»   » തിരിഞ്ഞുനോട്ടം; എല്ലാവരേയും ഞെട്ടിച്ച രഹസ്യം: ഗുപ്ത്

തിരിഞ്ഞുനോട്ടം; എല്ലാവരേയും ഞെട്ടിച്ച രഹസ്യം: ഗുപ്ത്

Posted By: SANDEEP SANTOSH
Subscribe to Filmibeat Malayalam

എക്കാലത്തെയും മികച്ച ബോളിവുഡ് സസ്പെൻസ് ത്രില്ലർ സിനിമകളിൽ നിറം മങ്ങാതെ നിൽക്കുന്ന ചിത്രമാണ് 1997ലെ ഗുപ്ത്: ദ ഹിഡൺ ട്രൂത്ത്.

അമ്മയാണ് ശരിക്കും പെട്ടുപോയത്, സെലിബ്രിറ്റിയായതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് പ്രിയ!

ഗുപ്ത്- എന്നാൽ രഹസ്യം, പേര് സൂചിപ്പിക്കുന്നതു പോലെതന്നെ പ്രേക്ഷകരെ ഒന്നടങ്കം അമ്പരപ്പിച്ച ക്ലൈമാക്സ് ആയിരുന്നു സംവിധായകൻ രാജീവ് റായ് ചിത്രത്തിൽ കരുതിവച്ചിരുന്നത്.

പ്രതി നായികയായി കാജോൾ

പ്രണയ സിനിമകളിലെ പാവം പെൺകുട്ടിയായി മാത്രം പ്രേക്ഷകർ കണ്ടിരുന്ന കാജോൾ നെഗറ്റീവ് വേഷത്തിലെത്തിയത് എല്ലാവരെയും ശരിക്കും ഞെട്ടിച്ചു. അതു തന്നെയായിരുന്നു ചിത്രത്തിലെ സസ്പെൻസും. കാജോളിന് മികച്ച പ്രതിനായികയ്ക്കുള്ള ഫിലിം ഫെയർ പുരസ്കാരവും ഗുപ്തിലൂടെ നേടാനായി.

ചരിത്രത്തിൽ ആദ്യത്തെ സംഭവമായിരുന്നു ഈ വിഭാഗത്തിൽ പുരസ്കാരം ഒരു നടിക്ക് ലഭിക്കുന്നത്.

രാജീവ് റായ് - യുടെ മികവ്

സ്വന്തം കഥയിൽ രാജീവ് റായ് സംവിധാനം ചെയ്ത ഗുപ്ത് നിർമ്മിച്ചത് അദ്ദേഹത്തിന്റെ പിതാവ് ഗുൽഷൻ റായ് യുടെ നിർമ്മാണകമ്പനിയായ ത്രിമൂർത്തി ഫിലിംസ് തന്നെയാണ്. രാജീവ് റായ് യുടെ എല്ലാ സിനിമകളും ഈ ബാനറിൽ തന്നെയാണ് റിലീസ് ചെയ്തിട്ടുള്ളത്.

ഗുപ്ത് സിനിമയുടെ എഡിറ്റിംഗ് ചെയ്തതും രാജീവ് റായ് തന്നെയാണ്, ഇതിലൂടെ അദ്ദേഹത്തിനേയും ഫിലിം ഫെയർ പുരസ്കാരം തേടിയെത്തി.

താരങ്ങൾ....

ബോബി ഡിയോളാണ് ചിത്രത്തിലെ നായകൻ. കാജോളിനെ കൂടാതെ മനീഷ കൊയ്രാളയാണ് ചിത്രത്തിലെ നായിക. ആക്ഷനും, ഡാൻസിനും പ്രാധാന്യമുണ്ടായിരുന്ന ചിത്രത്തിലെ വേഷം ബോബി ഡിയോളിന്റെ കരിയറിലെ മികച്ച നായക കഥാപാത്രമാണ്.

പരേഷ് റാവൽ, ഓംപുരി, രാജ്ബബ്ബാർ എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.

കഥാസാരം

സാഹിൽ (ബോബി ഡിയോൾ) ജീവിതം സീരിയസായി എടുക്കാത്ത, ആരോടും അടുത്തിടപെഴകാത്ത ചെറുപ്പക്കാരനാണ്. സാഹിലും ബാല്യകാല കൂട്ടുകാരി ഇഷയും (കാജോൾ)തമ്മിൽ നല്ല അടുപ്പമാണ്.

സാഹിലിന്റെ പിറന്നാൾ വിരുന്നിൽ ഗവർണർ കൂടിയായ രണ്ടാനച്ഛൻ ജയ്സിംഗ് സിൻഹ (രാജ് ബബ്ബാർ ) സാഹിലിന്റെ വിവാഹം ശീതളുമായി (മനീഷ കൊയ്രാള) നിശ്ചയിക്കുന്നു. ഇതിഷ്ടപ്പെടാത്ത സാഹിൽ വാക്കുതർക്കത്തിനിടയിൽ സിൻഹയെ അക്രമിക്കാൻ ശ്രമിക്കുന്നു, അമ്മ ശാരദയാണ് അപ്പോൾ സാഹിലിനെ തടയുന്നത്.

പിറ്റേ ദിവസം സാഹിൽ സിൻഹയുടെ ഫാമിലി ഡോക്ടർ ഗാന്ധി യുടെ വീട്ടിൽ വച്ച് മദ്യപിക്കുന്നു.

ഡോ.ഗാന്ധിയും ശീതളുമായുള്ള വിവാഹമാണ് നല്ലതെന്ന് സാഹിലിനെ ഉപദേശിക്കുന്നു.

വീട്ടിൽ തിരിച്ചെത്തുന്ന സാഹിൽ കാണുന്നത് മരിക്കാൻ പോകുന്ന സിൻഹയെയാണ്, തന്നെ കൊല്ലാൻ ശ്രമിച്ചത് ആരാണെന്ന് പറയുന്നതിന് മുൻപെ അയാൾ മരിക്കുന്നു.

സാഹിലിന്റെ അമ്മ കാണുന്നത് കൊല്ലപ്പെട്ട സിൻഹയെയും അടുത്ത് കത്തിയുമായി സാഹിലിനേയുമാണ്.

അമ്മ മകനെതിരെ നൽകുന്ന മൊഴിയനുസരിച്ച് കോടതി സാഹിലിനെ 14 വർഷത്തെ തടവിന് വിധിക്കുന്നു. ജയിലിലേക്ക് പോകുന്നതിനു മുൻപ് സാഹിൽ ശീതളിനെ കൊലപാതകി വിട്ടു പോയ ഒരു മാല ഏല്പ്പിച്ചു.

ജയിലിൽ നിന്നും സാഹിൽ തടവുചാടുന്നതും കൊലപാതകി ആരെന്ന് കണ്ടെത്തുന്നതുമാണ് പിന്നീടുള്ള കഥ. പക്ഷെ അത് അത്ര എളുപ്പമല്ല. തമ്മിൽ കാണുന്നതിനു മുൻപ് ഡോ. ഗാന്ധിയും കൊല്ലപ്പെടുന്നതോടെ നിരവധി പേരാണ്‌ സാഹിലിന്റെ സംശയത്തിന്റെ നിഴലിൽ ഉള്ളത് കൂടാതെ പോലീസും സാഹിലിനെ പിടികൂടാനുള്ള ശ്രമത്തിലാണ്.

സാഹിൽ എന്ന കഥാപാത്രത്തിനൊപ്പം പ്രേയകരെയും കൊലപാതകി ആരെന്നുള്ള കണക്കുകൂട്ടലുകളിലൂടെ കൊണ്ടു പോകുന്ന ചിത്രം അവസാനം മാലയിലെ ലോക്കറ്റിനകത്തുണ്ടായിരുന്ന സാഹിലിന്റെയും ഇഷയുടേയും ചിത്രത്തിലൂടെ കാജോളിന്റെ കഥാപാത്രത്തെ കൊലപാതകിയായി കാട്ടി തരുബോൾ അത് ചിത്രം കണ്ടിട്ടുള്ള ഓരോരുത്തരുടേയും പ്രതീക്ഷകൾക്കപ്പുറമായിരുന്നു.

കാജോൾ കത്തിയെടുത്തിട്ട് 21 വർഷങ്ങൾ പിന്നിടുന്നു.

രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷവും ഗുപ്ത് ഇപ്പോഴും ഒരു ത്രിൽ പ്രേക്ഷകർക്ക് നൽകുന്നുണ്ട്. വളരെയധികം മികവോടെ എടുത്ത പ്രേക്ഷകന്റെ സാമാന്യയുക്തിയെ ചോദ്യം ചെയ്യാത്ത ചിത്രമാണ് ഇത്.

ചിത്രത്തിന്റെ വിജയത്തിനു പിന്നിൽ ഗാനങ്ങളും!

ബോളിവുഡ് സിനിമകൾ കാണാത്തവർ പോലും ഒരിക്കലെങ്കിലും ചിത്രത്തിലെ ഗാനങ്ങളോ പശ്ചാത്തല സംഗീതമോ ശ്രദ്ധിച്ചിട്ടുണ്ടാകും.

വിജു ഷാ ഒരുക്കിയ എട്ടോളം സൂപ്പർഹിറ്റ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് വിജു ഷായ്ക്ക് ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ യഥാർത്ഥ ഫീൽ പ്രേക്ഷകർക്ക് ലഭിക്കാൻ ഈ ഈണങ്ങളും കെട്ടുറപ്പുള്ള തിരക്കഥയുമാണ് മുഖ്യ കാരണങ്ങൾ.

അശോക് മെഹ്ത പകർത്തിയ അതിമനോഹരങ്ങളായ ദൃശ്യങ്ങളും, താരങ്ങളുടെ അഭിനയവും എടുത്തു പറയേണ്ടതുതന്നെയാണ്.

രഹസ്യം പരസ്യമായപ്പോൾ!

ചിത്രത്തിന്റെ റിലീസിങ്ങ് സമയത്തുതന്നെ കാജോൾ ആണ് ചിത്രത്തിലെ കൊലപാതകി എന്ന് പ്രചരിച്ചിരുന്നു, ചിത്രത്തെ അത് വലിയ രീതിയിൽ ബാധിച്ചില്ല.

ഇന്നത്തെപോലെ വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങൾ ഇല്ലാതിരുന്നതിനാൽ അന്ന് ചിത്രത്തിലെ രഹസ്യം അധികം പേർക്ക് സിനിമ കാണുന്നതിന് മുൻപ് അറിയാൻ സാധിച്ചില്ല.!!!

10 കോടി മുതൽ മുടക്കിൽ എടുത്ത ചിത്രം 25 കോടിയോളം ബോക്സ് ഓഫീസിൽ അന്ന് നേടിയിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും ചിത്രം ഇന്നും നിങ്ങളെ ബോറഡിപ്പിക്കുകയില്ല. ഇനിയും ചിത്രം കണ്ടിട്ടില്ലാത്തവർ ഒഴിവുസമയത്ത് തീർച്ചയായും കാണുക.

English summary
Gupt bollywood movie review

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam