പ്രേക്ഷകനെ മുഷിപ്പിക്കാതെ ടൊവിനോയും സംഘവും! എന്റെ ഉമ്മാന്റെ പേര് റിവ്യൂ വായിക്കാം!

Rating:
3.5/5
Star Cast: Tovino Thomas, Urvashi, Hareesh Kanaran
Director: Jose Sebastian


കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ടൊവിനോ തോമസ് ചിത്രമായ എന്റെ ഉമ്മാന്റെ പേരിനെ. റിലീസ് ദിനം മുതലേ തന്നെ പ്രേക്ഷകര്‍ ഈ ചിത്രത്തെ ഏറ്റെടുത്തിരുന്നു. വേരുകളും ബന്ധങ്ങളും അന്വേഷിച്ച് പോവുന്ന ഹമീദിന്റെ കഥയുമായാണ് ഇത്തവണ ടൊവിനോയും സംഘവും എത്തിയത്. ജോസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്ത ചിത്രം ഒരു ഉമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയുമായാണ് എത്തിയിട്ടുള്ളത്. അപ്രതീക്ഷിതമായി ബാപ്പയെ നഷ്ടമായപ്പോള്‍ ജീവിതത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്ന ഹമീദും പിന്നീട് ഉമ്മയെക്കണ്ടെത്താനായി നടത്തുന്ന ശ്രമങ്ങളുമൊക്കെയാണ് എന്‍രെ ഉമ്മാന്റെ പേരിലുള്ളത്.

വൈകരികമായൊരു വിഷയത്തെ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിക്കുകയാണ് സംവിധായകന്‍. അധികം ലോകവിവരമൊന്നുമില്ലാത്ത, ഉമ്മയെ ജീവനായിക്കരുതുന്ന ഹമീദായാണ് ടൊവിനോ എത്തിയത്. ആയിഷ എന്ന കഥാപാത്രമായെത്തിയത് ഉര്‍വശിയാണ്. ഇരുവരും മത്സരിച്ചിരിക്കുന്ന സിനിമ ഒരിക്കല്‍പ്പോലും പ്രേക്ഷകനെ നിരാശപ്പെടുത്തുന്നില്ല. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഇരുതാരങ്ങളും മുന്നേറിയത്. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതില്‍ സംവിധായകന് പിഴച്ചില്ലെന്ന് സിനിമാപ്രേമികളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

Urvashi

സായിപ്രിയ ദേവാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ഹരീഷ് കണാരന്‍, സിദ്ദിഖ്, ദിലീഷ് പോത്തന്‍, മാമുക്കോയ തുടങ്ങിയവരും ചിത്രത്തില്‍ ്അണിനിരന്നിട്ടുണ്ട്. പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കാതെ കഥയുമായി മുന്നേറുന്ന കാര്യത്തില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. കുടുംബ പ്രേക്ഷകര്‍ക്ക് ധൈര്യമായി ഈ സിനിമയ്ക്ക് ടിക്കറ്റെടുക്കാം.

ചുരുക്കം: നവാഗതന്റെ പകര്‍ച്ചകളൊന്നുമില്ലാതെ മുന്നേറിയിരിക്കുകയാണ് ജോസ് സെബാസ്റ്റിയന്‍. ഹമീദ് ടൊവിനോയില്‍ ഭദ്രമായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X