ഫഹദിന് ആശ്വസിക്കാന്‍ പറ്റുന്ന ചിത്രം

By Nirmal Balakrishnan
<ul id="pagination-digg"><li class="next"><a href="/reviews/god-s-own-country-review-2-121160.html">Next »</a></li></ul>

മലയാള സിനിമയിലെ ന്യൂജനറേഷന്‍ ചിത്രങ്ങളുടെ നായകന്‍ ശരിക്കും ഫഹദ് ഫാസില്‍ ആയിരുന്നു. സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിലൂടെ ഏതു വേഷവും തനിക്കു ചെയ്യാന്‍ കഴിയുമെന്ന് ഫഹദ് തെളിയിച്ചു. എന്നാല്‍ ഞെ്ക്കിപ്പഴുപ്പിച്ച ചില കഥകളുടെയും സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും ജാടയുടെയും ഫലമായി ഫഹദിന് അടുത്തിടെ വന്‍ തിരിച്ചടികളായിരുന്നു നേരിടേണ്ടി വന്നത്.

അതില്‍ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു അരുണ്‍ കുമാര്‍ അരവിന്ദിന്റെ വണ്‍ബൈ ടു. സംവിധായകനായ അരുണും തിരക്കഥ എഴുതിയ മുരളി ഗോപിയും ഒരു പുനര്‍വിചിന്തനം നടത്തിയിരുന്നെങ്കില്‍ ഈ സിനിമ ജനിക്കില്ലായിരുന്നു. ഫലം പഴി കേള്‍ക്കേണ്ടി വന്നത് ഫഹദ് ഫാസിലും. ഫഹദ് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തൊരു ചിത്രമായിരുന്നു ഇത്. അമിത ആത്മവിശ്വാസത്്തില്‍ നിന്നുജനിച്ച ചിത്രമായിരുന്നു ഇത്.

വാസുദേവ് സനല്‍ സംവിധാനം ചെയ്ത ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തില്‍ ഫഹദ് തിളക്കമാര്‍ന്ന അഭിനയമൊന്നുമല്ല കാഴ്ച്ചവച്ചിരിക്കുന്നത്. എന്നാല്‍ ഫഹദിന്റെ സാന്നിധ്യം ഈ ചിത്രത്തിനു നല്‍കിയത് വലിയൊരു വിജയ സാധ്യതയാണ്. മനു എന്ന കഥാപാത്രത്തെ ഫഹദിനു മാത്രമേ ചെയ്യാന്‍ കഴിയൂ.

ഇതുപോലെയുള്ള കഥാപാത്രങ്ങളെ ഫഹദ് മുന്‍പും അവതരിപ്പിച്ചിട്ടുണ്ട്. നായകനല്ലാതിരുന്നിട്ടും ഇത്തരം വേഷങ്ങള്‍ ചെയ്തിട്ടുമുണ്ട്. ലിജിന്‍ ജോസിന്റെ ഫ്രൈഡേ എന്ന ചിത്രത്തി്‌ലെ ഓട്ടോ ഡ്രൈവറുടെ വേഷം. അത് സിനിമയില്‍ ചെറിയൊരു വേഷമായിരുന്നു. പക്ഷേ ഫഹദ് ചെയ്തതുകൊണ്ട് അതിനു പുതുമ കിട്ടി. അതുപോലെ തന്നെയാണ് ഈ ചിത്രത്തിലെ മനു എന്ന കഥാപാത്രവും.

അടുത്തിടെ റിലീസ് ചെയ്ത സിനിമകളൊക്കെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുന്ന കാഴ്ചയാണ് നാം കണ്ടത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ദൃശ്യവും ഈവര്‍ഷം ആദ്്യം എത്തിയ ഓം ശാന്തി ഓശാനയുമാണ് ഇപ്പോഴും തിയറ്ററിലുള്ളത്. അക്കൂട്ടത്തില്‍ വിജയപ്പട്ടികയിലേക്കാണ് ഫഹദിന്റെ ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയും എത്തുന്നത്. ഗള്‍ഫിലെ അടിപൊളി ജീവിതവും നാട്ടിലെത്തി പ്രയാസപ്പെടുന്നവന്റെ നൊമ്പരവും ആത്മരോഷവുമെല്ലാം നന്നായി ചെയ്യാന്‍ഫഹദിനു സാധിച്ചു.

<ul id="pagination-digg"><li class="next"><a href="/reviews/god-s-own-country-review-2-121160.html">Next »</a></li></ul>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X