»   » ലൈവ് റിവ്യു; പ്രതീക്ഷകള്‍ തകിടം മറിയുന്നോ, എസ്രയില്‍ അത്രയ്‌ക്കൊന്നും പേടിക്കാനില്ല

ലൈവ് റിവ്യു; പ്രതീക്ഷകള്‍ തകിടം മറിയുന്നോ, എസ്രയില്‍ അത്രയ്‌ക്കൊന്നും പേടിക്കാനില്ല

Posted By: Sanviya
Subscribe to Filmibeat Malayalam

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് എസ്ര. നവാഗതനായ ജെയ് കെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം. എവിഎ പ്രൊഡക്ഷന്റെയും ഇഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെയും ബാനറില്‍ എവി അനൂപ്, മുകേഷ് ആര്‍ മേത്ത, സിവി സാരദി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കേരളത്തിലെ 130 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. മുംബൈയിലെ പ്രമുഖ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആര്‍കിടെക്ചറാണ് രാജന്‍ മാത്യു എന്ന പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം. പ്രിയയുമായുള്ള വിവാഹത്തിന് ശേഷം രാജന്‍ മാത്യുവും ഭാര്യയും കൊച്ചിയിലേക്ക് താമസം മാറുന്നു.


പഴയൊരു ബംഗ്ലാവിലേക്കാണ് ഇവര്‍ എത്തുന്നത്. അവിടെ ഇവര്‍ക്കുണ്ടാണ്ടാകുന്ന നെഗറ്റീവ് എനര്‍ജി. വളരെ വ്യത്യസ്തമായ പല കാര്യങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തിയേറ്ററുകളില്‍ നിന്നുള്ള ലൈവ് റിപ്പോര്‍ട്ട്‌സ് അനുസരിച്ച് പേടിച്ച് വിറയ്ക്കാനൊന്നും ചിത്രത്തിന്റെ ഇതുവരെയുള്ള ഭാഗങ്ങളില്‍ കണ്ടില്ലെന്ന് പറയുന്നു.


രാജന്‍ മാത്യു

രാജന്‍ മാത്യു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജന്‍ അവതരിപ്പിക്കുന്നത്. വിവാഹത്തിന് ശേഷം രാജന്‍ മാത്യുവും ഭാര്യ പ്രിയയും കൊച്ചിയിലേക്ക് താമസം മാറുന്നു. അവിടെ ഉണ്ടാകുന്ന അവിശ്വസനീയമായ കഥകളാണ് ചിത്രത്തില്‍.


തിരക്കഥയും സംവിധാനവും

നവാഗതനായ ജെയ് കെയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയുടെയും ബോളിവുഡ് സംവിധായകരായ രാജ് കുമാര്‍ സന്തോഷി എന്നിവരുടെ അസിസ്റ്റാന്റായി പ്രവര്‍ത്തിച്ചയാളാണ് ജെയ് കെ.


പ്രിയ രഘുറാം

പ്രിയ ആനന്ദാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായി അഭിനയിക്കുന്നത്. പ്രിയ രഘു റാം എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പ്രിയ ആനന്ദ് അവതരിപ്പിക്കുന്നത്.


ടൊവിനോയുമുണ്ട്

ടൊവിനോ തോമസ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസിപി ഷഫീര്‍ അഹമ്മദ് എന്നാണ് ടൊവിനോയുടെ കഥാപാത്രത്തിന്റെ പേര്. ടൊവിനോയാണ് രാജന്‍ മാത്യുവിന്റെ ബംഗ്ലാവില്‍ നടക്കുന്ന അസാധാരണ സംഭവങ്ങളുടെ അന്വേഷണം നടത്തുന്നത്.


മറ്റ് കഥാപാത്രങ്ങള്‍

വിജയ രാഘവന്‍, പ്രതാപ് പോത്തന്‍, ബാബു ആന്റണി, അലന്‍സിയര്‍ ലെ ലോപസ്, സുദേവ് നായര്‍, സുജിത്ത് ശങ്കര്‍, ആന്‍ ശീതള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ഛായാഗ്രാഹണം-സുജിത്ത് വാസുദേവ്

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.


സംഗീതം

രാഹുല്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.


English summary
Ezra Live Movie Review.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam