍, ശിവാജി ഗുരുവായൂര്‍ തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി


ആര്‍ എസ് വിമലിന്റെ ഏട്ട് വര്‍ഷത്തെ പ്രയത്‌നമാണ് ഈ സിനിമ എന്നത് മാറ്റി നിര്‍ത്താന്‍ കഴിയാത്ത മറ്റൊരു സത്യമാണ്. ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന പേരില്‍ ഈ പ്രണയം വിമല്‍ ഡോക്യുമെന്ററിയിലൂടെ പ്രേക്ഷകരിലെത്തിച്ചിരുന്നു. അറുപതുകളിലെ പ്രണയം അതേ തീക്ഷണതയോടെയും തീവ്രതയോടെയും ബിഗ്‌സ്‌ക്രീനിലും പ്രേക്ഷക മനസ്സിലും എത്തിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു.


ശക്തമായ തിരക്കഥയാണ് ചിത്രത്തിന്റെ വിജയം. ഒരു കാവ്യം പോലെ പ്രേക്ഷകര്‍ക്ക് ആ പ്രണയം ആസ്വദിക്കാന്‍ കഴിയുന്നത് അതുകൊണ്ടാണ്. സാങ്കേതികതയിലേക്ക് വരുമ്പോള്‍, ജോമോന്‍ ടി ജോണിന്റെ അവിശ്വസിനീയമായ ഛായാഗ്രഹണം. ഓരോ ഫ്രെയിമിനും ഒരു ക്ലാസിക്കല്‍ ടെച്ചുണ്ടായിരുന്നു. മഴയും പുഴയും പ്രണയവും ശരിക്കും ഇഴചേരുന്നതായി തോന്നിയത് ജോമോന്റെ ക്യാമറ കണ്ണുകളിലൂടെ നോക്കുമ്പോഴാണ്.


പാട്ടിന്റെയും പശ്ചാത്തല സംഗീതത്തിന്റെയും കാര്യം പറയാതെ വയ്യ. സിനിമയുടെ ആത്മാവാണ് ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം. കരയരുത് കരയരുത് എന്ന് ഓരോ തവണ മനസ്സില്‍ പറഞ്ഞുറപ്പിയ്ക്കുമ്പോഴും ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേട്ടാല്‍ കരഞ്ഞു പോകും. എം ജയചന്ദ്രനും രമേശ് നാരായണനും ചേര്‍ന്നാണ് പാട്ടുകള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്. റഫീക് അഹമ്മദിന്റേതാണ് വരികള്‍.


എന്നു നിന്റെ മൊയ്തീന്‍ നിരൂപണം: ഇതൊരു അനശ്വര പ്രണയ വീരകഥ

പൃഥ്വിരാജ് എന്ന സൂപ്പര്‍താരത്തെ ഈ സിനിമയില്‍ എവിടെയും കണ്ടില്ല. വെള്ളാരം കണ്ണുകണ്ണുകളുള്ള മുക്കത്തെ മുത്തായ മൊയതീനെ മാത്രമേ കണ്ടുള്ളൂ. നോട്ടത്തിലും നടത്തത്തിലും വര്‍ത്തമാനത്തിലുമൊക്കെ പൃഥ്വി മൊയ്തീനായി മാറുകയായിരുന്നു. യഥാര്‍ത്ഥ കാഞ്ചന മാല പറഞ്ഞിരുന്നു, ഇന്ന് വെള്ളിത്തിരയില്‍ ഉള്ളവരില്‍ എന്റെ മൊയ്തീനാകാന്‍ സാദൃശ്യമുള്ളത് പൃഥ്വിരാജ് മാത്രമാണെന്ന്. അതെത്ര വാസ്തവം


എന്നു നിന്റെ മൊയ്തീന്‍ നിരൂപണം: ഇതൊരു അനശ്വര പ്രണയ വീരകഥ

ആര്‍ ജെ സെറ എന്ന കരുത്തുറ്റ കഥാപാത്രത്തിന് ശേഷം പാര്‍വ്വതി വീണ്ടും മലയാളി മനസ്സ് കീഴടക്കുകയാണ് കാഞ്ചന മാല എന്ന കഥാപാത്രത്തിലൂടെ. സെറയും കാഞ്ചന മാലയും ഇന്നും ജീവിക്കുന്ന സത്യങ്ങളാണെന്നത് വേറെ കാര്യം. മൊയ്തീന്റെ പ്രിയപ്പെട്ട കാഞ്ചനയെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാകാന്‍ കാരാണം പാര്‍വ്വതി എന്ന അഭിനേത്രിയുടെ അഭിനയ മികവ് തന്നെയാണ്.


എന്നു നിന്റെ മൊയ്തീന്‍ നിരൂപണം: ഇതൊരു അനശ്വര പ്രണയ വീരകഥ

ആര്‍ എസ് വിമലിന്റെ ഏട്ട് വര്‍ഷത്തെ പ്രയത്‌നമാണ് ഈ സിനിമ എന്നത് മാറ്റി നിര്‍ത്താന്‍ കഴിയാത്ത മറ്റൊരു സത്യമാണ്. ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന പേരില്‍ ഈ പ്രണയം വിമല്‍ ഡോക്യുമെന്ററിയിലൂടെ പ്രേക്ഷകരിലെത്തിച്ചിരുന്നു. അറുപതുകളിലെ പ്രണയം അതേ തീക്ഷണതയോടെയും തീവ്രതയോടെയും ബിഗ്‌സ്‌ക്രീനിലും പ്രേക്ഷക മനസ്സിലും എത്തിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു.


എന്നു നിന്റെ മൊയ്തീന്‍ നിരൂപണം: ഇതൊരു അനശ്വര പ്രണയ വീരകഥ

പാത്ര സൃഷ്ടിയാണ് ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്. പൃഥ്വിയെയും പാര്‍വ്വതിയെയും കൂടാതെ ടോവിനോ തോമസ്, ലെന, സായ് കുമാര്‍, തുടങ്ങി ഓരോരുത്തരുടെ അഭിനയവും പ്രത്യേകം പരമാര്‍ശിക്കേണ്ടിയിരിക്കുന്നു. സുധീര്‍ കരമന, ഇന്ദ്രന്‍സ്, ശശി കുമാര്‍, ശിവാജി ഗുരുവായൂര്‍ തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി


എന്നു നിന്റെ മൊയ്തീന്‍ നിരൂപണം: ഇതൊരു അനശ്വര പ്രണയ വീരകഥ

ജോമോന്‍ ടി ജോണിന്റെ അവിശ്വസിനീയമായ ഛായാഗ്രഹണം. ഓരോ ഫ്രെയിമിനും ഒരു ക്ലാസിക്കല്‍ ടെച്ചുണ്ടായിരുന്നു. മഴയും പുഴയും പ്രണയവും ശരിക്കും ഇഴചേരുന്നതായി തോന്നിയത് ജോമോന്റെ ക്യാമറ കണ്ണുകളിലൂടെ നോക്കുമ്പോഴാണ്.


എന്നു നിന്റെ മൊയ്തീന്‍ നിരൂപണം: ഇതൊരു അനശ്വര പ്രണയ വീരകഥ

എം ജയചന്ദ്രനും രമേശ് നാരായണനും ചേര്‍ന്നാണ് പാട്ടുകള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്. റഫീക് അഹമ്മദിന്റേതാണ് വരികള്‍.


എന്നു നിന്റെ മൊയ്തീന്‍ നിരൂപണം: ഇതൊരു അനശ്വര പ്രണയ വീരകഥ

ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം മാറ്റി നിര്‍ത്തിയാല്‍ ഈ സിനിമ ഇല്ല. സിനിമയുടെ ആത്മാവാണത്. കരയരുത് കരയരുത് എന്ന് ഓരോ തവണ മനസ്സില്‍ പറഞ്ഞുറപ്പിയ്ക്കുമ്പോഴും ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേട്ടാല്‍ കരഞ്ഞു പോകും.


എന്നു നിന്റെ മൊയ്തീന്‍ നിരൂപണം: ഇതൊരു അനശ്വര പ്രണയ വീരകഥ

60 കളിലെ മുക്കം പുനഃക്രമീകരിക്കുക എന്നത് വെല്ലുവിളിയാണ്. എന്നാല്‍ ആര്‍ട്ട് ഡയറക്ടര്‍ ഗോകുല്‍ ആ വെല്ലുവിളി ഏറ്റെടുക്കുകയും വിജയിപ്പിക്കുകയും ചെയ്തു. വസ്ത്രാലങ്കരാമാണ് രണ്ടാമത്തെ കാര്യം. കുമാര്‍ എടപ്പാള്‍ അതും ഭംഗിയാക്കി


എന്നു നിന്റെ മൊയ്തീന്‍ നിരൂപണം: ഇതൊരു അനശ്വര പ്രണയ വീരകഥ

ഇതൊരു യഥാര്‍ത്ഥ കഥയാണ് എന്നത് തന്നെ വലിയ പ്രചോദനമാണ്. അത് അഭ്രപാളിയില്‍ എത്തിക്കുക എന്നത് ശ്രമകരവും. നേരത്തെ ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന പേരില്‍ വില്‍ ഈ പ്രണയം ഡോക്യുമെന്ററിയാക്കിയിരുന്നു. അന്ന് മുതലുള്ള ആഗ്രഹമായിരുന്നു ഇതൊരു സിനിമയായി കാണുക എന്നത്.


എന്നു നിന്റെ മൊയ്തീന്‍ നിരൂപണം: ഇതൊരു അനശ്വര പ്രണയ വീരകഥ

മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ ഏറ്റവും മികച്ച പ്രണയ ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഇനി കാഞ്ചനയും മൊയ്തീനുമുണ്ടാവും. എന്തെന്നാല്‍ ഇത് കഥയല്ല, ജീവിതമാണ് എന്നതുകൊണ്ട് തന്നെ. അഞ്ചില്‍ നാലര മാര്‍ക്ക്.


English summary
Ennu Ninte Moideen Movie Review: One of the best ever love stories made in Malayalam Cinema and the best movie of recent times. Don't miss this one!!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam