ഗോഡ്‌സ് ഓണ്‍ കണ്‍ട്രി കണ്ടിരിക്കാം

By Nirmal Balakrishnan
<ul id="pagination-digg"><li class="previous"><a href="/movies/review/god-s-own-country-review-2-121160.html">« Previous</a>

ട്രാഫിക് മലയാള സിനിമയിലൊരു പാത്ത്‌ബ്രേക്ക് ആയിരുന്നു. മലയാള സിനിമയെ ന്യൂജനറേഷനിലേക്കു തിരിച്ചുവിട്ട ചിത്രം. ഒരു ദിവസം നടക്കുന്ന നിരവധി സംഭവങ്ങള്‍ കൂട്ടിയിണക്കി ഒടുവില്‍ എല്ലാം ഒന്നില്‍ അവസാനിക്കുന്ന ചിത്രം. രാജേഷ് പിള്ളയുടെ ഈ ചിത്രത്തെ തുടര്‍ന്ന് അതേ ഗണത്തില്‍ ധാരാളം സിനിമകള്‍ മലയാളത്തില്‍ ഇറങ്ങി. പേരുമാത്രം വ്യത്യസ്തം. ബാക്കിയെല്ലാം ട്രാഫിക് തന്നെയായിരുന്നു.

ഒരു ദിവസം എന്നതുമാറി ഒരു മണിക്കൂര്‍ വരെ സംഭവിക്കുന്ന കാര്യങ്ങള്‍ കോര്‍ത്തിണക്കിവരെ ചിത്രങ്ങള്‍റിലീസായി. ഇവയില്‍ ചിലതിനു മാത്രമേ പിടിച്ചുനില്‍ക്കാന്‍ സാധിച്ചുള്ളൂ. കാരണം പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നചിത്രങ്ങളായിരുന്നു പലതും. സംഭവങ്ങള്‍ കോര്‍ത്തിണക്കുന്നതിലുള്ള അസ്വാഭാവികത സിനിമയുടെ മൊത്തം താളത്തെ ബാധിച്ചു.

god-s-own-country-review-3

ട്രാഫിക് എന്ന സിനിമയെ ചുവടുപിടിച്ചാണ് വാസുദേവ് സനല്‍ സംവിധാനം ചെയ്ത ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രം ഒരുക്കിയതും. ഇതിലെ സംഭവങ്ങള്‍ക്കെല്ലാം ട്രാഫിക്കുമായി സാമ്യം തോന്നുമുന്നുണ്ട്. എന്നാല്‍ ആവര്‍ത്തനമായി നമുക്കു തോന്നുമെങ്കിലും സിനിമ ആകെക്കൂടി നോക്കുമ്പോള്‍ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്നതില്‍ വിജയിക്കുന്നു. വ്യത്യസ്തമായൊരു സിനിമയല്ലെങ്കിലും വ്യത്യസ്തമാക്കാന്‍ സംവിധായന്‍ ശ്രമിച്ചു. അതില്‍ കുറച്ചൊക്കെ വിജയിച്ചു. സിനിമ തീരുന്നതുവരെ പ്രേക്ഷകനെ രസിപ്പിച്ചിരുത്തുന്നതില്‍ വാസുദേവ് സനല്‍ വിജയിച്ചു എന്നുറപ്പിച്ചു പ റയാം. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ബോറടിക്കാതെ കണ്ടിരിക്കാവുന്ന സിനിമയാണെന്ന് നിങ്ങള്‍ക്ക് ഉറപ്പുതരാം.

ഫഹദ് ഫാസില്‍, ശ്രീനിവാസന്‍, ലാല്‍, ലെന, മൈഥിലി, ഇഷാ തല്‍വാര്‍, വിജയകുമാര്‍, നന്ദു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഇവരെയെല്ലാം നമുക്കു തിരിച്ചറിയുന്ന കഥാപാത്രങ്ങളാക്കി മാറ്റാന്‍ അണിയറ പ്രവര്‍ത്തകര്‍ക്കു സാധിച്ചു. സ്വന്തം കാര്യത്തിനായി കൊച്ചിയില്‍ എത്തുന്ന മൂന്നു വ്യത്യസ്തരായ ആളുകള്‍. അവരുടെയും അവരുമായി ബന്ധപ്പെട്ടു വരുന്നവരുടെയുമാണ് കഥ. ഒരു കഥാപാത്രത്തെ പോലും വെറുതെ നിര്‍ത്താന്‍ സംവിധായകനു തോന്നിയില്ല. ഒരു കഥാപാത്രത്തെയും എടുത്തുമാറ്റാനും പറ്റാവുന്നരായിട്ടുതോന്നുന്നുമില്ല. 130 മിനിറ്റ് ത്രില്ലറടിച്ചുകൊണ്ട് സിനിമ കണ്ടിരിക്കാം. ഫഹദ്, ലാല്‍, മൈഥിലി എന്നിവരുടെ അഭിനയമാണ് എടുത്തുപറയേണ്ടത്. കേരളത്തിന്റെ വര്‍ത്തമാനകാല മുഖം കാട്ടിത്തരാനും സംവിധായനു സാധിച്ചു.

ഫഹദിന് ആശ്വസിക്കാന്‍ പറ്റുന്ന ചിത്രം

<ul id="pagination-digg"><li class="previous"><a href="/movies/review/god-s-own-country-review-2-121160.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X